സംസ്കാരം ഇല്ലെന്ന് എല്ലാവരും അറിയട്ടെ; മോശം കമന്റിന് ഉഗ്രൻ മറുപടിയുമായി സന്ധ്യ മനോജ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ മനോജ്. നർത്തകിയായ സന്ധ്യയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായിരുന്നില്ല താരം. എന്നാൽ വളരെ പെട്ടെന്ന് തന്നെ സന്ധ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 70ാം ദിവസമായിരുന്നു ഹൗസിൽനിന്ന് പുറത്ത് പോയത്.

ബിഗ് ബോസ് ഷോ ഒരു മത്സരമായി കണ്ട് കൊണ്ടാണ് സന്ധ്യ ഹൗസിൽ നിന്നത്. മത്സരം ആണെങ്കിലും എല്ലാവരോടും വളരെ അടുത്ത ബന്ധം വെച്ച് പുലർത്തിയിരുന്നു. അനാവശ്യ പ്രശ്നങ്ങൾക്കോ വഴക്കുകൾക്കോ താരം പോയിരുന്നില്ല. തുടക്കം മുതൽ പകുതി ദിവസത്തോളം വളരെ സെയ്ഫായിട്ടായിരുന്നു സന്ധ്യ ഷോയിൽ നിന്നത്. ഇത് ഹൗസിനകത്തും പുറത്തും അന്ന് വലിയ ചർച്ചയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവം

സോഷ്യൽ മീഡിയയിൽ സജീവമാണ് സന്ധ്യ മനോജ്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് താരം എത്തിയിരുന്നു. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സന്ധ്യ, തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സൈബർ ആക്രമണം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സന്ധ്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമത്തെ കുറിച്ചാണ്. ദിവസങ്ങൾക്ക് മുൻപ് മോശം സന്ദേശം അയച്ച ആളുടെ മേസേജിന്റെ സ്ക്രീൻ ഷോർട്ട് സന്ധ്യ പങ്കുവെച്ചിരുന്നു. വൃത്തികേട് എഴുതിയാൽ പോസ്റ്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് താരം അന്ന് സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചിരുന്നത്. ഇപ്പോഴിത വീണ്ടും ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കുകയാണ്. തനിക്ക് മോശം സന്ദേശം അയച്ചിരിക്കുന്ന ആളുടെ മെസേജിന്റെ സ്ക്രീൻ ഷോട്ടുകളാണ് പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.

മോശമായ സന്ദേശം

സന്ധ്യയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയ്ക്കാണ് മോശമായ തരത്തിലുള്ള കമൻറ് വന്നിരിക്കുന്നത്. റംസാനുമായുള്ള ബിഗ് ബോസിലെ മനോഹരമായ നിമിഷങ്ങൾ ചേർത്ത് കൊണ്ടുള്ള വീഡിയോ സന്ധ്യ പങ്കുവെച്ചിരുന്നു. ഇതിനെ വിമർശിച്ച് കൊണ്ട് ഒരാൾ എത്തുകയായിരുന്നു. ഇതിന് മുൻപും സന്ധ്യയ്ക്ക് ഇവർ മോശമായ സന്ദേശം അയച്ചിട്ടുണ്ട്. ശല്യപ്പെടുത്തരുത്, പോടി പുല്ലേ, എന്റെ പൊന്നു ചേച്ചി കണ്ട് കണ്ട് മതിയായി ഒന്ന് നിർത്തുമോ, തുടങ്ങിയ സന്ദേശങ്ങളായിരുന്നു ഇവർ സന്ധ്യയ്ക്ക് അയച്ചിരിക്കുന്നത്. തന്റെ പേജിൽ നിന്ന് അൺഫോളോ ചെയ്ത് പോകാൻ സന്ധ്യ ഇവരേട് പറഞ്ഞിരുന്നു

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
പ്രേക്ഷകരുടെ പിന്തുണ

എന്നാൽ ഇത് കേൾക്കാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് താരം. മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് റിപ്പോർട്ട് ചെയ്ത വിവരം സന്ധ്യ പങ്കുവെച്ചിരിക്കുന്നത്.
സംസ്കാരം ഇല്ലയെന്ന് എല്ലാവരും അറിയട്ടെയെന്നും കുറിച്ചിട്ടുണ്ട്. സന്ധ്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. പൂർണ്ണ പിന്തുണയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒരാളെ പിന്തുണക്കനായി ഫോളോ ചെയ്യുക. അല്ലെങ്കിൽ മ്യൂട്ട്, അൺഫോളോ, ബ്ലോക്ക് ഓപ്ഷനുണ്ട് അത് ചെയ്യാനാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X