For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനാവശ്യമായി ചൂടാകുന്നുണ്ടോ? ദേഷ്യം അല്‍പം കുറയ്ക്കൂ, അനൂപ് നിങ്ങള്‍ നല്ലൊരു പ്ലെയര്‍ ആയി വരികയാണെന്ന് അശ്വതി

  |

  ഒറ്റ ദിവസത്തെ പ്രകടനം കൊണ്ട് ബിഗ് ബോസിലെ ചില താരങ്ങള്‍ക്ക് ജനപ്രീതി കിട്ടാറുണ്ട്. അങ്ങനെ കഴിഞ്ഞ എപ്പിസോഡിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനംകവര്‍ന്നിരിക്കുകയാണ് സീരിയല്‍ താരം അനൂപ്. തുടക്കം മുതല്‍ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായി മാറാന്‍ അനൂപിന് സാധിച്ചിരുന്നു. ഇന്നലെ ഫിറോസ് ഖാനുമായിട്ടുള്ള സംസാരമാണ് തരംഗമായി മാറിയത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  വീട്ടില്‍ ഇരവാദമാണ് നടക്കുന്നതെന്ന് ഫിറോസ് പറഞ്ഞതിനെ ചൊല്ലി നടന്ന സംഭാഷണത്തിനിടെ അനൂപും ഫിറോസും ഏറ്റുമുട്ടിയിരുന്നു. പരസ്പരം കൊമ്പ് കോര്‍ത്തെങ്കിലും അനൂപിന്റെ വാക്കുകള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സീരിയല്‍ നടി അശ്വതിയും അനൂപ് മികച്ചൊരു പ്ലെയര്‍ ആണെന്ന് സൂചിപ്പിച്ച് എത്തി.

  ബിഗ് ബോസ് ഷോ യെ കുറിച്ച് നിരവധി പേരാണ് വിലയിരുത്താറുള്ളത്. കൂട്ടത്തില്‍ നടി അശ്വതിയുമുണ്ട്. എല്ലാ ദിവസങ്ങളിലും ബിഗ് ബോസ് കണ്ടതിന് ശേഷമുള്ള നിരൂപണങ്ങള്‍ അശ്വതി പങ്കുവെക്കാറുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലാവുകയും ചെയ്യാറുണ്ട്. ഇത്തവണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അനൂപിന്റെ പ്രകടനത്തെ കുറിച്ച് നടി വിലയിരുത്തിയത്.

  'അനൂപ് നിങ്ങള്‍ നല്ലൊരു പ്ലെയര്‍ ആയി കയറി വരികയാണ്. പക്ഷെ അനാവശ്യമായി ചൂടാകുന്നുണ്ടോ? ഇന്നലെ ആ ടാസ്‌കില്‍ കിടിലു പറഞ്ഞതാണ് പോയിന്റ്. അതോണ്ട് ദേഷ്യം അല്‍പ്പം കുറക്കൂ. ദേഷ്യപ്പെടാന്‍ റംസാന്‍ ഒണ്ട്. അതുപോലെ അഡോണി, മണിക്കുട്ടന്‍ ടാസ്‌കില്‍ നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ ഫേക്ക് പ്ലെയര്‍ ആകുന്നത് എങ്ങനെയാണ്? അത് മനസിലായില്ല. ഫ്രണ്ട്ഷിപ്പും ബന്ധോം ഒന്നും ടാസ്‌കില്‍ ഇല്ലാ അഡോണി. പ്ലീസ് അണ്ടര്‍സ്റ്റാന്‍ഡ്. പിന്നെ ഫിറു ആന്‍ഡ് വൈഫ് ബിഗ് ബോസിനു പറ്റിയ പ്ലയെര്‍സ് എന്ന് പറയാന്‍ പറ്റും.

  അവരുടെ ഞോണ്ടല്‍ സ്ട്രാറ്റജി വേറൊരിക്കുമില്ല. ഭാഗ്യയേച്ചിയെ ആയിരുന്നു ടാര്‍ഗറ്റ് ഏറ്റില്ല. ഇപ്പൊ മിഷേലിന്റെ തലയിലേക്ക് ചാടിയിട്ടുണ്ട്.. എന്തായാലും രണ്ടും കൂടിരുന്നുള്ള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് രാത്രി വായിച്ചു മനപ്പാടം ആക്കുന്നുണ്ടാരുന്നു. സൂര്യ നീ വെറും നിഷ്‌കളങ്ക ആണ്. ക്യാപ്റ്റന്‍സി വന്‍ പരാജയം ആരുന്നു. അതിനാല്‍ എല്ലാരും എടുത്തിട്ട് അലക്കും അടുത്താഴ്ച. എന്തായാലും ഈ ആഴ്ച അവസാനത്തേക്കുള്ള സകല ഗുലാബികളും എല്ലാരും കൊടുത്തിട്ടുണ്ട്. ഇതില്‍ ഞാന്‍ പറയുന്ന അഭിപ്രായം എന്റേത് മാത്രം. എന്റെ കാഴ്ചപ്പാടുകള്‍ മാത്രം.. എന്നുമാണ് അശ്വതി പറയുന്നത്.

  Bigg Boss Malayalam : Firoz khan and sajna scolded by bigg boss

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അശ്വതി. അല്‍ഫോണ്‍സമ്മയായി വന്നതോടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നായികയായും വില്ലത്തിയായിട്ടുമൊക്കെ സീരിയലുകളില്‍ നിറഞ്ഞ് നിന്നു. നിരന്തരം റിവ്യൂ എഴുതാന്‍ തുടങ്ങിയതോടെ ബിഗ് ബോസിലേക്ക് അശ്വതി കൂടി വരണമെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അശ്വതി എത്തുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും സാധ്യത ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍.

  English summary
  Bigg Boss Malayalam Season 3: Serial Actress Aswathy Says Anoop Is The Best Player
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X