ബിഗ് ബോസിലുണ്ടായിരുന്ന അനൂപിന്റെ മയില്‍ സീരിയല്‍ നടന്‍ മനോജിന്റെ വീട്ടില്‍; രസകരമായ വീഡിയോയുമായി താരം

ബിഗ് ബോസിലെ വെള്ളിമയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നതാണ്. വീടിനുള്ളില്‍ ഭക്ഷണം കൊണ്ട് വന്നതിന് ശേഷം ബാക്കി വന്ന അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് അനൂപാണ് കിടിലനൊരു മയിലിനെ സൃഷ്ടിക്കുന്നത്. അന്ന് നടന്ന ടാസ്‌കില്‍ വിജയിച്ച ഭാഗ്യലക്ഷ്മിയ്ക്കും സന്ധ്യയ്ക്കും അത് സമ്മാനമായി നല്‍കിയെങ്കിലും അനൂപ് കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് കൊടുത്തേക്കു എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

ഗുസ്തിക്കാരിയായി മലയാളത്തിലെത്തിയ പഞ്ചാബി സുന്ദരി, ആരാധകരുടെ മനം മയക്കുന്ന ചിത്രങ്ങളുമായി നടി വാമിക ഖബ്ബി

ചെറുതാണെങ്കിലും താന്‍ നല്‍കിയ സമ്മാനം നിരസിച്ച ഭാഗ്യലക്ഷ്മിയോടുള്ള അതൃപ്തിയും വിഷമവും അനൂപ് ക്യാമറയ്ക്ക് മുന്നില്‍ പങ്കുവെച്ചു. പിന്നാലെ അവതാരകനായ മോഹന്‍ലാല്‍ വന്ന ദിവസം ആ മയിലിനെ താന്‍ സ്വീകരിച്ചുവെന്നും അനൂപിനോട് സങ്കടപ്പെടേണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലും വെള്ളി മയില്‍ എത്തിയെന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീരിയല്‍ താരം മനോജ് കുമാര്‍.

 അനൂപിന്റെ വെള്ളിമയിലിനെ ഞങ്ങളെടുത്തെന്ന് മനോജ്

'അനൂപിന്റെ വെള്ളിമയിലിനെ ഞങ്ങളങ്ങെടുക്കുവാ', എന്ന ക്യാപ്ഷനിലൂടെ മനോജ് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വീഡിയോയില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത് ശനി, ഞായര്‍ ദിവസങ്ങളില്‍ ലാലേട്ടന്‍ വന്ന ദിവസങ്ങളെ കുറിച്ചാണ് മനോജും മകനും ചര്‍ച്ച ചെയ്യതത്. അലൂമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച മയിലിന്റെ രൂപത്തിനൊപ്പമാണ് മനോജ് എത്തിയത്. ഭാഗ്യലക്ഷ്മിയ്ക്കും സന്ധ്യയ്ക്കും മയിലിനെ ഉണ്ടാക്കി കൊടുത്തതിന്റെ പേരില്‍ അനൂപ് അപമാനിക്കപ്പെട്ടു എന്ന് സങ്കടം പറഞ്ഞത് ഞങ്ങളും കണ്ടിരുന്നു. അത് ആരെങ്കിലും എടുത്തോട്ടെ എന്ന് കരുതി വെച്ചങ്കിലും ശനിയാഴ്ച ലാലേട്ടന്‍ വന്നപ്പോള്‍ ആ മയില്‍ പറന്ന് വന്നു.

അനൂപിന്റെ വെള്ളിമയിലിനെ ഞങ്ങളെടുത്തെന്ന് മനോജ്

ആ മയില്‍ ഇപ്പോള്‍ ഞങ്ങളുടെ കൈയിലാണ്. ഞങ്ങളത് കടം വാങ്ങി. നമ്മള്‍ ചുരുട്ടി കൂട്ടി കളയുന്ന സാധനത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മയിലിനെ കുറിച്ച് പാട്ട് പാടിയാണ് മനോജ് തുടങ്ങിയത്. 'മയിലായി പറന്ന് വാ' എന്ന് തുടങ്ങുന്ന ഗാനം ശരിക്കും ബിഗ് ബോസിന് വേണ്ടി ഒരുക്കിയത് പോലെയുണ്ടെന്നാണ് ഇരുവരുടെയും അഭിപ്രായം. കാരണം അനൂപുണ്ടാക്കിയ മയില്‍ ലാലേട്ടന്റെ പോലും മനം കവര്‍ന്നിരുന്നു.

 അനൂപിന്റെ വെള്ളിമയിലിനെ ഞങ്ങളെടുത്തെന്ന് മനോജ്

രസകരമായ കാര്യം ബിഗ് ബോസ് മത്സരാര്‍ഥി അനൂപ് നിര്‍മ്മിച്ചത് പോലെ മകന്‍ ശങ്കുരു നിര്‍മ്മിച്ച മയിലിന്റെ രൂപമാണ് താരം പുറത്ത് കാണിച്ചത്. അനൂപിനോടുള്ള ആദരവാണ് ഇത്. അനൂപ് ബിഗ് ബോസില്‍ നൂറ് ഗദിവസം തികയ്ക്കുമോ എന്ന് അറിയില്ല. എങ്കിലും അവിടെ നിന്നും പുറത്ത് വന്നതിന് ശേഷം ഈ മയിലിനെ ഞങ്ങള്‍ അദ്ദേഹത്തിന് കൊടുക്കും. അതിന്റെ വീഡിയോ ചിലപ്പോള്‍ അന്ന് ഇടാം.

 അനൂപിന്റെ വെള്ളിമയിലിനെ ഞങ്ങളെടുത്തെന്ന് മനോജ്

അനൂപുണ്ടാക്കിയത് പോലൊരു മയിലിനെ ഉണ്ടാക്കാമോന്ന് ചോദിച്ചപ്പോള്‍ മകന്‍ ശങ്കരു അലുമിനിയം ഫോയില്‍ പേപ്പര്‍ വേണമെന്ന് പറഞ്ഞു. അത് വാങ്ങി കൊടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അവനിതിനെ ഉണ്ടാക്കി എടുത്തുവെന്നും മനോജ് പറയുന്നു. ശരിയാണ്. അനൂപിനും അത് വലിയ സങ്കടമായി. ആര് ഒരു ചെറിയ ഗിഫ്റ്റ് തന്നാലും അത് നിരസിക്കരുത്. ഭാഗ്യലക്ഷ്മി ചെയ്തത് മോശമായി പോയി. എല്ലാവരും അവഗണിച്ചെങ്കിലെന്താ അത് ലാലേട്ടന്‍ സ്വീകരിച്ചില്ലേ. അതില്‍ പരം സന്തോഷം ഇനി എന്താ കിട്ടാനുള്ളതെന്നാണ് മനോജിന്റെ വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X