കൂടെ ഒരാൾ ഇല്ലെങ്കിൽ നോബിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു
ബിഗ് ബോസ് സീസൺ 3 അഞ്ചാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സംഭവ ബഹുലുമായി ഷോ മുന്നേറുകയാണ്. വഴക്കും പ്രശ്നങ്ങൾക്കുമൊപ്പം രസകരമായ സംഭവങ്ങൾക്കു ബിഗ് ബോസ് വേദിയാകാറുണ്ട്. 14 മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസ് സീസൺ 3 ൽ ഇപ്പോൾ 15 പേരാണുള്ളത്. ഷോ ആരംഭിച്ചതിന് ശേഷം 4 മത്സരാർഥികളായിരുന്നു ഷോയിൽ എത്തിയത്. ഇവരിൽ രണ്ട് പേർ ഇതിനോടകം തന്നെ ഹൗസിൽ നിന്ന് പുറത്തു പോയിട്ടുണ്ട്.
ദുൽഖറിന്റെ നായിക ആകെ മാറിപ്പോയി, ചിത്രം വൈറലാകുന്നു
നിലവിൽ ഹൗസിനുള്ളിൽ ശേഷിക്കുന്ന 15 പേരും ബിബി സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്കാണ്. കഴിഞ്ഞ ആഴ്ചത്തെ പോലെ തന്നെ രസകരമായ ടാസ്ക്കാണ് മത്സരാർഥികൾക്കായി നൽകിയിരിക്കുന്നത്. ആദ്യത്തെ ദിവസം തന്നെ ടാസ്ക്കിൽ തിളങ്ങി നിന്നിരുന്നത് നടൻ മണിക്കുട്ടനാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചത് നോബിയെ ആയിരുന്നു. നോബിയുടെ നിശബ്ദത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചത്തെ സർവകലാശാല ടാസ്ക്കിൽ തിളങ്ങി നിന്നിരുന്നത് നോബിയും മണിക്കുട്ടനുമായിരുന്നു . ഇവരുടെ കഥാപാത്രങ്ങളും കൗണ്ടറുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ടാസ്ക്കിലെ ഹൈലൈറ്റ് ഇരുവരുമായിരുന്നു. എന്നാൽ ഈ ആഴ്ച അത് മാറിയിരിക്കുകയാണ്. ടാസ്ക്ക് മുഴുവനും മണിക്കുട്ടൻ കൊണ്ട് പോയിരിക്കുകയാണ്. ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ മീശമാധവൻ എന്ന കഥാപാത്രമായി മണിക്കുട്ടൻ മാറിയിരിക്കുകയാണ്.

മണിക്കുട്ടൻ മീശമാധവൻ ആയപ്പോൾ നോബിക്ക് കിട്ടിയത് ചതിക്കാത്ത ചന്തുവിലെ സലിംകുമാറിന്റെ കഥാപാത്രത്തെയായിരുന്നു.ചിത്രത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഡാൻസ് മാസ്റ്റർ വിക്രം മാസ്റ്റർ. എന്നാൽ നോബി കഥാപാത്രത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല. ബിഗ് ബോസ് ഹൗസിൽ എല്ലാവരേയും ചിരിപ്പിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നേബി . കഴിഞ്ഞ ആഴ്ചവരെ ഹൗസിനുളളിൽ ഹേറ്റേഴ്സും താരത്തിന് ഇല്ലായിരുന്നു.

മണിക്കുട്ടന്റെ പ്രകടനം പോലെ തന്നെ നോബിയുടെ നിശബ്ദതയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കൗണ്ടറിന്റെ രാജാവ് എന്ന് അറിയപ്പെടുന്ന നോബിയ്ക്ക് ഇത് എന്ത് പറ്റിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കട്ടയ്ക്ക് നിൽക്കാൻ കൂടെ ഒരാൾ ഇല്ലെങ്കിൽ നോബിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് വ്യക്തമാക്കി തന്ന ടാസ്ക്കായിരുന്നു കഴിഞ്ഞ ദിവസത്തേത്, MK ഇന്നലെ ഒരുപാട് പേർക്ക് ക്യാമറ സ്പേസ് ഉണ്ടാക്കി കൊടുത്തു തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. നോബിയെ പിന്തുണക്കുന്നവരുമുണ്ട്. സജ്ന ഫിറോസുമായുള്ള പ്രശ്നത്തിന് ശേഷമാണ് നോബി ഡൗൺ ആയതെന്നും പ്രേക്ഷകരിൽ ചിലർ പറയുന്നുണ്ട്.

മീശമാധവനായി മണിക്കുട്ടനും ഡാൻസ് മാസ്റ്റർ വിക്രം മാസ്റ്ററായി സലിംകുമാറും എത്തിയപ്പോൾ രാജമാണിക്യം കഥാപാത്രമായിട്ടായിരുന്നു കിടിലൻ ഫിറോസ് നൃത്തം ചെയ്‍തത്.സതന്ത്രത്തിലെ തേവാരം എന്ന പാട്ടായിരിന്നു അനൂപ് കൃഷ്ണയ്ക്ക് ലഭിച്ചത്.. ഡിംപല്‍ കിലുക്കത്തിലെ കഥാപാത്രമായപ്പോൾ റംസാന് ലഭിച്ചത് നിറത്തിലെ ശുക്രിയ പാട്ടായിരുന്നു.അഡോണി ഷാര്‍ജ ടു ഷാര്‍ജയിലെ ജയറാം കഥാപാത്രമായി. വെള്ളിനക്ഷത്രം സിനിമയിലെ കുട്ടിക്കഥാപാത്രമായിരുന്നു ഭാഗ്യലക്ഷ്‍മിയ്ക്ക് ലഭിച്ചത്. റിതു ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങെ എന്ന പാട്ട് രംഗത്തെ പ്രേതമായി മാറി.ഫിറോസ്- സജ്‍ന ദമ്പതിമാര്‍ക്ക് കസ്‍തൂരി എന്റെ കസ്‍തൂരി ഗാനമാണ് ലഭിച്ചത്. സന്ധ്യയ്ക്ക് എന്തേ മനസ്സിലൊരു നാണാം എന്ന പാട്ടും ലഭിച്ചു.


Click it and Unblock the Notifications