എന്നെ പറ്റി മോശം പറഞ്ഞു നടക്കാൻ പാടില്ല, മജ്‌സിയയോട് കയർത്ത് അനൂപ്, ഒടുവിൽ കൂട്ടച്ചിരി...

ബിഗ് ബോസ് സീസൺ 3 ൽ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച ഒരു മത്സരാർഥിയാണ് അനൂപ് കൃഷ്ണ. സ്വന്തം പേരിനേക്കാളും പ്രേക്ഷകരുടെ ഇടയിൽ കല്യാൺ എന്ന പേരിലൂടെയാണ് താരം അറിയപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണത്തിലൂടെ മിനിസ്ക്രീനിലെത്തിയ താരം. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സാധ്യത ലിസ്റ്റിൽ പോലും നടന്റെ പേര് പ്രചരിച്ചിരുന്നില്ല.

Recommended Video

വിലങ്ങുതടിയായ കാമുകനോട് പോയി പണി നോക്കാൻ പറഞ്ഞ മജ്‌സിയ | FilmiBEat Malayalam

മോഹൻലാലിൻരെ മകളുടെ ഏറ്റവും പുതിയ ചിത്രം കാണാം

ബിഗ് ബോസ് ഹൗസിലെ ആക്ടീവായ ഒരു മത്സരാർഥിയാണ് അനൂപ് കൃഷ്ണ. എല്ലാവരോടും വളരെ അടുത്ത സൗഹൃദം പുലർത്തുന്ന താരം വീട്ടിൽ ഏറെ രസകരമായ ചില പണികൾ ഒപ്പിക്കാറുണ്ട്. അനൂപിന്റെ ബി ബി ഹൗസിലെ അടുത്ത മത്സരാർഥിയാണ് മജ്സിയ ഭാനു. സ്പോർട്സ് താരമായ മജ്സിയയ്ക്ക് ഉഗ്രൻ പണിയാണ് അനൂപ് നൽകിയത്. സീരിയലിലെ പോലെ തന്നെ ഗംഭീര പ്രകടനമായിരുന്നു നടന്റേത്.

പ്രാങ്ക്

അഭിനയം മാത്രമല്ല മിമിക്രിയും അൽപം പ്രാങ്കുമൊക്ക അനൂപിന്റെ കയ്യിലുണ്ട്. ആദ്യ ദിവസം മിമിക്രിയുമായിട്ടാണ് അനൂപ് ബിഗ് ബോസ് ഹൗസിൽ കയ്യടി നേടിയത്. എന്നാൽ രണ്ടാം ദിവസം അൽപം വ്യത്യസ്തമായി പ്രാങ്കുമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസിൽ എത്തിയത്. അടുത്ത സുഹൃത്തായ മജ്സിയയ്ക്കാണ് അനൂപ് ഉഗ്രൻ പണി നൽകിയത്. ഒറ്റയ്ക്കായിരുന്നു നടന്റെ നീക്കം. അവസാനംവരെ ഇത് ആർക്കും മനസിലായിരുന്നില്ല. മികച്ച അഭിപ്രായമായിരുന്നു നടന് ലഭിച്ചത്.

മജ്സിയയുമായി പ്രശ്നം

തന്നെ കുറിച്ച് മജ്സിയ പരാതിയുമായി മറ്റൊരാളുടെ അടുത്തെത്തി എന്ന് പറഞ്ഞു കൊണ്ടാണ് അനൂപ് പ്രാങ്ക് ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള സംസാരം നടക്കുമ്പോൾ റംസാനും കൂടെയുണ്ടായിരുന്നു. മജ്‌സിയയെ പാത്തു എന്നാണ് അനൂപ് വിളിക്കുക. അതിൽ പരാതിയുമായി മജ്‌സിയ പോയത് ശരി ആയില്ല എന്ന് പറഞ്ഞു കൊണ്ടാണ് അനൂപ് ആരംഭിക്കുന്നത്. നീ എന്നെ പറ്റി മോശം പറഞ്ഞു നടക്കാൻ പാടില്ലെന്ന് മജ്‌സിയയോട് അനൂപ് പറയുന്നു എന്നാൽ താൻ അങ്ങന ചെയ്തിട്ടില്ലെന്നും ചെയ്യില്ലെന്നും മജ്സിയ ആവർത്തിക്കുന്നുണ്ട്.

കയ്യടികൾ

എന്നാൽ വിട്ടുകൊടുക്കാൻ അനൂപ് തയ്യാറായിരുന്നില്ല, വീണ്ടും നേരത്തെ പറഞ്ഞത് അനൂപ് ആവർത്തിച്ച് കൊണ്ടിരുന്നു. ,ചേട്ടന്റെ ആ അവിളി ഞാൻ ഒരുപാട് ഇഷ്ടപെടുന്നുവെന്നും താനും സ്നേഹം കൂടുമ്പോൾ മത്സരാർഥികളിൽ പലരേയും ചെല്ലപ്പേരിൽ വിളിക്കാറുണ്ടെന്നും മജ്സിയ ഭാനു വീണ്ടും പറയുന്നു. അനൂപ് മജ്സിയ പ്രശ്നം വീട് മുഴുവനും അറിയുകയായിരുന്നു. കുടുംബാംഗങ്ങൾ അറിഞ്ഞതോടെ പ്രാങ്ക് അവസാനിപ്പിക്കുകയായിരുന്നു അനൂപ്. മജ്സിയ ഉൾപ്പടെ എല്ലാവരും കയ്യടികളോടെയാണ് പ്രാങ്കിനെ സ്വീകരിച്ചത്. എല്ലാവരും വിശ്വസിക്കുന്ന തരത്തിലുള്ള ഒരു പ്രകടനമായിരുന്നു അനൂപിന്റേത്.

അഭിനയ ജീവിതം

അധ്യാപകനായിരുന്ന അനൂപ് സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. മ്മൂട്ടി നായകനായ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‍സ് ദ ലോര്‍ഡ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് 2018ൽ ആരംഭിച്ച പരമ്പര സീതാകല്യാണത്തിലൂടെ മിനിസ്ക്രീനിൽ എത്തുന്നത്. പരമ്പര താരത്തെ ജനപ്രിയനാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കല്യാൺ എന്ന കഥാപാത്രത്തിന് ലഭിച്ചത്. ഒരു സംസ്കൃത നടകത്തിലും താരം അഭിനയിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X