മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയം സത്യമാണോ; ബിഗ് ബോസ് ഹൗസിൽ കണ്ടത് വെളിപ്പെടുത്തി സന്ധ്യ
ബിഗ് ബോസ് മലയാളം സീസൺ 3 ൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയിൽ എത്തിയിരുന്നു. ആ കൂട്ടത്തിൽ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത മുഖമായിരുന്നു നർത്തി സന്ധ്യ മനോജിന്റേത്. മലയാളികൾക്ക് സന്ധ്യ പുതുമുഖമായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സന്ധ്യയെ മലയാളി പ്രേക്ഷകർ പിന്തുണക്കുകയും ചെയ്തിരുന്നു.
റായ് ലക്ഷ്മിയുടെ പുതിയ ചിത്രം വൈറലാകുന്നു, കാണൂ
മത്സരത്തെ അതിന്റേതായ രീതിയിലായിരുന്നു സന്ധ്യ കണ്ടിരുന്നത്. സേഷ്യൽ മീഡിയയിലൂടെ അധികം വിമർശനങ്ങൾ സന്ധ്യയുടെ പേരിൽ ഉയർന്നിരുന്നില്ല. ഹൗസിൽ കിടിലൻ ഫിറോസ് - ഭാഗ്യലക്ഷ്മി എന്നിവരുടെ സുഹൃത്തായിരുന്നുവെങ്കിലും തന്റെ നിലപാടുകൾ സന്ധ്യ മനോജ് വെളിപ്പെടുത്താറുണ്ടായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ചയായിരുന്നു.

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള സുഹൃദം പ്രണയമായി മാറുകയായിരുന്നു. അവതാരകൻ മോഹൻലാലും സൂര്യയോട് നടനോടുള്ള ഇഷ്ടത്തെ കുറിച്ചും ചോദിച്ചിരുന്നു. തുടക്കത്തിൽ ബഹുമാനത്തോടെയുള്ള ഇഷ്ടമാണെന്നാണ് സൂര്യ പറഞ്ഞത്. പിന്നീട് മണിക്കുട്ടനോടും മറ്റുള്ളവരോടും തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നു.

സൂര്യ പ്രണയം തുറന്ന് പറഞ്ഞതിനെ മറ്റുള്ളവർ അഭിനന്ദിച്ചിരുന്നു.ലോകം മുഴുവനുമുള്ള ജനങ്ങൾ കാണുന്ന ഷോയി തന്റെ പ്രണയം തുറന്ന് പറഞ്ഞത് വലിയ കാര്യമാണെന്നാണ് അന്ന് മറ്റുള്ളവർ പറഞ്ഞത്. അന്ന് സൂര്യയെ ഏറ്റവും കൂടുതൽ അഭിനന്ദിച്ച വ്യക്തികളിൽ ഒരാളായിരുന്നു സന്ധ്യ. ഇപ്പോഴിത സൂര്യ മണിക്കുട്ടൻ പ്രണയത്തിൽ കണ്ടറിഞ്ഞ കാര്യങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സന്ധ്യ. കേരളീയം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ ഇഷ്ടമല്ലെങ്കിൽ പോലും തന്റെ ഉള്ളിലുള്ള പ്രണയത്തെ വെളിപ്പെടുത്താൻ തോന്നിയ സൂര്യയുടെ നിലപാടിനെ ബഹുമാനിക്കുന്നു എന്നാണ് സന്ധ്യ പറയുന്നത്. എന്നാൽ പിന്നീട് സൂര്യയുടെ പെരുമാറ്റത്തിൽ കണ്ട ചില കാര്യങ്ങളിൽ തനിക്ക് വിയോജിപ്പ് തോന്നിയെന്നും അത് താൻ സൂര്യയോട് തന്നെ പറഞ്ഞിരുന്നുവെന്നും സന്ധ്യ കൂട്ടിച്ചേർത്തു

പ്രണയം എന്ന് പറയുന്നത് ഒരു സ്വകാര്യതയാണ്. അതിനെ നാം ബഹുമാനിക്കണം. വെറുതെ ഒരു കാട്ടയം പോലെ കാണിക്കുന്നതിൽ തനിക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെയാണ് സൂര്യയുടെ പ്രണയം ശരിയാണെന്ന് തനിക്ക് തോന്നിയത്. സൂര്യയോടൊരു ബഹുമാനവും തോന്നി. സൂര്യ പറഞ്ഞിരുന്നു, തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും തനിക്ക് ഇഷ്ടമാണെന്ന്. അന്ന് തന്നെ ഞാൻ സൂര്യ വിളിച്ച് അഭിനന്ദിക്കുകയും ബഹുമാനം ഉണ്ടെന്ന് പറയുകയും ചെയ്തിരുന്നു. പ്രണയത്തിൽ നിബന്ധനകൾ ഒന്നും വെച്ചിരുന്നില്ല സൂര്യ. പിന്നീട് സൂര്യയോട് ചില വിയോജിപ്പ് തോന്നിയിരുന്നു. അത് സൂര്യയോട് തന്നെ പറയുകയും ചെയ്തിരുന്നു.
Recommended Video

മണിക്കുട്ടൻ ഇഷ്ടമല്ലെന്നുള്ള തന്റെ നിലപാട് ഒരു ടാസ്ക്കിലൂടേയും അല്ലാതേയും വ്യക്തമായിരുന്നു. ഇതിൽ കൂടുതൽ ഒരു 33 കാരി ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ട് നടക്കണോ എന്ന് ഞാൻ സൂര്യയോട് ചോദിച്ചിരുന്നു. എന്നാൽ അത് കഴിഞ്ഞും സൂര്യ തുടർന്നു കൊണ്ട് പോയി. അതിൽ ഞാനൊരു അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് തോന്നി. അത് സൂര്യയുടെ യാത്രയാണ്.


Click it and Unblock the Notifications