For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നടന്നത് നിയമലംഘനം; മിഷേലിനെ പുറത്താക്കുകയാണ് വേണ്ടത്, മൊത്തം ഗെയിമിനെ ബോറാക്കും! വൈറല്‍ കുറിപ്പ്

  |

  സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ കടന്ന് പോവുന്നത്. ആദ്യ ഒരാഴ്ച കഴിയുമ്പോള്‍ വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്ത് മത്സരാര്‍ഥി ആയിരുന്നു ഡിംപല്‍ ഭാല്‍. വ്യക്തി ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളെ കുറിച്ച് പറയാനുള്ള ടാസ്‌കില്‍ മരിച്ച് പോയ ബാല്യകാല സുഹൃത്ത് ജൂലിയറ്റിനെ കുറിച്ചാണ് ഡിംപല്‍ പറഞ്ഞത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  ജൂലിയറ്റിന്റെ യൂണിഫോം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ ഇതെല്ലാം നുണയാണെന്ന് പറഞ്ഞ് ബിഗ് ബോസ് വീട്ടില്‍ വലിയ പ്രശ്‌നം സൃഷ്ടിച്ചിരിക്കുകയാണ് നടി മിഷേല്‍ ആന്‍ ഡാനിയേല്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോ യില്‍ എത്തിയ മിഷേല്‍ ആദ്യ ദിവസം തന്നെ ഡിംബലിനെതിരെ തിരിഞ്ഞു. എന്നാല്‍ ഇത് ശരിക്കും നിയമലംഘനമാണെന്ന് ചൂണ്ടി കാണിച്ച് എത്തിയിരിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍.

  അബ്രാഹം ജോണ്‍ എന്ന വ്യക്തി ബിഗ് ബോസിന്റെ ഓഫിഷ്യല്‍ ഗ്രൂപ്പിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. 'ആദ്യം തന്നെ പറയാം. ഡിംപല്‍ എന്റെ ഫേവറൈറ്റ് കണ്ടസ്റ്റന്റ് ഒന്നുമല്ല. ശരിയായ sporting spirit ല്‍ ഒരു ഗെയിം കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഇതെഴുതുന്നത്. മിഷേലിനെ പോലെ കളി പുറത്ത് നിന്ന് കണ്ട് ചാവേര്‍ സ്വഭാവവുമായി കയറി വരുന്ന കണ്ടസ്റ്റന്റ്‌സ് പലപ്പോഴും ഈ പ്രോഗ്രാമിന്റെ ക്രെഡിബിളിറ്റിയെ തന്നെയാണ് ബാധിക്കുന്നത്.

  സീസണ്‍ 1 ല്‍ ഹിമ ശങ്കറിന്റെ തിരിച്ചു വരവിന് ശേഷമുള്ള ഗെയിം ചാനലിന്റെ പ്ലേയാണോ എന്ന് സംശയമുണ്ടായിരുന്നു. സീസണ്‍ 2 ല്‍ ദയ ചാനല്‍ തനിക്ക് ടാസ്‌ക് തന്നു എന്നു തുറന്നു പറയുകയും ഏഷ്യാനെറ്റിന്റെ സൈക്കോ എഡിറ്റര്‍ അത് പ്രോഗ്രാമില്‍ എയര്‍ ചെയ്യുകയും ചെയ്തു.

  ഈ ഹിസ്റ്ററി വെച്ച് മിഷേലും പ്രോഗ്രാമിന്റെ സത്യസന്ധതയ്ക്ക് ചോദ്യ ചിഹ്നമാണ്. മിഷേലിന് ചാനല്‍ ടാസ്‌ക് കൊടുത്തു എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ ചാനല്‍ എന്തിന് ഇതനുവദിക്കുന്നു? ക്ലിയര്‍ ആയ നിയമലംഘനം ആണ് മിഷേല്‍ നടത്തിയത്. പുറത്തു നിന്നുള്ള വിഷയങ്ങള്‍ കൊണ്ട് വന്ന് കുറെ ആരോപണങ്ങള്‍. അതും subtle ആയൊന്നുമല്ല. ഓപ്പണായി. തിങ്കളിനോട് ' ജൂലിയറ്റിന്റെ ഡ്രസ്സ് കൊണ്ടു വരണം എനിക്കത് ഇട്ട് കാണിയ്ക്കണം' എന്ന് ഡിംപല്‍ ആവശ്യപ്പെടുമ്പോഴുള്ള ഏഷ്യാനെറ്റിന്റെ പ്രതികരണവും വളരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

  'വിഷമിക്കാതിരിക്കൂ. ഞങ്ങള്‍ തിങ്കളുമായി ബന്ധപ്പെടുന്നതായിരിക്കും'. റിയലി! മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുവാണ്. എന്തൂട്ട് തേങ്ങയ്ക്കാണ് ഏഷ്യാനെറ്റ് തിങ്കളിനെ ബന്ധപ്പെടുന്നേ? യൂണിഫോമിന്റെ കാര്യം സത്യമാണെന്ന് മിക്ക പ്രേക്ഷകര്‍ക്കുമറിയാം. അതിനി തെളിയിച്ച് ഡിംപളിന് ബൂസ്റ്റ് കൊടുക്കേണ്ടതുണ്ടോ? പുറമെ നടക്കുന്ന ഇത്തരം കാര്യങ്ങളിലൂടെയാണോ ഒരു വ്യക്തി ഫാന്‍സിനെ നേടേണ്ടത്? എന്റെ അഭിപ്രായത്തില്‍ ഏഷ്യാനെറ്റിന് ചെയ്യാന്‍ കഴിയുന്ന ന്യായമായ 2 കാര്യമുണ്ട്.

  Bigg Boss Malayalam : ഡിമ്പലിനെ ചൊറിഞ്ഞ മിഷേൽ പണി വാങ്ങും | Filmibeat Malayalam

  1. മിഷേലിനെ എവിക്ട് ചെയ്യുക- ക്ലിയര്‍ ആയ നിയമ ലംഘനം ആണ്. ഇത്തരം കാര്യങ്ങള്‍ വെറുതെ വിടുന്നത് മൊത്തം ഗെയിമിനെ ബോറാക്കും.

  2. ജൂലിയറ്റിന്റെ ടോപ്പിക് ഇനി ഹൗസില്‍ ഡിസ്‌കസ് ചെയ്യരുത് എന്ന് നിര്‍ദ്ദേശിക്കുക.

  ഒരു മരിച്ചുപോയ വ്യക്തിയോടുള്ള ബഹുമാനം മാത്രമല്ല. പുറമെ നിന്നുള്ള ഇത്തരം കാര്യങ്ങള്‍ വഴി ഫാന്‍സ് നേടാന്‍ ഡിംപളിനെയോ മിഷേലിനെയോ സമ്മതിച്ചുകൂടാ. അത് മറ്റുള്ള കണ്ടസ്റ്റന്‍സിനോടുള്ള ക്രൂരതയാണ്. ഇതല്ലല്ലോ ഗെയിം? ടാസ്‌കുകളും തന്ത്രപരമായ കളിയൊക്കെ നടത്തി ജയിക്കട്ടെ. അല്ലാതെ പരിപാടിയ്ക്ക് മുന്‍പ് 2 ഫോട്ടോ ഇട്ട് വിവാദം ഉണ്ടാക്കി ശ്രദ്ധിക്കപ്പെടാന്‍ ആണേല്‍ ഈ ഗെയിമിന്റെ പ്രസക്തി എന്താണ്.

  English summary
  Bigg Boss Malayalam Season 3: Social Media Against Michelle Ann Daniel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X