വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപ് ഹിറ്റാക്കി വെച്ചതാണ് മണിക്കുട്ടന്‍ എടുത്ത് പെരുമാറിയത്; മാധവന് വമ്പന്‍ കൈയ്യടി

ബിഗ് ബോസിന്റെ ഈ സീസണില്‍ ഏറ്റവും ശ്രദ്ധേയനായ താരങ്ങളില്‍ ഒരാള്‍ മണിക്കുട്ടനായിരുന്നു. വീട്ടിലെത്തി ആദ്യത്തെ ഒരാഴ്ച അധികം ആക്ടീവ് ആവാതെ ഇരുന്ന മണിക്കുട്ടന്‍ പിന്നീടിങ്ങോട്ട് നല്ല മത്സരമാണ് കാഴ്ച വെക്കുന്നത്. സഹമത്സരാര്‍ഥികളോട് ഒരുപോലെ പെരുമാറി, വിനയത്തോടെ സംസാരിക്കുന്ന ഏക വ്യക്തി മണിക്കുട്ടനാണെന്ന് വേണം പറയാന്‍.

പ്രണയരംഗങ്ങളിൽ ഹോട്ട് ആയി നടി ഷംന കാസിം, നടനൊപ്പമുള്ള ഷംനയുടെ ചിത്രങ്ങൾ പുറത്ത്

ഇത് മാത്രമല്ല ഓരോ ടാസ്‌കും മനോഹരമായി ചെയ്യുന്ന താരങ്ങളില്‍ ഒരാള്‍ മണിക്കുട്ടനാണെന്ന് ഉറപ്പിച്ച് പറയേണ്ടി വരും. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വീക്ക്‌ലി ടാസ്‌കിലെ പ്രകടനം കൂടി കണ്ടതോടെ ഇത്തവണ ഫൈനലില്‍ എത്തുന്ന താരങ്ങളില്‍ ഒരാള്‍ മണിക്കുട്ടന്‍ ആയിരിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകര്‍.

 മണിക്കുട്ടന്‍ പൊളിച്ചടുക്കുന്നു

മണിക്കുട്ടനെ ഒന്ന് പരിഷ്‌കരിച്ച് ബെല്‍ക്കുട്ടന്‍ എന്ന പേരിലാണ് പലരും തമാശരൂപേണ അഭിസംബോധന ചെയ്യുന്നത്. ഇതുവരെ നടത്തിയ ടാസ്‌കുകളില്‍ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ച വെച്ചത് താരമാണ്. ക്യാപ്റ്റന്‍സി ലഭിച്ചപ്പോഴും മറ്റാര്‍ക്കും സാധിക്കാത്ത തരത്തിലുള്ള നേതൃത്വമാണ് മണിക്കുട്ടന്‍ കാഴ്ച വെച്ചത്. ഇതിലും വിമര്‍ശനങ്ങള്‍ വന്നെങ്കിലും വീക്ക്‌ലി ടാസ്‌കും അഭിനയിക്കാനുള്ള അവസരങ്ങളും തകര്‍പ്പനായി അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.

 മണിക്കുട്ടന്‍ പൊളിച്ചടുക്കുന്നു

ടാസ്‌കുകളില്‍ വീരന്‍. മണിക്കുട്ടന്‍ ഒരു രക്ഷയുമില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എല്ലാവരും ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കളിക്കുമ്പോള്‍ മണിക്കുട്ടന്‍ സ്വന്തം കഴിവുകള്‍ കൂടി ഇടയില്‍ കാണിക്കാറുണ്ട്. ഏറ്റവും പുതിയ ടാസ്‌കില്‍ ദിലീപിന്റെ മീശമാധവനിലെ മാധവന്‍ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന്‍ അവതരിപ്പിക്കുന്നത്. ലുക്കിലും നടത്തത്തിലും മാധവന്‍ ആവാനുള്ള ശ്രമം നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്.

 മണിക്കുട്ടന്‍ പൊളിച്ചടുക്കുന്നു

ഇടയ്ക്ക് കള്ളന്‍ മാധവന്‍ വീട്ടില്‍ നിന്നും ഓരോ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതും മറ്റുമൊക്കെ രസകരമായി മാറിയിരിക്കുകയാണ്. സഹമത്സസാര്‍ഥികള്‍ക്കിടയില്‍ ഓടി നടന്ന് തന്റെ ഭാഗം കൃത്യമാക്കുന്ന മണിക്കുട്ടന് ഇത്തവണ കലാപ്രതിഭ പട്ടം ലഭിക്കണമെന്ന് തന്നെയാണ് ഭൂരിഭാഗ അഭിപ്രായം. ചിലര്‍ മണിക്കുട്ടന്റെ കഴിവുകള്‍ തെളിയിക്കാന്‍ ബിഗ് ബോസ് തന്നെ വേണ്ടി വന്നുവെന്ന് കൂടി സൂചിപ്പിക്കുകയാണ്. ഇത്രയും കിടിലനായി എല്ലാവരെയും എന്റര്‍ടെയിന്‍ ചെയ്യാന്‍ മണിക്കുട്ടന് സാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

Recommended Video

Bigg Boss Malayalam : Manikuttan and rithu mantra's love track in bigg boss
 മണിക്കുട്ടന്‍ പൊളിച്ചടുക്കുന്നു

നില്‍പ്പിലും നടപ്പിലും നോട്ടത്തിലും, സംസാരത്തിലുമൊക്കെ മാധവനെ ആവാഹിച്ച് എടുത്തിരിക്കുകയാണ് മണിക്കുട്ടന്‍. വിശ്വസിച്ച് ഒരു കഥാപാത്രം ഏല്‍പ്പിച്ചാല്‍ മണിക്കുട്ടന്‍ അതിന്റെ 200 ശതമാനവും കര്‍ത്തടുക്കി കയ്യില്‍ തരും. മണിക്കുട്ടന്‍ വേറെ ലെവല്‍ ആണ് ബിഗ് ബോസ് കഴിഞ്ഞു ആദ്ദേഹത്തിന്റെ ഡേറ്റിനുവേണ്ടി പലരും കാത്തിരിക്കേണ്ടി വരും. ഇതാണ് നുമ്മ പറഞ്ഞ ആ നടന്‍ എന്നിങ്ങനെ മണിക്കുട്ടന്റെ പ്രതിഭയ്ക്ക് എല്ലായിടത്ത് നിന്നും നല്ല അഭിപ്രായങ്ങള്‍ വന്ന് നിറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X