മോശം തള്ള, കണ്ണ് ഉരുട്ടിയാൽ ഡാൻസ് ആകില്ല, സന്ധ്യക്കെതിരെ മോശം കമന്റ്, ഉഗ്രൻ മറുപടിയുമായി താരം

മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ 3യ്ക്ക് ലഭിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് സീസൺ 2 നിർത്തി വെച്ചതിന് പിന്നാലെയായിരുന്നു മൂന്നാം ഭാഗം ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഷോ തുടങ്ങിയതെങ്കിലും ഫിനാലെയോട് അടുക്കവെ മത്സരം നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഫിനാലെയ്ക്ക് തയ്യാറെടുക്കുകയാണ് ബിഗ് ബോസ് സീസൺ 3.

കുട്ടി വസ്ത്രം ധരിച്ച് ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

ബിഗ് ബോസ് മലയാളം സീസൺ 3യ്ക്ക് മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഷോയെ പോലെ തന്നെ മത്സരാർഥികളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. ഷോയെ ഒരു മത്സരമായി കണ്ടു കൊണ്ടാണ് ഇവർ ഹൗസിനുള്ളിൽ നിന്നത്. തങ്ങളുടേതായ രീതിയിലുള്ള മികച്ച പ്രകടനമായിരുന്നു കഴ്ചവെച്ചത്.

മികച്ച മത്സരാർഥി

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സന്ധ്യ മനോജ്. നർത്തകിയായ സന്ധ്യയെ തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് അത്രയധികം സുപരിചിതമായിരുന്നില്ല. എന്നാൽ ഹൗസിലെത്തി വളരെ പെട്ടെന്ന് തന്നെ സന്ധ്യ മനോജ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കിടിലം ഫിറോസിനോടും ഭാഗ്യലക്ഷ്മിയോടുമുള്ള സൗഹൃദം ഹൗസിനകത്തും പുറത്തും വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. 70ാം ദിവസമായിരുന്നു സന്ധ്യ മനോജ് മത്സരത്തിൽ നിന്ന് പുറത്ത് പോകുന്നത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നുസന്ധ്യ മനോജ്.

മോശ കമന്റ്

പുതുമുഖമായ സന്ധ്യയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആരാധകരിമായി നല്ല ബന്ധം പുലർത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സന്ധ്യ മനോജ്. തന്റെ ഡാൻസ് വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് താരം രംഗത്ത് എത്താറുണ്ട്. ഇവയെല്ലാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സന്ധ്യ മനോജിന്‌റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. മോശം സന്ദേശം അയച്ച വ്യക്തിയ്ക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് താരം. കൂടാതെ ഇയാളുടെ മെസേജിന്റെ സ്ക്രീൻ ഷോർട്ടും പങ്കുവെച്ചിട്ടുണ്ട്.

മോശമായ തള്ള

സന്ധ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ''മോശമായ തള്ളടട എന്നായിരുന്നു ഇയാൾ കമന്റ് ചെയ്തത്.'' വീട്ടിൽ ഈ രീതിയലാണോ എല്ലാവരോടും'' എന്ന് സന്ധ്യയും മറുപടി നൽകിയിരുന്നു. ഇയാളുടെ കമൻറിന്റേയും മെസേജിന്റേയും സ്ക്രീൻ ഷോർട്ട് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. എന്ത് കോപ്രായം കാണിച്ചാലും ഞങ്ങൾ ലൈക്ക് ചെയ്യണോ, വെറുതെ കണ്ണ് ഉരുട്ടിയാൽ ഡാൻസ് ആകില്ലെന്നും ഇയാൾക്ക് സന്ധ്യയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. അധിഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാൾ അധികവും അയച്ചിരിക്കുന്നത്. ചിലതിന് താരം മറുപടിയും നൽകിയിട്ടുണ്ട്. വൃത്തികേട് എഴുതിയാൽ പോസ്റ്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് ഇയാളുടെ സന്ദേശത്തിന്റെ സ്ക്രീൻഷോർട്ടുകൾ സന്ധ്യ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. സന്ധ്യയുടെ സ്റ്റോറി വൈറലായിട്ടുണ്ട്.

Recommended Video

Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam
സൈബർ ആക്രണം

ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം സൂര്യയ്ക്കും കിടിലൻ ഫിറോസിനും ഇത്തരത്തിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. സൂര്യയ്ക്കായിരുന്നു ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ താരങ്ങൾ അന്ന് രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസ് ഷോയെ കേവലം ഒരു ഷോയായി മാത്രം കാണാനാണ് താരങ്ങൾ പറയുന്നത്.

ഞങ്ങൾക്ക് പറയാനുള്ളത്
ബിഗ് ബോസ് ഷോയെ കേവലം ഒരു മത്സരമായി മാത്രം കാണുക. സോഷ്യൽ മീഡിയയിലൂടെ വ്യക്തികളെ ആക്രമിക്കുന്നതും അധിഷേപിക്കുന്നതും വളരെ മോശമായ പ്രവൃത്തിയാണ്. ഇത് നിയമവിരുദ്ധവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X