ഭാഗ്യയേച്ചിക്ക് ഇപ്പോഴാണ് കത്തിയത്; ഇനി റംസാന്റെ വരവാണ്, എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശി എന്ന് അശ്വതി
ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും കൂടുതല്‍ സംഭവബഹുലമായി മാറി കൊണ്ടിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന നാല് മത്സരാര്‍ഥികളില്‍ രണ്ട് പേര്‍ ഇതിനകം പുറത്തേക്ക് പോയി. ബാക്കി രണ്ട് പേര്‍ ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട്. ഈ ആഴ്ച ഏഞ്ചല്‍ തോമസ് പുറത്ത് പോകുമെന്ന കാര്യം ദിവസങ്ങള്‍ക്ക് മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നു.
ഏറ്റവും അവസാനം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന ഏഞ്ചല്‍ അധികം താമസിക്കാതെ പുറത്തേക്ക് പോവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏഞ്ചല്‍ പുറത്ത് പോകുമെന്ന് തന്നെയായിരുന്നു പ്രവചനം. ഇപ്പോഴിതാ കഴിഞ്ഞ എപ്പിസോഡിനെ കുറിച്ചുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി.

അങ്ങനെ ഒരു വീക്കെന്‍ഡ് എപ്പിസോഡ് കൂടെ കഴിഞ്ഞു. പ്രെഡിക്റ്റബിള്‍ ആയിരുന്നു ഏഞ്ചല്‍ പോകുമെന്ന് അതോണ്ട് തന്നെ വല്യ ഞെട്ടലില്ല. ഏഞ്ചലിന്റെ ഒരു പൊട്ടു സ്വഭാവം വെച്ചു അവിടെ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നു കയറിയ ആഴ്ച തന്നെ പ്രേക്ഷകരെ ആ കുട്ടി അറിയിച്ചു. എന്തായാലും ഏഞ്ചലിനു ഒരു നല്ല ഭാവി ആശംസിക്കുന്നു. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പ്രതീക്ഷിച്ചു. പൊളി ഫിറോസിന് ഒപ്പം നിക്കാനൊരു ഓപ്പോണണ്ട് വന്നു കാണാന്‍ ആഗ്രഹമുണ്ട്.

ഭാഗ്യയേച്ചിക്ക് ഇപ്പൊളാണ് കത്തിയത് പൊളി ഫിറോസും സജ്നയും പോയാല്‍ വേറെ മസാലകള്‍ ഒന്നുമില്ലാന്ന്. അതോണ്ട് ചേച്ചിയെ ഒന്ന് അറിഞ്ഞു കളിച്ചാല്‍ നമക്ക് മസാല പുരട്ടി വറത്തെടുക്കാം. നോബി ചേട്ടന്‍ ഫിറോസ് സജ്നയെ കണ്‍വെന്‍സ് ചെയ്യാന്‍ പോയത് അദ്ദേഹത്തിന്റെ പുതിയ സ്ട്രടെജി ആണോ? കാരണം അവരെ അത്ര വല്യ പിടിത്തം ഇല്ലായിരുന്നു എന്നാണ് ഞാന്‍ കണ്ടത്. നാളത്തെ നോമിനേഷന്‍ പേടിച്ചായുരിക്കുമോ?
Recommended Video

ഇനി റംസാന്റെ വരവാണ്. പൊളി ഫിറോസ്, റംസാനെ കൊച്ചുകുട്ടി എന്ന രീതിയില്‍ ചൊറിഞ്ഞു ഈ ആഴ്ച പൊളിക്കുമെന്ന് എനിക്ക് തോന്നണു. റംസാനു ദേഷ്യം അടക്കാന്‍ കഴിയില്ലെന്ന് നല്ലപോലെ ഇതിനകം പഠിച്ചു വെച്ചിട്ടുണ്ടാകണം. പൊളി ഫിറോസ് ആണേല്‍ ആരെ എങ്ങനെ അടിച്ചിരുത്തണം എന്നതില്‍ പിച്ച്ഡി എടുത്തിട്ടാണ് വന്നേക്കുന്നത്. നാളെ ഇനി നോമിനേഷന്‍! അതുകഴിഞ്ഞു അടിയോടടി. ഡിമ്പലും സായിയും തമ്മില്‍. 'നീ' എന്ന് ആരേം വിളിക്കാന്‍ പാടൂല പക്ഷെ 'നിനക്കെന്നോട് സംസാരിക്കാന്‍ യോഗ്യത ഇല്ലാ'ന്ന് പറയാം ല്ലേ? കണ്ടറിയണം കോശി... കളികള്‍ വേറെ ലെവല്‍'


Click it and Unblock the Notifications