For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബി ഇനിയും അവിടെ നിന്നിട്ട് കാര്യമില്ല, ഇത് പുള്ളിക്ക് തന്നെ അറിയാം, മോഹൻലാൽ നൽകിയത് സൂചന....

  |

  ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3, 12ാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. സംഭവ ബഹുലമായിരുന്നു കഴിഞ്ഞ ആഴ്ച. അപ്രതീക്ഷിതമായ സംഭവങ്ങൾക്കായിരുന്നു മത്സരാർഥികളും പ്രേക്ഷകരും സാക്ഷിയായത്. മത്സരാർഥികൾ സാധാരണ ഗതിയിലേയ്ക്ക് മടങ്ങി എത്തുമ്പോഴായിരുന്നു വീണ്ടും എല്ലാവരേയും സങ്കടത്തിലാഴ്ത്തി കൊണ്ട് അഡോണി പുറത്ത പോയത്. ബിഗ് ബോസ് സീസൺ 3 ൽ ടോപ്പ് 5 ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു അഡോണി.

  ഗ്ലാമറസ് ലുക്കിൽ ഓവിയ, ചിത്രങ്ങൾ നോക്കൂ

  12ാം ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോഴായിരുന്നു അഡോണി പുറത്ത് പോകുന്നത്. വാരാന്ത്യം എപ്പിസോഡ് പോലെ പ്രേക്ഷകരും മത്സരാർഥികളും ഒരുപോലെ കാത്തിരിക്കുന്ന മറ്റൊരു ദിനമാണ് തിങ്കളാഴ്ചത്തേത് ഹൗസിൽ നോമിനേഷൻ നടക്കുന്നത് തിങ്കളാഴ്ചയാണ്. 9 പേരാണ് നിലവിൽ ബിഗ് ബോസ് ഹൗസിലുള്ളത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നോമിനേഷൻ പ്രെമോയാണ്. പേര് പറയാത്ത രീതിയിലാണ് പ്രെമോ പുറത്തു വിട്ടിരിക്കുന്നത്. നേമിനേറ്റ് ചെയ്യാനുള്ള കാരണം വ്യക്തമാകകുന്നതാണ് പ്രെമോയിൽ കാണിച്ചിരിക്കുന്നത്. സോഷയൽ മീഡിയയിൽ പുതിയ പ്രെമോ വീഡിയോ വൈറലായിട്ടുണ്ട്. പ്രേക്ഷക തങ്ങളുടെ അഭിപ്രായവും പങ്കുവെയ്ക്കുന്നുണ്ട്. നോബിയും സൂര്യയും പുറത്ത് പോകണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

  നോബി ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.നോബിക്ക് തന്നെ അറിയാം താൻ അവിടെ ഒന്നും ചെയ്യുന്നില്ലെന്ന്. ഗെയിം ഒന്നും കളിച്ചു പോയിന്റ് നേടാനോ കഴിയില്ലെന്നും പിന്നെ തട്ടിയും മുട്ടിയും എല്ലാരുടെയും കണ്ണിൽ പൊടി ഇട്ടു നോമിനേഷനിൽ വരാതെ ഇരിക്കുവാനും അവർ തന്നെ പറയാതെ പറഞ്ഞു കഴിഞ്ഞു. സൂര്യ പിന്നെ പ്രേക്ഷരുടെ സിമ്പതി കാരണം തുടരുന്നു ..... ഇങ്ങനെ ഇവരെ ഒക്കെ പിന്തുണക്കുമ്പോൾ ഓർക്കണം പൊരുതി പോരാടുന്ന യോഗ്യരുടെ അർഹത ആണ് നഷ്ടം ആകുന്നത്.. (Noby, Soorya)അവിടെ തുടരാൻ യോഗ്യർ അല്ല. ഇങ്ങനെ ആണ് തുടർന്ന് ഉള്ള പോക്ക് എങ്കിൽ അവരെ ടോപ്പ് 5ൽ കാണേണ്ടി വരും...... അർഹത ഉള്ളവർ പുറത്ത് കാഴ്ച്ചകാർ ആകും- ആരാധകൻ കുറിച്ചു. കൂടാതെ കിടിലൻ ഫിറോസ് , റംസാൻ എന്നവരുടെ പേരും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.

  പ്രേക്ഷകർ പ്രവചിച്ചതിന് സമാനമായിട്ടാണ് ബിഗ് ബോസ് ഹൗസിലെ എവിക്ഷൻ നിലവിൽ നടക്കുന്നത്. സന്ധ്യയുടേയും അഡോണിയുടേയും പുറത്ത് പോക്ക് പ്രേക്ഷകർ പ്രവചിച്ചിരുന്നു. കൂടാതെ ഡബിൾ എവിക്ഷനെ കുറിച്ചും പ്രേക്ഷകർ പറുന്നുണ്ട്. ഹൗസിൽ നിന്ന് ഈ ആഴ്ച രണ്ട് പേരാണ് പുറത്ത് പോകുന്നതെങ്കിൽ സൂര്യയും നേബിയും ആയിരുക്കുമെന്നാണ് പ്രേക്ഷകരുടെ നിഗമനം. മത്സരം അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിനങ്ങൾ നിർണ്ണായകമായിരിക്കുമെന്ന് മോഹൻലാൽ വാരാന്ത്യ എപ്പിസോഡിൽ പറഞ്ഞിരുന്നു. എല്ലാവരും ആരോഗ്യപരമായി മികച്ച രീതിയിൽ ഗെയിമിനെ നേരിടണമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. നേബിയോട് മത്സരം മുറുകുന്നതിനെ കുറിച്ചു ലാലേട്ടൻ പറഞ്ഞിരുന്നു

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ഫൈനൽ ഫൈവിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ മീഡിയയിൽ പുരോഗമിക്കുകയാണ്. മണിക്കുട്ടൻ, കിടിലൻ ഫിറോസ്, ഋതു, സായ്, അനൂപ് എന്നിവരുടെ പേരുകളാണ് കൂടുതൽ ഉയർന്നു കേൾക്കുന്നത്. അനൂപിന് പകരം റംസാൻരെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.. നിലവിലുള്ള ആറ് പേരു ബിഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാർഥികളാണ്. ഇവരുടെ വരും ദിവസങ്ങളിലെ പ്രകടനം പോലെയിരിക്കും ബാക്കിയുള്ള യാത്ര

  English summary
  Bigg Boss Malayalam Season 3: Social Media Criticizes Noby And Soorya's Game strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X