ബിഗ് ബോസ് മലയാളം സീസൺ 3 ഷൂട്ടിങ് നിർത്തി, മത്സരാർഥികളെ ഹൗസിൽ നിന്ന് മാറ്റി
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മൂന്നാം സീസൺ ആണ് നിലവിൽ നടക്കുന്നത്. സീസൺ 1 മാത്രമാണ്100 ദിവസം പൂർത്തിയാക്കിയത്. രണ്ടാം സീസൺ കൊവിഡിനെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു. ഇപ്പോഴിത മൂന്നാം സീസണും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. 95 ദിനം പിന്നിട്ടിരിക്കുകയാണ് ഷോ. വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രം ശേഷിക്കവെയാണ് ബിഗ് ബോസ് ഷോ നിർത്തുന്നത് .

ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ്ബോസ് സീസൺ 3യുടെ ഷൂട്ടിങ്ങ് നടക്കുന്നത്. ഇവിടെ ഇന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഷൂട്ടിങ്ങ് നിർത്തി വെയ്ക്കുന്നത്. താരങ്ങളെ ഇവിപി ഫിലിം സിറ്റിയിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ് നാട് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഷോയുമായി ബന്ധപ്പെട്ടുള്ള മറ്റു വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഷോ രണ്ട് ആഴ്ച കൂടി നീട്ടിവെച്ചിരുന്നു. 13ാം ആഴ്ചയിൽ ഇതിനെ കുറിച്ച് മത്സരാർഥികളെ അറിയിക്കുകയും ചെയ്തിരുന്നു. സംഭവ ബഹുലമായി ഗെയിം മന്നോട്ട് പോകുമ്പോഴാണ് ഷോ നിർത്തി വയ്ക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് സെറ്റിലെ 17ഓളം പേർക്ക് കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. തമിഴ് മാധ്യമങ്ങളായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും ഷൂട്ടിങ്ങ് തുടർന്നത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത് .കൊവിഡ് ടെസ്റ്റും14 ദിവസത്തെ ക്വാറന്റൈനും ശേഷമാണ് മത്സരാർഥികൾ ഹൗസിലെത്തിയത്. മത്സരാർഥികൾ മാത്രമല്ല ഹൗസിലുള്ള അണിയറ പ്രവർത്തകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അവിടെ നിൽക്കുന്നത്. വാരന്ത്യത്തിൽ എത്തുന്ന മോഹൻലാൽ പോലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഹൗസിൽ പ്രവേശിക്കാറില്ലായിരുന്നു. ഇതിനെ കുറിച്ച് മോഹൻലാൽ ഒരു എപ്പിസോഡിൽ പറയുകയും ചെയ്തിരുന്നു. ഷോ ആരംഭിച്ചതിന് ശേഷം ഒരു ദിവസം മാത്രമാണ് ഹൗസിൽ പ്രവേശിച്ചത് എന്നാൽ കൊവിഡ് സ്ഥിതി രൂക്ഷമായതിന് ശേഷം അദ്ദേഹം ഹൗസിൽ എത്താറില്ലായിരുന്നു.

ഗ്രൻഡ് ഫിനാലെയിലേയ്ക്കുള്ള മത്സരം പുരോഗമിക്കുമ്പോഴാണ് ഹൗസിന് പൂട്ട് വീഴുന്നത്. ഗംഭീരമായ ടാസ്ക്കായിരുന്നു മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്. . ആരാധകരെ സംബന്ധിച്ചടത്തോളം ഏറെ നിരാശയുള്ള കാര്യമാണിത്. ടോപ്പ് 5 നെ കുറിച്ചും എത്തുന്നവരെ കുറിച്ചും ടൈറ്റിൽ വിന്നറിനെ കുറിച്ചുമുള്ള ചർച്ച സോഷ്യലൽ മീഡിയയിൽ കനക്കുകയായിരുന്നു. ഇതിനിടയിലാണ് ഷോ നിർത്തുന്നത്. ചെന്നൈയിലെ ബിഗ് ബോസ് സെറ്റിന് പൊലീസ് സീല്‍ വെച്ചതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇനി ഷോ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.
Recommended Video

14 പേരുമായി ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയിൽ നിവലിൽ 9 പേരാണ് ഉളളത്. ഋതു, മണിക്കുട്ടൻ, റംസാൻ, നോബി, കിടിലൻ ഫിറോസ്, അനൂപ്, സായ്, ഡിംപൽ എന്നിവരാണ്. സൂര്യ, രമ്യ എന്നിവർ കഴിഞ്ഞ ആഴ്ച പുറത്ത് പോയിരുന്നു. 18 പേരായിരുന്നു സീസൺ 3 ൽ ആകെ ഉണ്ടായിരുന്നത്. സീസണ്‍ 1, 2 എന്നിവയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് 3 ഒരുക്കിയത്.


Click it and Unblock the Notifications