20 വയസ്സുള്ള മകനും15 കാരിയായ മകളുമുണ്ട് , നർത്തകി മാത്രമല്ല ബിഗ് ബോസ് സീസൺ 3 ലെ സന്ധ്യ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർഥികളാണ് ഇത്തവണ ഹൗസിൽ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. പ്രണയദിനത്തിലാണ് ഷോ ആരംഭച്ചത് കൊണ്ട് തന്നെ ചുവന്ന റോസാപ്പൂവ് നൽകി കൊണ്ടാണ് മോഹൻലാൽ മത്സരാർഥികളെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്. പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിലുണ്ട് . മത്സരാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ബിബി 3 താരങ്ങളെ കുറിച്ചുള്ള ചർച്ച കനക്കുകയാണ്.

Recommended Video

ആരാണീ ബിഗ്ഗ് ബോസ് 3യിലെ സന്ധ്യ മനോജ് ? | FilmiBeat Malayalam

താരപുത്രന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു പേരാണ് സന്ധ്യ മനോജിന്റേത്. കേരളത്തിൽ നിന്നുള്ള ഓഡീസി നർത്തികയായ സന്ധ്യയെ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതയല്ല. സന്ധ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

നർത്തകി

ഭരതനാട്യത്തിലൂടെയാണ് സന്ധ്യ നൃത്തത്തിലെത്തുന്നത്. വിവാഹത്തിന് ശേഷമാണ് സന്ധ്യയുടെ ജീവിതത്തിലേയ്ക്ക് ഒഡീസി നൃത്തം എത്തുന്നത്. വിവാഹ ശേഷം കേരളത്തിൽ നിന്ന് മലേഷ്യയിലെത്തിയ സന്ധ്യ അവിടെ വെച്ചാണ് ഓഡിസിയുടെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. ടെംപിള്‍ ഓഫ് ആര്‍ട്ട് എന്ന പേരുകേട്ട കലാലയത്തില്‍ ചുവടുകള്‍ പഠിച്ച സന്ധ്യാ മനോജ് ഗുരു ദുര്‍ഗ്ഗാചരൺ,രണ്‍വീര്‍, ഗുരു രതികാന്ത് മൊഹപത്ര എന്നിവരുടെ കീഴില്‍ ഇപ്പോഴും നൃത്തം അഭ്യസിക്കുകയാണ്.

നൃത്തവും യോഗയും

നൃത്തം മാത്രമല്ല യോഗയും സന്ധ്യയ്ക്കൊപ്പമുണ്ട്. നൃത്ത രൂപം എന്ത് തന്നെ ആയാലും അതിന് പൂര്‍ണ്ണത വരണമെങ്കില്‍ യോഗയും അഭ്യസിക്കണം എന്നാണ് സന്ധ്യയുടെ അഭിപ്രായം. ഭർത്താവിന്റെ യോഗസ്കൂളിൽ യോഗയും ഒഡീസിയും സംയോജിപ്പിച്ചു കൊണ്ടുള്ള ക്ലാസുകള്‍ സന്ധ്യ നടത്തുന്നുണ്ട്. ഇതേ ആശയത്തില്‍ തിരുവനന്തപുരത്ത് ഒഡീസി ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.

കുടുംബം

നർത്തകിയും അധ്യാപികയും മാത്രമല്ല മികച്ച ഭാര്യയും അമ്മയും കൂടിയാണ് സന്ധ്യ .20 വയസ്സുള്ല ഒരു മകനും 15 വയസ്സുള്ള മകളും സന്ധ്യയ്ക്കുണ്ട്. അമ്മയാണ് മക്കളുടെ അടുത്ത സുഹൃത്ത്. തിരിച്ചും അങ്ങനെ തന്നെയാണ്. അമ്മയ്ക്ക് പൂർണ്ണ പിന്തുണയാണ് മക്കൾ നൽകുന്നത്. കുടുംബത്തോടൊപ്പം മലേഷ്യയിൽ സെറ്റിലാണ് സന്ധ്യയിപ്പോൾ. മോഡലിംഗിലും ചുവട് വെച്ചിട്ടുണ്ട്.

ബിഗ്  ബോസ്  സീസൺ 3

സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 14 വ്യത്യസ്ത ആളുകളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. സിനിമപ്രവർത്തകരും, സമൂഹിക പ്രവർത്തകരും, മോഡലിംഗ് താരങ്ങളും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്. നോബി, ഭാഗ്യലക്ഷ്മി, കിടിലൻ ഫിറോസ് ഇവരുടെ പേരുകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള 11 മത്സരാർഥികളിൽ ചിലരുടെ ബിഗ് ബോസ് പ്രവേശനം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. നടനമ്‍, മണക്കുട്ടൻ, സീരിയൽ താരം അനൂപ് കൃഷ്ണൻ. ടിംപൽ ഭാൽ, മജ്സിയ ഭാനു, സൂര്യ മേനോൻ, സായ് വിഷ്ണു. അഡോണി ജോൺ, റംസാൻ, റിതു മന്ത്ര, സന്ധ്യ എന്നിവരാണ് മറ്റുള്ള മത്സരാർഥികൾ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X