For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യഥാര്‍ഥത്തില്‍ സൂര്യക്ക് മണിക്കുട്ടനോട് പ്രേമവും ഇല്ല ഒന്നുമില്ല; നടന്നത് വെറും പ്രേമ നാടകം, വിമർശിച്ച് ആരാധകർ

  |

  ബിഗ് ബോസില്‍ നിലനിന്ന് പോവുന്നതിന് വേണ്ടി മത്സരാര്‍ഥികള്‍ ചില സ്ട്രാറ്റര്‍ജി പുറത്തെടുക്കും. ഫിറോസ് ഖാനും ഭാര്യ സജ്‌നയും വഴക്കുണ്ടാക്കി ക്യാമറ സ്‌പേസ് നേടി എടുത്തു. അതുപോലെ സൂര്യയും ഏഞ്ചല്‍ തോമസും പ്രണയത്തെ കൂട്ടുപിടിക്കാനാണ് ശ്രമിച്ചത്. മറ്റുള്ളവരില്‍ നിന്നെല്ലാം ഒറ്റപ്പെട്ട് സങ്കടത്തോടെ നടക്കുന്ന ഇമോഷണല്‍ മത്സരാര്‍ഥിയാണ് സൂര്യ.

  സാരിയിൽ ഇത്രയും സുന്ദരിയാവാൻ പറ്റുമോ; സാക്ഷി അഗർവാളിൻ്റെ മനോഹരമായ ഫോട്ടോസ് കാണാം

  രണ്ടാമത് ബിഗ് ബോസിലെ ക്യാപ്റ്റനായെങ്കിലും ഉറക്കെ സംസാരിക്കാനോ വഴക്കുണ്ടാക്കാനോ സൂര്യയെ കിട്ടാറില്ല. ഇതിനിടെ മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറയുകയും പ്രണയലേഖനം പോലെ ഒരു കവിത എഴുതി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് തെറ്റിദ്ധരിക്കരുതെന്ന് അച്ഛനോടും അമ്മയോടും അപേക്ഷിച്ച് എത്തിയിരിക്കുയാണ് സൂര്യയിപ്പോള്‍. ഇതോടെ ആരാധകരും ദേഷ്യത്തിലാണ്.

  ക്യാമറ നോക്കി ഒറ്റയ്ക്ക് സംസാരിച്ച് കൊണ്ടാണ് തനിക്കൊരാളോട് ഇഷ്ടം തോന്നുന്നുവെന്ന് സൂര്യ പറഞ്ഞത്. ഇത് കണ്ടുപിടിച്ച അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ സമ്മതിക്കുകകയും ചെയ്തു. പിന്നീട് തനിക്ക് ഇഷ്ടവും ബഹുമാനവും തോന്നിയത് മണിക്കുട്ടനോട് ആണെന്ന് അദ്ദേഹത്തോടും സഹമത്സരാര്‍ഥികളോടുമൊക്കെ പറഞ്ഞു. ഇതിനിടെ ഒരു ടാസ്‌കിന്റെ ഭാഗമായി എഴുതിയ കവിത രഹസ്യമായി മണിക്കുട്ടന് കൊടുത്തത് വൈറലായിരുന്നു. എന്നാല്‍ മണിക്കുട്ടന്റെ മറുപടി സൂര്യയെ തീരുമാനം മാറ്റിച്ചിരിക്കുകയാണ്.

  തനിക്കിനി പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലെത്തും. അതുകൊണ്ട് ശ്രദ്ധിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്ന് മണിക്കുട്ടന്‍ മോഹന്‍ലാലിന് മുന്‍പില്‍ പറഞ്ഞിരുന്നു. ഇതോട തന്റെ ഇഷ്ടം അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് മനസിലായ സൂര്യ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞിരിക്കുകയാണ്. ഗാര്‍ഡന്‍ ഏരിയയില്‍ ആരുമില്ലാത്ത സമയത്താണ് ക്യാമറയ്ക്ക് മുന്നിലെത്തി സൂര്യ മനസ് തുറന്നത്.

  നിങ്ങളുടെ മകള്‍ പ്രേമിക്കാന്‍ വന്നതല്ല. ഒരു കവിത എഴുതിയപ്പോള്‍ മണിക്കുട്ടനോട് ഒരു ഇഷ്ടവും ബഹുമാനവും തോന്നിയത് കൊണ്ട് കൊടുത്തെന്നേ ഉള്ളു. വേറൊരു തലത്തിലേക്കത് പോയെന്ന് പിന്നീട് ബാക്കിയുള്ളവരുടെ സംസാരത്തില്‍ നിന്നാണ് ഞാന്‍ മനസിലാക്കിയത്. അതുകൊണ്ട് അമ്മ ശരിക്കും ക്ഷമിക്കണം. അമ്മയ്ക്കും അച്ഛനും വിഷമമായിട്ടുണ്ടെങ്കില്‍ സോറി. ഒന്നും മനസില്‍ വെച്ചിട്ടല്ല. ഒരു കവിത പോലെ എഴുതിയതാണ്. ആ അര്‍ഥത്തില്‍ എടുക്കണം. വാക്കുകളിലും വരികളിലും എന്തെങ്കിലും തെറ്റായിട്ടുള്ള അര്‍ഥം തോന്നിയാല്‍ മാപ്പാക്കണം. ഇതെന്റെ അമ്മയെ ഒന്ന് കാണിക്കണം എന്ന് കൂടി സൂര്യ സൂചിപ്പിച്ചിരുന്നു.

  Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam

  എന്നാല്‍ സൂര്യ മൈക്കിലൂടെ അമ്മയോട് മാപ്പ് പറഞ്ഞതില്‍ നിന്നും മനസിലായ ചില കാര്യങ്ങളുണ്ടെന്ന് കണ്ടെത്തി എത്തിയിരിക്കുകയാണ് ആരാധകര്‍. ഉദ്ദേശിച്ച സ്ട്രാറ്റര്‍ജി നടക്കാതെ വന്നത് കൊണ്ടാണ് തുറന്ന് പറച്ചിലുമായി സൂര്യ വരാനുള്ള കാരണമെന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ചിലര്‍ പറയുന്നത്. 1.. ലവ് സ്‌ട്രേറ്റര്‍ജി വര്‍ക്കൗട്ട് ആകുന്നില്ലെന്ന് ഏഞ്ചല്‍ പുറത്തായത്തിലൂടെ മനസിലായി. 2. മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ മണിക്കുട്ടന് താല്‍പര്യം ഇല്ല എന്ന് അയാള്‍ പറയാതെ പറഞ്ഞു. അത് പുള്ളിക്കാരിക്ക് മനസിലായി.

  English summary
  Bigg Boss Malayalam Season 3: Social Media About Soorya Menon's Fake Love Strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X