twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്തെ പൾസ് നോക്കി എന്തു തോന്നിവാസവും ചെയ്യാമെന്നാണോ? പുറത്തിറങ്ങിയിട്ടും ഡിംപലിനെ തരം താഴ്ത്തിയ വാർത്തകളാണ്

    |

    ബിഗ് ബോസ് മലയാളം ഷോ നിര്‍ത്തി വെച്ചതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്നത്. ചിലര്‍ സൂര്യയെ പുറത്താക്കിയതിന്റെ അനന്തരഫലമാണെന്ന് പറയുന്നു. മറ്റ് ചിലര്‍ ഡിംപല്‍ തിരികെ വന്നത് കൊണ്ടാണെന്നും. എന്തായാലും തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതാണ് ബിഗ് ബോസിനും വിലങ്ങായി മാറിയത്.

    കൊവിഡ് കാലത്തും യാത്രയിലാണ്, മാസ്ക് ധരിച്ച് എയർപോർട്ടിലൂടെ നടന്ന് നീങ്ങുന്ന കൃഷ്ണ ഷെറഫിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

    കഴിഞ്ഞ എപ്പിസോഡിലെ ഡിംപലിന്റെ പ്രകടനം വിലയിരുത്തി താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. മണിക്കുട്ടനെയും അനൂപിനെയും തമ്മില്‍ തല്ലിക്കാനുള്ള ശ്രമം നടന്നതായിട്ടും ചിലര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടമ്മമാരുടെയടക്കം ഇഷ്ടം നേടിയെടുക്കാന്‍ ഈ പെണ്‍കുട്ടിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഫാന്‍സ് ഗ്രൂപ്പില്‍ വന്ന കുറിപ്പുകളില്‍ പറയുന്നത്. പൂര്‍ണരൂപം വായിക്കാം...

      ഡിംപലിനെ തരം താഴ്ത്തി വാര്‍ത്തകള്‍

    ടാസ്‌കില്‍ ഫസ്റ്റ് വന്നാല്‍ അത് ഡിംപലിന്റെ മിടുക്ക്. ടാസ്‌കില്‍ തോറ്റാല്‍ ബോയിസ് ഗെള്‍സിനെ ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ? ശരിക്കും ഇപ്പോ ഡിംപലിന്റെ പരദൂഷണം കൂടി വരുന്നുണ്ട്. ഇന്നലെ അനൂപിന്റെ അടുത്ത് പോയി ബ്ലോക്ക്‌സ് തട്ടി ഇട്ട് ഈഗോ കാണിച്ചു. ഇന്ന് ഔട്ട് ആയപ്പോള്‍ വീണ്ടും അനൂപിന്റെ അടുത്ത് പോയി ഫൗള്‍ കാണിക്കുന്നു. ഡിംപല്‍ എന്തു കാണിച്ചാലും ഫീനിക്‌സ് പക്ഷി തിരിച്ചു വന്നു. പോരാളി, സിങ്കപ്പെണ്ണ്.

      ഡിംപലിനെ തരം താഴ്ത്തി വാര്‍ത്തകള്‍

    എന്തു വാടേ? ഇപ്പോ ദാ ടാസ്‌കില്‍ ജയിക്കാത്തതിന്റെ പേരില്‍ അനൂപിനെ മാറി നിന്നും കുറ്റം പറയുന്നു. ഇന്നലെ ഡിംപല്‍ തന്നെ പറഞ്ഞു ഞന്‍ ബെല്‍റ്റ് ഇട്ടിട്ടില്ല. ഫിസിക്കല്‍ കണ്ടിഷന്‍ അങ്ങനെ ഇങ്ങനെ എന്നൊക്കെ. ഇപ്പോ ദാ പറയുന്നു ബാക്കി ഉള്ളവരാണ് എന്റെ ഫിസിക്കല്‍ കണ്ടിഷന്‍ വച്ചു കളിക്കുന്നെന്ന്. സത്യം പറഞ്ഞാല്‍ ഫിറോസിന്റെ അന്നത്തെ വിഷയത്തില്‍ ഡിംപലിന്റെ കൂടെ നിന്ന പ്രേഷകര്‍ ഒക്കെ ഇപ്പോള്‍ മണ്ടന്മാര്‍.

      ഡിംപലിനെ തരം താഴ്ത്തി വാര്‍ത്തകള്‍

    നന്നായിട്ടുണ്ട്. ഡിംപലിന്റെ അടുത്ത ഉദ്ദേശം മണിക്കുട്ടനെയും അനൂപിനെയും തമ്മില്‍ തല്ലിപ്പിക്കാനുള്ള ശ്രമം പോലെ തോന്നി. പുറത്തെ പള്‍സ് നോക്കി എന്തു തോന്നിവാസം ചെയ്താലും പ്രേഷകര്‍ സപ്പോര്‍ട്ട് ചെയ്യും എന്നുള്ള ഡിമ്പലിന്റെ ആത്മവിശ്വാസം അധിക കാലം ഉണ്ടാകില്ല. തിരിച്ചു വരുന്നതിനു മുന്നേ ഒരു ബഹുമാനം ഉണ്ടായിരിന്നു. തിരിച്ചു വന്നതിനു ശേഷം അത് മാറിക്കിട്ടി.എന്നും ഒരു ആരാധകന്‍ പറയുന്നു.

     ഡിംപലിനെ തരം താഴ്ത്തി വാര്‍ത്തകള്‍

    അതേ സമയം ഡിംപലിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഷോ നിര്‍ത്തിയതിന് ശേഷവും എത്രയോ ഫേസ്ബുക്ക് പേജുകളാണ് ഡിംപലിനെ തരം താഴ്ത്തിയ രീതിയില്‍ വാര്‍ത്തകളുണ്ടാക്കുന്നത്. ഇവരുടെ കര്‍മദോഷം കൊണ്ടാണത്രെ ഷോ അവസാനിപ്പിക്കേണ്ടി വന്നത്. അച്ഛന്‍ മരിച്ചിട്ടും ഫ്‌ലാറ്റിനു വേണ്ടി വന്നത് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിച്ചത്. പിആര്‍ വര്‍ക്കേഴ്‌സിന് പണം കൊടുക്കാനുണ്ട്. എന്നിങ്ങനെ ഒരുപാട് കമന്റുകള്‍. ശരിക്കും ഒരു നല്ല മത്സരാര്‍ഥി ആയത് കൊണ്ടു തന്നെ ഒരുപാട് പ്രേക്ഷകരുടെയും (ആ സമയത്തുള്ള ബിഗ് ബോസ് കഫെ നോക്കിയാലറിയാം).

    Recommended Video

    Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
     ഡിംപലിനെ തരം താഴ്ത്തി വാര്‍ത്തകള്‍

    ഏഷ്യാനെറ്റിന്റെയും റിക്വെസ്റ്റ് കൊണ്ട് തന്നെയാണ് അവള്‍ തിരിച്ചു വന്നത്. ആ ഷോയോടുള്ള അവരുടെ ഇഷ്ടവും അതിനു കാരണമാണ്. കാന്‍സര്‍ എന്ന വ്യാധിയെ തോല്‍പിച്ചു മുന്നേറാമെന്ന നല്ലൊരു മെസ്സേജുമായാണവള്‍ ബിഗ് ബോസിലേക് വന്നത്. അധികമാരെയും നോവിക്കാതെയും ഗംഭീരമായ പ്രകടനം കൊണ്ടും ഒരുപാടാളുകളുടെ മനസ്സില്‍ ഇടം നേടാന്‍ ഡിംപലിന് കഴിഞ്ഞിട്ടുണ്ട്. ബ്ഗ ബോസിലെ മലയാളി പെണ്‍കുട്ടികളോടൊപ്പം തന്നെ മലയാളം സംസാരിച്ച് ഒരുപാട് വീട്ടമ്മമാരുടെ സ്‌നേഹം പിടിച്ചു പറ്റാനും സാധിച്ചു. ഇതും അവളുടെ ഒരു പ്ലസ് പോയിന്റ് തന്നെയാണ്. ട്രോളുകള്‍ക്കുമൊരു പരിധിയുണ്ടെന്ന് മറ്റൊരു ആരാധിക പറയുന്നു.

    English summary
    Bigg Boss Malayalam Season 3: Social Media Discussion About Dimpal Bhal's New Game Strategy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X