മണിക്കുട്ടനെ നോട്ടമിട്ട് എഞ്ചല്‍; ഇത്തവണ ലാലേട്ടന്‍ പ്രതീക്ഷ തകര്‍ത്തില്ലെന്ന് അശ്വതി

പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതിലും മനോഹരമായി മാറിയിരിക്കുയാണ് ബിഗ് ബോസ് വീട്. പതിനാല് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ യിലേക്ക് ഒരാഴ്ച പൂര്‍ത്തിയായപ്പോള്‍ മൂന്ന് പേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി. കൂട്ടത്തില്‍ ദമ്പതിമാര്‍ ഉണ്ടെങ്കിലും അവര്‍ ഒറ്റ മത്സരാര്‍ഥിയായിരിക്കുമെന്നും അറിയിച്ചു. വീണ്ടും രണ്ട് മത്സരാര്‍ഥികളെ കൂടി അകത്തേക്ക് കൊണ്ട് വന്നിരിക്കുകയാണ് മോഹന്‍ലാല്‍.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

കഴിഞ്ഞ എപ്പിസോഡില്‍ ഇതുവരെ കാണാത്ത മോഹന്‍ലാലിനെ കണ്ടതിന്റെ ഞെട്ടലിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവര്‍ നിയമലംഘനം നടത്തിയതാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചത്. എന്തായാലും ലാലേട്ടന്‍ പ്രതീക്ഷകള്‍ ഒട്ടും തകര്‍ത്തില്ലെന്ന് പറയുകയാണ് സീരിയല്‍ നടി അശ്വതി.

 അശ്വതിയുടെ കുറിപ്പ് വായിക്കാം

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും കണ്ടതിന് ശേഷം റിവ്യൂ എഴുതാറുള്ള നടിയാണ് അശ്വതി. കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പില്‍ മോഹന്‍ലാല്‍ ഈ ആഴ്ച എന്തൊക്കെ സംസാരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്ന് അശ്വതി പറഞ്ഞിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചതിലും അപ്പുറം മനോഹരമാക്കാന്‍ അവതാരകന് സാധിച്ചുവെന്ന് നടി വ്യക്തമാക്കുന്നു. പുതിയതായി വീട്ടിലേക്ക് പ്രവേശിച്ചവരെയും നേരിട്ട് നോമിനേഷനിലേക്ക് പോയവരെ കുറിച്ചുമൊക്കെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ അശ്വതി സൂചിപ്പിക്കുന്നുണ്ട്.

അശ്വതിയുടെ കുറിപ്പ് വായിക്കാം

ഇന്ന് 'വാഴുന്നവന്‍/വള്‍ ആരാരോ' വീഴുന്നവന്‍/വീഴുന്നവള്‍ ആരാരോ' എന്തായാലും ലാലേട്ടന്‍ പ്രതീക്ഷകള്‍ ഒട്ടും തകര്‍ത്തില്ല. കഴിഞ്ഞ രണ്ടു സീസണിലും പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ഇത്രേം ടെന്‍സ്ഡ് ആയ ലാലേട്ടനെ കണ്ടിട്ടില്ല. പൊതുവെ സൗമ്യനാണെന്ന് കേട്ടിട്ടുള്ള അദ്ദേഹം ഇത്രയേറെ പൊട്ടിത്തെറിക്കണമെങ്കില്‍ അവര്‍ ചെയ്ത തെറ്റിന്റെ ആഴം ഇനി ആ വീട്ടിലേക്കു കയറി ചെല്ലാന്‍ പോകുന്ന ഓരോരുത്തരും ചിന്തിക്കണം.

അശ്വതിയുടെ കുറിപ്പ് വായിക്കാം

അപ്പൊ നേരിട്ട് നോമിനേഷനിലേക്ക് പ്രവേശിച്ച രണ്ടു കൂട്ടരെയും പ്രേക്ഷകര്‍ രക്ഷിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. പെട്ടത് ബാക്കിയുള്ളവര്‍ ആണ് ഇനിയാരെ എടുത്തിട്ട് നോമിനേറ്റ് ചെയ്യും. എല്ലാരും കൂടെ ക്യാപ്റ്റന്‍സി പോരായിരുന്നു എന്നും പറഞ്ഞു സൂര്യയെ ചെയ്യാതിരുന്നാല്‍ കൊള്ളാം. പുതിയ രണ്ടു പേര് കൂടെ അകത്തേക്ക് കയറി, മണികുട്ടനെ നോട്ടമിട്ടു കൊണ്ട് ഏയ്ഞ്ചല്‍ തോമസ് ആന്‍ഡ് ചൊറിഞ്ഞാല്‍ തിരിച്ചു മാന്താന്‍ രമ്യ പണിക്കര്‍.

  അശ്വതിയുടെ കുറിപ്പ് വായിക്കാം

കുട്ടികള്‍ രണ്ടുപേരും അവരവര്‍ക്കു പരിചയമുള്ളവരെയും ഇഷ്ട്ടമുള്ളവരുടെയും അടുത്ത് പോയി സംസാരിക്കുന്നതെ കണ്ടുള്ളു. അതിന്റെ അനന്തര ഫലം കുട്ടികള്‍ അറിയും എന്നത് ചിലരുടെ മുഖഭാവത്തില്‍ നിന്നു മനസ്സിലായി. കഴിഞ്ഞ രണ്ടു സീസണിലും പരിചിത മുഖങ്ങള്‍ ഒരുപാടാരുന്നു. പുതിയ ആള്‍ക്കാര്‍ വരട്ടെ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായി മാറട്ടെ അല്ലെ? എങ്ങനെ ആയാലും ദിസ് ഷോ മസ്റ്റ് ഗോ ഓണ്‍. എന്നുമാണ് അശ്വതി പറയുന്നത്. നിരവധി ആരാധകരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X