സന്ധ്യയെ ഓവര്‍ ആയി ടോര്‍ച്ചര്‍ ചെയ്തു, അസുരന്‍ ടീമംഗങ്ങള്‍ക്കെതിരെ പ്രേക്ഷകര്‍
മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ ദേവാസുരം ടാസ്‌ക് കഴിഞ്ഞ ദിവസം രസകരമായിരുന്നു. അസുരന്മാരായിട്ടുളളവര്‍ കൊട്ടാരം അംഗങ്ങളെ ചിരിപ്പിക്കുക എന്നതായിരുന്നു ടാസ്‌ക്. വഴക്കുകള്‍ക്കും കുറ്റം പറച്ചിലുകള്‍ക്കുമൊടുവിലാണ് മല്‍സരാര്‍ത്ഥികളോട് ഈ ടാസ്‌ക് ചെയ്യാനായി ബിഗ് ബോസ് പറഞ്ഞത്. രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു ടാസ്‌ക് നടന്നത്. ഇതിനായി പ്രത്യേക വസ്ത്രങ്ങളും എല്ലാവര്‍ക്കുമായി നല്‍കിയിരുന്നു.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
അസുരന്മാരുടെ ടീമില്‍ സായ് വിഷ്ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, അഡോണി, ലക്ഷ്മി തുടങ്ങിയവരാണുണ്ടായത്. ദേവന്മാരുടെ കൂട്ടത്തില്‍ ഫിറോസ് ഖാന്‍, സജ്ന, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, സുര്യ, നോബി, റംസാന്‍, മജിസീയ, സന്ധ്യാ മനോജ് എന്നിവരും ഉള്‍പ്പെട്ടു.

ദേവന്മാരുടെ ടീമില്‍ ഭൂരിഭാഗം പേരും ചിരിക്കാതെ ടീമിന് പോയിന്‌റ് നേടിക്കൊടുത്തപ്പോള്‍ നോബിയോട് മാത്രമാണ് ചിരിച്ചുപോയത്. തുടര്‍ന്ന് അസുരന്മാര്‍ക്ക് ഒരു പോയിന്റ് ലഭിക്കുകയും നോബി അവരുടെ ടീമിലേക്ക് പോവുകയും ചെയ്തിരുന്നു. ദേവാസുരം ടാസ്കില്‍ സന്ധ്യാ മനോജും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സന്ധ്യയെ ചിരിപ്പിക്കാനായി അസുരന്മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ബസര്‍ വരുന്നത് വരെ പിടിച്ചുനില്‍ക്കുകയായിരുന്നു.

ഇതിനിടെ അസുരന്‍ ടീമംഗങ്ങള്‍ ഓവര്‍ ആയി ടോര്‍ച്ചര്‍ ചെയ്തിട്ടും അനങ്ങാതെ നില്‍ക്കുകയായിരുന്നു സന്ധ്യ. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വീഡിയോയ്ക്ക് താഴെ സൂര്യയെ ഓവര്‍ ആയി ടോര്‍ച്ചര്‍ ചെയ്തതിന് അസുരന്‍ ടീമംഗങ്ങളെ വിമര്‍ശിച്ചാണ് പ്രേക്ഷകര്‍ എത്തിയത്.

"സന്ധ്യയെ ആണ് ഈ ടാസ്‌കില്‍ ഓവര്‍ ആയി ടോര്‍ച്ചര്‍ ചെയ്തത്. എന്നിട്ടും പിടിച്ചു നിന്ന സന്ധ്യ ചേച്ചിക്കിരികട്ടെ ഇന്നത്തെ ലൈക്. ഈ ആഴ്ച ഇവര്‍ പോവില്ല എന്ന് കരുതുന്നു. ശക്തയായ മല്‍സരാര്‍ത്ഥി" എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ബിഗ് ബോസ് വീട്ടില്‍ യുദ്ധം നടക്കുമായിരുന്നു...സന്ധ്യാചേച്ചി ഒരു ക്ലാസ് ലേഡി എന്നാണ് മറ്റൊരു കമന്‌റ്.

ദേഹത്ത് എന്തോ ചാരിവെച്ചു, തലയില്‍ പാത്രം വെച്ചു, മൂക്കിലും, ചെവിയിലും, കഴുത്തിലും, മുഖത്തും എല്ലാം തൂവല്‍ കൊണ്ട് ഇക്കിളിപെടുത്തി. ബാക്കിലൂടെ ചെന്ന് ഡ്രസിന് ഉളളിലൂടെ എന്തോ ഇറക്കാന്‍ ശ്രമിച്ചു. ഈ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ടോര്‍ച്ചറിംഗ് അനുഭവിച്ച വ്യക്തിയാണ് സന്ധ്യ. എന്ന് മറ്റൊരു കമന്റും വന്നിരിക്കുന്നു. ഗെയിം എന്ന പേരില്‍ സന്ധ്യയെ ഒരുപാട് ഉപദ്രവിച്ചു, ഫിസിക്കലി ടോര്‍ച്ചര്‍ ചെയ്തിട്ടാണോ ചിരിപ്പിക്കാന്‍ നോക്കുന്നത്. എന്നാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന മറ്റ് കമന്റുകള്‍. അസുരന്മാരുടെ ടീമിന് ഇതുവരെ ഒരു പോയിന്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ദേവന്മാരുടെ ടീം എഴ് പോയിന്റും ദേവാസുരം ടാസ്‌കില്‍ നേടി.


Click it and Unblock the Notifications