twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫിറോസിന് ഒറ്റയ്ക്ക് വന്നാല്‍ പോരായിരുന്നോ? ഭാര്യ സജ്‌ന ഗെയിം പൊളിച്ച് കൈയില്‍ തരും, ലാലേട്ടാ വരുമ്പോ പ്രതീക്ഷ

    |

    ബിഗ് ബോസ് മലയാളം മൂന്നാം സീസണെ കുറച്ച് നിരന്തരം റിവ്യൂ എഴുതുന്ന താരമാണ് അശ്വതി. സീരിയലില്‍ നായികയായും വില്ലത്തിയായും തിളങ്ങി നിന്ന അശ്വതി എല്ലാ ദിവസവും ബിഗ് ബോസ് കണ്ടതിന് ശേഷം തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ എപ്പിസോഡില്‍ ജയിലിലേക്ക് പോയ താരങ്ങളെ കുറിച്ചാണ് അശ്വതി സൂചിപ്പിച്ചിരിക്കുന്നത്.

    തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

    ഫിറോസ് നല്ല പ്രകടനം കാഴ്ച വെച്ചിട്ടും എന്തിനാണ് ജയില്‍ സ്വയം ഏറ്റുവാങ്ങിയതെന്നാണ് നടി ചോദിക്കുന്നത്. പുതിയൊരു ഗെയിം തന്ത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം. അതുപോലെ ആഴ്ചയുടെ അവസാനം മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രതീക്ഷ തകര്‍ക്കില്ലെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ അശ്വതി പറയുന്നു.

    aswathy

    അശ്വതിയുടെ കുറിപ്പ് വായിക്കാം..

    ഇന്നലത്തെ ജയില്‍ വാസം കിടിലു എന്തിനു സ്വയം തിരഞ്ഞെടുത്തു? അദ്ദേഹം വളരെ നന്നായിട്ടല്ലേ ടാസ്‌ക് ചെയ്തത്? ബാക്കി ഉള്ളവര്‍ എന്തുകൊണ്ട് അത് സമ്മതിച്ചു കൊടുത്തു. എന്റെ ഒരു കാഴ്ചപ്പാടില്‍ ടാസ്‌കില്‍ സായി അധികം ആക്ടീവ് അല്ലായിരുന്നു. പിന്നെ മിഷേലും. കിടിലുവിന്റെ മറ്റൊരു സ്‌ട്രേറ്റജിയോ ജയില്‍ വാസം സ്വയം ഏറ്റെടുത്തത്?

    Recommended Video

    Bigg Boss Malayalam : Firoz khan and sajna scolded by bigg boss

    എന്തായാലും കിടിലു ഇപ്പോള്‍ ട്രാക്കില്‍ കയറി ഒരിഷ്ടം സമ്പാദിച്ചു കൊണ്ടിരിക്കുന്നു. വെല്‍ഡണ്‍ മിസ്റ്റര്‍ പെരേര.. അല്ലാ ഫിറു ഇങ്ങക്ക് ഒറ്റയ്ക്ക് വന്നാപ്പോരാരുന്നോ? ഇത് ചുമ്മാ ഒരു ടൈമിംഗ് ഇല്ലാതെ കലകലകലകലാ ന്നു ഇങ്ങടെ ഗെയിം പ്ലാന്‍ കൂടെ പൊളിച്ചു കൈയില്‍ തരും. മാത്രല്ല ഇന്നലെ സജ്‌ന കൊടുത്ത കണ്ടന്റ്. ഹൌപിന്നെ മിഷേലിന്റെ വായന 'സജ്ന സല്‍സ പഠിപ്പിക്കാന്‍' പിന്നെ നോബി ചേട്ടന്റെ ഇമിറ്റെറ്റിംഗ്. ഹമ്മോ കിടു. ലാലേട്ടാ... ഇന്ന് വരുമ്പോ പ്രതീക്ഷ തകര്‍ക്കല്ലേ, ഒരു അടിപൊളി എപ്പിസോഡിനായി കാത്തിരിക്കുന്നു.

    English summary
    Bigg Boss Malayalam Season 3: Serial Actress Aswathy About Latest Episode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X