നല്ല മനസ്സിന് ഉടമയാണ് അനൂപ്, വീട്ടിൽ വന്നപ്പോഴുള്ള അനുഭവം പങ്കുവെച്ച് സാന്ത്വനത്തിലെ സേതു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. മിനിസ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യണായി തിളങ്ങി നിൽക്കുമ്പോഴാണ് താരം ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർഥിയായിരുന്നു അനൂപ്. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ആകെ സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം ഓഫ് സ്ക്രീനിൽ എങ്ങനെയാണെന്ന് അറിയാനുള്ള ത്രില്ലിലാണ് പ്രേക്ഷകർ.

താരപുത്രിയുടെ മേക്കോവർ ചിത്രം കാണാം

ബിഗ് ബോസ് സീസൺ 3 മൂന്നാം ആഴ്ചയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. പൊട്ടിത്തെറികളൊക്കെ വീട്ടിൽ നടക്കുന്നുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും മത്സരാർഥികൾ മുഖാമുഖം എത്തുകയാണ്. ഇപ്പോഴിത അനൂപിനെ പിന്തുണച്ച് സാന്ത്വനം പരമ്പരയിലെ സേതു എത്തുകയാണ്. അനൂപിന്റെ നല്ല മനസ്സിനെ കുറിച്ചാണ് ബിജേഷ് പറയുന്നത്.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss

 അനൂപിന് പിന്തുണച്ച സേതു

അനൂപ് വീട്ടില്‍ വന്ന സമയത്ത് പകര്‍ത്തിയ ചിത്രവും ബിജേഷ് പോസ്റ്റ് ചെയ്തിരുന്നു. നമ്മുടെ സീത കല്യാണത്തിലെ അനൂപ്. ഇപ്പൊ ബിഗ് ബോസിൽ തിളങ്ങുകയാണ്. അവൻ എന്റെ വീട്ടിൽ വന്നപ്പോൾ അമ്മയും, അച്ഛനും, അനിയത്തീടെ മക്കളും കൂടി എടുത്ത പിക് ആണ്. നല്ല മനസ്സിന് ഉടമയായ അവന് ബിഗ് ബോസിൽ സപ്പോർട്ട് ചെയ്യണമെന്ന് ബിജേഷ് കുറിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ ബിജേഷ്. താരത്തിന്റെ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. കൂടാതെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

പൊട്ടിത്തെറിച്ച് നടൻ

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിൽ ഒരാളാണ് അനൂപ്. തുടക്കം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് നടന് ലഭിക്കുന്നത്. തുടക്കത്തിൽ വളരെ ശാന്തനായ എല്ലാവരോടും കളിച്ച് നടക്കുന്ന അനൂപിനെയാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ പിന്നീട് പൊട്ടിത്തെറിക്കുന്ന നടന്റെ മുഖം മത്സരാർഥികളെ പോലെ പ്രേക്ഷകരേയും ഞെട്ടിച്ചിരുന്നു. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന ആളാണ് അനൂപ്. അതിനാൽ തന്നെ പലപ്പോഴും പ്രശ്നങ്ങളുണ്ടാവാറുണ്ട്. തെറ്റ് ആര് ചെയ്താലും അനൂപ് പ്രതികരിക്കാറുണ്ട്. ഇത് പലപ്പോഴും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

100 ദിവസം വരെ  പോകും

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന മത്സരാർഥിയാണ് അനൂപ്. 100 ദിവസം വരെ പോകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. എന്നാൽ ദേഷ്യം അൽപം കുറയ്ക്കണമെന്നും പ്രേക്ഷകർ പറയുന്നു. ദേഷ്യത്തിന്റെ പേരിൽ ചെറിയ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന നല്ല മത്സരാർഥിയാണെന്നും എന്നാൽ ദേഷ്യം അൽപം കുറയ്ക്കണമെന്നും ആരാധകർ പറയുന്നു

കല്യാൻൺ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. കല്യാൺ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടാൻ അനൂപിന് കഴിഞ്ഞിരുന്നു അനൂപ് പരമ്പരയിൽ നിന്ന് ചെറിയ ഇടവേള എടുത്തപ്പോൾ തന്നെ താരത്തെ അന്വേഷിച്ച് കൊണ്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X