തന്റെ പ്രിയപ്പെട്ട മത്സരാർഥിയാണ് അദ്ദേഹം,വോട്ട് ചെയ്യണം, ഷിയാസിന്റെ വീഡിയോ വൈറലാകുന്നു
ബിഗ് ബോസ് മലയാളം സീസൺ1 ലൂടെ പ്രേക്ഷകരകുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷിയാസ് കരീം. സാബു മോൻ വിജയിയായ സീസണിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയായിരുന്നു ഷിയാസ്. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ഷിയാസ് ഹൗസിലെത്തിയത്. മോഡലായ ഷിയാസ് ഇപ്പോൾ സിനിമയിലും മിനിസ്ക്രീൻ ഷോകളിലും സജീവമാണ്. മികച്ച പ്രേക്ഷക പിന്തുണ ഷിയാസിനുണ്ട്.
പുതിയ ഗെറ്റപ്പിൽ ശ്രിയ ശരൺ, ചിത്രം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ സജീവമാണ് ഷിയാസ്. തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ ബിഗ് ബോസ് മത്സരാർഥികളേയും പിന്തുണച്ച് കൊണ്ട് രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷിയാസിന്റെ വീഡിയോയണ്. ബിഗ്ബോസ് സീസൺ 3 ലെ മത്സരാർഥിയെ പിന്തുണയ്ക്കുന്ന വീഡിയോയാണിത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കിടിലൻ ഫിറോസിനെ പിന്തുണച്ചാണ് ഷിയാസ് രംഗത്ത് എത്തിയിരിക്കുന്നത്. കിടിലത്തിന്റെ ഫാൻസ് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3ലെ തനിക്ക് ഇഷ്ടപ്പെട്ട മത്സരാർഥിയാണ് കിടലൻ ഫിറോസ് ആണെന്നും എല്ലാവരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യണമെന്നുമാണ് ഷിയാസ് വിഡിയോയിൽ പറയുന്നത്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഷിയാസിന്റ വീഡിയോയുടെ പൂർണ്ണം ഇങ്ങനെ... ഞാൻ ഷിയാസ് കരീം ആണ്. ബിഗ് ബോസ് എല്ലാവരും കാണാറുണ്ടെന്ന് വിചാരിക്കുന്നു. ഇപ്പോൾ വോട്ടിങ്ങ് ഒക്കെ നടന്നു കൊണ്ടിരിക്കുകയാണ്. മിക്ക അഭിമുഖങ്ങളിലും ഞാൻ ഫിറോസ് ഇക്കയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. തനിക്ക് വളരെ ഇഷ്ടപ്പെട്ട മത്സരാർഥിയാണെന്ന്. അദ്ദേഹത്തെ എല്ലാവരും സപ്പോർട്ട് ചെയ്യണം... ഷിയാസ് വീഡിയോയിലൂടെ പറയുന്നു. കൂടാതെ ഫിറോസിന് എല്ലാവിധത്തിലുള്ള ആശംസകളും ഷിയാസ് ആശംസിക്കുന്നുണ്ട് കിടിലൻ ഫിറോസ് ആർമിയിൽ വീഡിയോ വൈറലായിട്ടുണ്ട്.

ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് കിടിലൻ ഫിറോസ്. ദിവസങ്ങൾക്ക് മുൻപ താരത്തെ പിന്തുണച്ച് ബിഗ് ബോസ് സീസൺ 3 ൽ നിന്ന് പുറത്തു പോയ മത്സരാർഥികൾ രംഗത്ത് എത്തിയിരുന്നു. സപ്പോർട്ട് കിടിലൻ ഫിറോസ് എന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചു കൊണ്ടാണ് പിന്തുണ അറിയിച്ചത്. കൂടാതെ കിടിലൻ ഫിറോസ് ടൈറ്റിൽ വിന്നർ ആകണമെന്നുള്ള ആഗ്രഹവും പല മത്സരാർഥികളും ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് സീസൺ3 അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ മത്സരത്തിന് വിജയി ഉണ്ടാകുമെന്ന് ബിഗ് ബോസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെയാകും ഇക്കുറി വിജിയിയെ കണ്ടെത്തുക. കൂടാതെ മത്സരാർഥികൾ തിരികെ കേരളത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. തിങ്കളാഴ്ച മടങ്ങി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. മണിക്കുട്ടനും രമ്യയും ഒഴികെ ബാക്കിയെല്ലാവരും കൊച്ചിയിലായിരുന്നു ലാൻഡ് ചെയ്തത്. മണിക്കുട്ടനും രമ്യയും ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. കേരളത്തിൽ വെച്ചാകും ഗ്രാൻഡ് ഫിനാലെ നടക്കുക.


Click it and Unblock the Notifications