For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലാൻ ചെയ്ത് കാണാന്‍ പോയതല്ല, ഭാഗ്യലക്ഷ്മിയെയും കിടിലം ഫിറോസിനെയും കാണാൻ പോയതിനെ കുറിച്ച് സന്ധ്യ മനോജ്

  |

  ഏഴുപത് ദിവസങ്ങളോളം നിന്നതിന് ശേഷമാണ് നര്‍ത്തകിയും മോഡലുമായ സന്ധ്യ മനോജ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുന്നത്. തുടക്കത്തില്‍ ആരോടും ഒരു പ്രശ്‌നത്തിനും പോകാതെ സൈലന്റ് ആയിരുന്ന സന്ധ്യ പിന്നീട് ഉറച്ച ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പുറത്ത് സന്ധ്യയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാവുന്നത്.

  മേക്കോവർ നടത്തി ഞെട്ടിച്ച നടിമാർ, കിടിലൻ ഫോട്ടോസ് കാണാം

  ഏറ്റവുമൊടുവില്‍ ഭാഗ്യലക്ഷ്മിയ്ക്കും കിടിലം ഫിറോസിനും ഒപ്പമുള്ള സന്ധ്യയുടെ ഫോട്ടോസ് പുറത്ത് വന്നിരുന്നു. മൂവരും ഗ്രൂപ്പീസത്തിന്റെ ഭാഗമായി ഗെറ്റ് ടുഗദര്‍ വെച്ചതാണെന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സന്ധ്യ പറയുകയാണ്.

  അങ്ങനെ പ്ലാന്‍ ചെയ്തതൊന്നുമല്ല. ഞാന്‍ കൊച്ചിയിലേക്ക് തിരിച്ച് പോവുകയും മകന്‍ മുംബൈയ്ക്ക് പോകും. അപ്പോള്‍ ഇത്രയും ദിവസം നിന്നിട്ടും കാണാന്‍ പറ്റിയില്ല. ഭാഗ്യലക്ഷ്മി ചേച്ചിയെ വിളിച്ചിട്ട് നാളെ ഞാന്‍ കൊച്ചിയ്ക്ക് പോകുമെന്ന് പറഞ്ഞു. 'ങേ കാണണ്ടേ എന്ന് പുള്ളിക്കാരി ചോദിച്ചു. എന്നാ പിന്നെ ഇങ്ങ് പോരെ എന്നായി' അത്രേ ഉള്ളു. ഞാന്‍ അവിടെ ചെന്നപ്പോഴാണ് കിടിലം ഫിറോസ് സര്‍പ്രൈസ് ആയി അവിടെ ഇരിക്കുന്നത് കണ്ടത്. ചേച്ചിയുടെ അടുത്ത് കയറി, ഫുഡ് കഴിച്ച് വേഗം പോന്നു. അങ്ങനെ പ്ലാന്‍ ചെയ്ത് പോയതൊന്നുമല്ല.

  ലക്ഷ്മി ജയനുമായി നല്ല കോണ്‍ടാക്ട് ഉണ്ട്. മജ്‌സിയ ഭാനു വിളിക്കാറുണ്ട്. ഡിംപലിന് ടെക്റ്റ് മെസേജ് ചെയ്തു. അഡോണി, റംസാന്‍, നോബി, റിതു എന്നിവരെ വിളിച്ചു. സൂര്യയെ വിളിച്ചെങ്കിലും എടുത്തില്ലെന്ന് സന്ധ്യ പറയുന്നു. പുറത്ത് വന്നതിന് ശേഷമാണെങ്കിലും കാര്യമായ മോശം അഭിപ്രായം ഒന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല. അകത്ത് വെച്ച് ആരുമായിട്ടും പേഴ്‌സണലായി എനിക്ക് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. ഇതൊരു ഷോ ആണെന്നും ഗെയിം ആണെന്നും ഉള്ള ബോധം ഉണ്ടെങ്കില്‍ പിന്നെ മറ്റൊന്നും ഒരു കുഴപ്പവുമില്ല.

  ഫാന്‍സ്, ആര്‍മി എന്നീ പേരുകള്‍ മാറ്റി ആരാധകര്‍ ഫാമിലി എന്ന് പറയുകയാണ് വേണ്ടതെന്ന് സന്ധ്യ പറയുന്നു. ഫാന്‍സ് ആവുമ്പോഴാണ് ഫാന്‍ ഫൈറ്റുകള്‍ വരുന്നത്. ആര്‍മി എന്ന് പറയുമ്പോള്‍ തന്നെ ഒരു ദൗത്യമാണല്ലോ. അപ്പോള്‍ അടി ഉണ്ടാക്കും. ഫാമിലി ആവുമ്പോള്‍ അതിലൊരു മാറ്റമുണ്ടാവുമെന്ന് വിചാരിക്കുന്നതായി താരം സൂചിപ്പിച്ചു.

  ഷിയാസ് കരീം ആണ് ബിഗ് ബോസിലേക്ക് എന്റെ പ്രൊഫല്‍ കൊടുത്തത്. ഷിയാസിനെ എനിക്ക് നന്നായി അറിയാം. അവന്‍ ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പേ യോഗ ഒക്കെ പഠിപ്പിച്ചിരുന്നു. ലോക്ഡൗണില്‍ വീട്ടില്‍ ഒരു പണിയുമില്ലാതെ ഇരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവനാണ് ബിഗ് ബോസിലേക്ക് കൊടുക്കാമെന്ന് പറഞ്ഞത്. എങ്കില്‍ പിന്നെ മോഡലായ മകനെ വിടാമെന്ന് പറഞ്ഞപ്പോള്‍ നിങ്ങളെന്തൊരു അമ്മയാണ്. അവന്‍ അവിടെ പോയാല്‍ കഷ്ടപ്പെടും. നിങ്ങള്‍ പോയാല്‍ മതിയെന്ന് പറഞ്ഞു.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ഒന്ന്, രണ്ട് ദിവസം കൊണ്ടാണ് എന്നെ സെല്ക്ട് ചെയ്തത്. ആദ്യം ഇന്റര്‍വ്യൂ പോലെ വിളിച്ചു. കുറച്ച് നാളത്തേക്ക് മറുപടി ഒന്നുമില്ലായിരുന്നു. ശേഷം ഈ ജനുവരിയില്‍ വിളിച്ച വരാന്‍ തയ്യാറായിക്കോളു എന്ന് പറയുകയായിരുന്നു. മലേഷ്യയില്‍ ലോക്ഡൗണ്‍ ആയിരുന്നത് കൊണ്ട് ഒരു സാധനവും വാങ്ങാന്‍ പറ്റിയില്ല. ഇവിടെ വന്നിട്ട് വാങ്ങാമെന്ന് പറഞ്ഞതോണ്ട് ഇങ്ങോട്ട് വന്നു. അപ്പോള്‍ ഇവിടെയും ലോക്ഡൗണായി. തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചാലും താന്‍ പോകുമെന്നാണ് സന്ധ്യ പറയുന്നത്. ഞാനും ഡിംപലും ഹിന്ദിയിലും സംസാരിച്ചിരുന്നു. അപ്പോള്‍ പലരും ഇത് ഹിന്ദി ബിഗ് ബോസ് അല്ലെന്ന് പറയുമായിരുന്നു.

  English summary
  Bigg Boss Malayalam Season 3: Sandhya Opens Up About The Meeting With Kidilam And Bhagyalakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X