പ്രധാന ആകര്‍ഷണം ലാലേട്ടനാണ്; അപ്പോഴേക്കും ഏറ്റുമുട്ടാന്‍ എന്തായിരുന്നു ഇത്ര ധൃതി, സീരിയല്‍ നടി അശ്വതി പറയുന്നു
ആഴ്ചയുടെ അവസാനം ശനി, ഞായര്‍ ദിവസങ്ങളിലാണ് ബിഗ് ബോസിലേക്ക് അവതാരകരനായ മോഹന്‍ലാല്‍ എത്താറുള്ളത്. കഴിഞ്ഞ ഒരാഴ്ച വീട്ടിലുണ്ടായ പ്രധാന സംഭവങ്ങളും വഴക്കുകളുമെല്ലാം അവതാരകന്റെ നേതൃത്വത്തിലാണ് പരിഹരിക്കപ്പെടാറുള്ളത്. എന്നാല്‍ ഇതുവരെ കാണാത്ത തരത്തിലുള്ള മത്സരാര്‍ഥികളുടെ കൂട്ടത്തല്ലാണ് ശനിയാഴ്ച അരങ്ങേറിയത്.
സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
വീക്ക്‌ലി ടാസ്‌ക് വരെ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് അത് ഒത്ത് തീര്‍പ്പാക്കിയത് അവതാരകനായിരുന്നു. ശേഷം മത്സരാര്‍ഥികള്‍ക്ക് ഒരു ബ്രേക്ക് നല്‍കി പോയ മോഹന്‍ലാല്‍ തിരിച്ച് വരുന്ന സമയത്ത് വീടിനുള്ളില്‍ കൂട്ടത്തല്ല് നടക്കുകയാണ്. ഇതേ കാര്യമാണ് സീരിയല്‍ നടി അശ്വതിയ്ക്കും ചൂണ്ടി കാണിക്കാനുള്ളത്.

ബ്രേക്ക് സമയത്ത് ഫിറോസ് ഖാനും കിടിലം ഫിറോസും ചേര്‍ന്ന് ഡിംപലിനെ കുറിച്ച് സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പറഞ്ഞ് തുടങ്ങിയ കാര്യത്തില്‍ നിന്നും ഇരുവരും തെന്നി മാറി. മുഖം മൂടി അണിഞ്ഞ് സംസാരിക്കുന്നത് കിടിലം ഫിറോസാണെന്ന് ആരോപിച്ച ഫിറോസ് ഖാന്‍ ഡിംപല്‍ കള്ളിയാണെന്ന് കൂടി പറഞ്ഞു. ഇത് കേട്ട് നിന്ന അനൂപ് കള്ളിയെന്ന് വിളിക്കാന്‍ ഫിറോസിന് എന്ത് യോഗ്യതയാണെന്നും ആരോപിച്ചു. വാക്ക് തര്‍ക്കം അനൂപ് കൂടി ഏറ്റെടുത്തതോടെ വലിയ ബഹളമായി. മത്സരാര്‍ഥികളോട് കടുത്ത ഭാഷയില്‍ വഴക്ക് പറഞ്ഞാണ് അവതാരകനെത്തിയത്.

സ്ഥിരമായി എല്ലാ എപ്പിസോഡുകളും കണ്ടതിന് ശേഷം ബിഗ് ബോസിനെ കുറിച്ച് റിവ്യൂ എഴുതാറുള്ള ആളാണ് അശ്വതി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട പല വിഷയങ്ങളെ കുറിച്ചും നടി എഴുതി. അവസാന എപ്പിസോഡില്‍ മത്സരാര്‍ഥികളെക്കാളും മെയന്‍ അട്രാക്ഷന്‍ മോഹന്‍ലാല്‍ തന്നെ ആയിരുന്നുവെന്നാണ് അശ്വതി കൂടി അഭിപ്രായപ്പെടുന്നത്. അതുപോലെ ഈ ആഴ്ച പുറത്താവാന്‍ സാധ്യതയുള്ള താരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായവും നടി രേഖപ്പെടുത്തി.

അശ്വതിയുടെ കുറിപ്പ് വായിക്കാം
ബിഗ് ബോസ് മലയാളം സീസണ്‍ 3. സത്യം പറയാലോ. കോണ്ടെസ്റ്റന്റ്‌സ് അല്ലാ ഇപ്രാവശ്യത്തെ മെയിന്‍ അട്രാക്ഷന്‍, ലാലേട്ടന്‍ ആണ്. എനിക്ക് അങ്ങനെ ആണ് തോന്നിയത്. കഴിഞ്ഞ സീസണുകളില്‍ കാണാത്ത ഒരു ലാലേട്ടനെ ഞങ്ങള്‍ക്ക് ഈ സീസണ്‍ തന്നു എന്ന് തന്നെ പറഞ്ഞെ പറ്റു. ബഹളങ്ങള്‍ ഉണ്ടാകുന്നതു സാധാരണം അതാണ് ബിഗ് ബോസ് ഗെയിം. അതില്‍ നിന്നൊക്കെ എങ്ങനെ തന്ന ദിവസങ്ങള്‍ സര്‍വൈവ് ചെയ്തു മുന്നോട്ടു പോകാം എന്നുള്ളത് തന്നെ.

പക്ഷെ ഇവിടെ യാതൊരുവിധ ഡിസ്സിപ്ലിനും ഇല്ലാ മിക്കവര്‍ക്കും. ഒരു പ്രേക്ഷക എന്ന നിലയില്‍ ഇന്ന് അവര്‍ കാണിച്ച കാര്യങ്ങളില്‍ വളരെ നിരാശ തോന്നി. അവര്‍ക്കു ബ്രേക്ക് കഴിഞ്ഞു ലാലേട്ടന്‍ വരുമെന്ന യാതൊരു ബോധവുമില്ലേ? അപ്പോളേക്കും ഏറ്റുമുട്ടാന്‍ എന്താരുന്നു ഇത്ര ധൃതി എന്തായാലും നല്ല കുറിക്കു കിട്ടി. ഇനി ദോശ പോയിട്ട് പച്ചവെള്ളം പോലും ചെല്ലാത്ത രീതിയില്‍ വയറു നിറച്ചു കൊടുത്തിട്ടുണ്ട്. നാളെ ഭാഗ്യചേച്ചിക്കാണോ നറുക്ക് എന്ന് തോന്നുന്നു. അറിഞ്ഞുടാ. ഒരു പ്രവചനം നടത്തി എന്നേയുള്ളു. ആരാണെന്ന് അറിയാൻ വെയിറ്റിംഗ്. എന്നുമാണ് അശ്വതി പറയുന്നത്.


Click it and Unblock the Notifications