മണിക്കുട്ടനെ ഒന്ന് തളര്‍ത്താൻ നോക്കിയതാണ്; കിടിലം ഫിറോസിൻ്റെ കുതന്ത്രങ്ങളും ഒരു ഗെയിമാണെന്ന് കണ്ടെത്തി ആരാധകർ

പൊതുവേ ബിഗ് ബോസ് നല്‍കുന്ന ടാസ്‌കുകള്‍ മാത്രമല്ല, അവതാരകനായ മോഹന്‍ലാല്‍ വരുന്ന ദിവസവും ചില ടാസ്‌കുകളുണ്ടാവും. ഇന്നലത്തെ എപ്പിസോഡില്‍ കമ്പിയും പഞ്ഞിയും വെച്ചുള്ള രസകരമായ ടാസ്‌ക് ആണ് നല്‍കിയത്. ബിഗ് ബോസിനുള്ളില്‍ ശക്തനായ മത്സരാര്‍ഥി എന്ന് തോന്നുന്ന ആള്‍ക്ക് കമ്പിയും ശക്തനല്ലെന്ന് തോന്നുന്ന ആള്‍ക്ക് പഞ്ഞിയും കൊടുക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്.

എന്ത് മനോഹരമാണ്, കടലിനും സ്വിമ്മിങ്ങ് പൂളിനും നടുവിൽ നികിത ശർമ്മ, വെള്ളത്തിൽ നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

ഏറ്റവും കൂടുതല്‍ കമ്പികള്‍ കിട്ടിയ ഒരാള്‍ മണിക്കുട്ടനാണ്. എന്നാല്‍ കിടിലം ഫിറോസ് പഞ്ഞി കൊടുത്ത് മണിക്കുട്ടന്‍ ശക്തനല്ലെന്ന് സൂചിപ്പിച്ചു. ഇതോടെ കിടിലത്തിന്റെ ഗെയിം സ്ട്രാറ്റര്‍ജിയാണിതെന്നും ചെയ്തത് മോശമായി പോയെന്നും സൂചിപ്പിച്ച് ആരാധകര്‍ എത്തി. മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ആളെ പിന്നോട്ട് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണം വന്നിരിക്കുകയാണ്.

കിടിലം ഫിറോസിന്റെ തന്ത്രങ്ങളാണ്

എന്റെയൊപ്പം കട്ടക്ക് മത്സരിച്ചു കൊണ്ടിരിക്കുന്ന മണിക്കുട്ടന്‍ ഇടക്ക് എപ്പോളോ ഡൗണ്‍ ആയി പോയി എന്ന് പറഞ്ഞാണ് കിടിലം ഫിറോസ് മണിക്കുട്ടന് പഞ്ഞി കൊടുക്കുന്നത്. മണിക്കുട്ടനെ പോലെ ശക്തനായൊരു മത്സരാര്‍ഥി ഈ സീസണില്‍ ബിഗ് ബോസില്‍ ഇല്ല. അത് ശരിക്ക് അറിയാവുന്നത് കൊണ്ടാണ് മണിക്കുട്ടന് പഞ്ഞി കൊടുത്ത് തളര്‍ത്താന്‍ നോക്കിയത്.

കിടിലം ഫിറോസിന്റെ തന്ത്രങ്ങളാണ്

ശക്തനായ എതിരാളിയ്ക്ക് കമ്പി കൊടുക്കാനും എതിരാളിയെ അല്ല എന്ന് തോന്നുന്ന ആള്‍ക്ക് പഞ്ഞി കൊടുക്കാനുമാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. മണിക്കുട്ടന് പഞ്ഞി കൊടുത്തതിലൂടെ കിടിലം ഫിറോസിന് നല്ല കുശുമ്പ് ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. അതൊരു സ്ട്രാറ്റര്‍ജിയാണ്. കിടിലം സംസാരിക്കുമ്പോള്‍ എപ്പോഴും പറയാറുള്ളത് മണിക്കുട്ടനാണ് ശക്തനായ എതിരാളി എന്നാണ്. പക്ഷേ അത് തെളിയിക്കാനുള്ള അവസരം വന്നപ്പോള്‍ അംഗീകരിച്ച് കൊടുക്കാനും തയ്യാറായില്ല.

  കിടിലം ഫിറോസിന്റെ തന്ത്രങ്ങളാണ്

മണിക്കുട്ടനെതിരെ അവിടെ ശക്തമായൊരു ലോബി വളര്‍ന്ന് വരുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ആ ഗ്രൂപ്പിന്റെ നേതാവ് റംസാനാണ്. സജ്‌നയും ഫിറോസും മണിക്കുട്ടനെ ഒരു എതിരാളിയായി കണ്ട് കഴിഞ്ഞു. ഇനി ഒന്നുകില്‍ അടി നടക്കും. അല്ലെങ്കില്‍ ലയനം. അതൊക്കെ പിന്നണിയില്‍ നടക്കുന്നുണ്ടെങ്കിലും യഥാര്‍ഥ എതിരാളിയെ തിരഞ്ഞെടുത്തത് മണിക്കുട്ടനും ഫിറോസുമാണ്. ഇരുവരും കമ്പി നല്‍കിയത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമായിരുന്നു. ബാക്കി എല്ലാവരും അവര്‍ക്ക് പ്രിയപ്പെട്ടവരായ മത്സരാര്‍ഥികളെയാണ് സെലക്ട് ചെയ്തത്.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
 കിടിലം ഫിറോസിന്റെ തന്ത്രങ്ങളാണ്

അതേ സമയം എതിരാളി ശക്തനാണെന്ന് അറിയിക്കാതെയുള്ള കിടിലം ഫിറോസിന്റെ തന്ത്രപരമായ കളിയാണ് ഇതെന്നും ചിലര്‍ പറഞ്ഞ് വെക്കുന്നുണ്ട്. അനന്തശയനത്തില്‍ എന്ന പോലെ എപ്പോഴും ഗാര്‍ഡന്‍ ഏരിയയില്‍ കിടക്കുകയാണ് കിടിലം ചെയ്യാറുള്ളത്. അവിടെ വരുന്ന മത്സരാര്‍ഥികളുമായി പരദൂഷണം നടത്തുന്നതും ശ്രദ്ധേയമാണ്. അവിടെയും മണിക്കുട്ടന്‍ വേറിട്ട് നില്‍ക്കുകയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X