മിണ്ടാപൂച്ച കലമുടക്കുമോ? മണിക്കുട്ടന് സൂര്യ നല്‍കിയ പ്രേമലേഖനം പുറത്ത്, കവിത ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയയും

ഈ സീസണില്‍ ബിഗ് ബോസിലെ പ്രണയം ആരുടേതായിരിക്കുമെന്ന് അറിയാനാണ് പലരും കാത്തിരിക്കുന്നത്. മണിക്കുട്ടനെ ചുറ്റി പറ്റിയുള്ള വാര്‍ത്തകള്‍ അതിവേഗം വൈറലാവുകയും ചെയ്യാറുണ്ട്. മണിക്കുട്ടനോട് ഒരിഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം സൂര്യ വെളിപ്പെടുത്തിയിരുന്നു. ഒരു ബഹുമാനം നല്‍കുന്ന ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ഒരു നന്ദി പറഞ്ഞ് താരം ആ രംഗം അവസാനിപ്പിച്ചു.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

എന്നാല്‍ മണിക്കുട്ടനെ വിടാതെ സൂര്യ പിന്നാലെയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കാര്യങ്ങള്‍. കഴിഞ്ഞ ദിവസത്തെ ടാസ്‌കിന് ശേഷം ഒരു പ്രണയലേഖനം സൂര്യ മണിക്കുട്ടന് കൊടുത്തിരിക്കുകയാണ്. താനെഴുതിയ കവിതയെന്ന പേരില്‍ നല്‍കിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. ഒപ്പം പുതിയ ചില കണ്ടുപിടുത്തങ്ങളും ആരാധകര്‍ നടത്തിയിരിക്കുന്നു.

 സൂര്യ മണിക്കുട്ടന് കൊടുത്ത കവിത

സൂര്യ മണിക്കുട്ടന് കൊടുത്ത കവിത

ഈ മനോഹരതിരയില്‍ വിരലുകള്‍ കോര്‍ത്തു നമ്മള്‍..
പനിനീര്‍ മലരുകള്‍ കണ്ണുകള്‍ പൊത്തി ലജ്ജാവിവശയായി നിന്നു.
ഇഷ്ടമാണോ പ്രണയമാണോയെന്ന് നിര്‍വചിക്കാനാവാത്ത വികാരമായി (വിചാരമായി)
എന്നിലാകേ പടര്‍ന്നുയരുന്ന തീവ്രാനുരാഗമായി ജ്വലിക്കുന്ന നിന്റെ ഓര്‍മ്മകള്‍ എന്‍ ഹൃദയമിടിപ്പുകളുടെ താളം തെറ്റിക്കുന്നു.
നിന്റെ കണ്ണുകളെ നേരിടാനാവാതെ എന്‍ പാദം ആര്‍ദ്ര തുള്ളികള്‍
ചുണ്ടുകള്‍ നിന്‍ ചൂണ്ടുകളുമായി അമരുവാന്‍ വെമ്പല്‍ കൊള്ളുന്നു.
ആദ്യ ചുംബന ചൂടിന്റെ ലഹരിയില്‍ എന്റെ നേത്രങ്ങള്‍ കൂമ്പിയാടി
പ്രേമമെന്നുമൊരു ലഹരിയായി സിരകളെ എന്നും ചൂടുപിടിപ്പിക്കുന്നു... എന്നുമാണ് സൂര്യ എഴുതിയ കവിതയില്‍ കൊടുത്തിരിക്കുന്നത്.

 സൂര്യ മണിക്കുട്ടന് കൊടുത്ത കവിത

സൂര്യ എഴുതിയ കവിത മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിക്കുട്ടനൊപ്പമുള്ള സൂര്യയുടെ ഫോട്ടോയും പ്രചരിക്കുകയാണ്. മണിക്കുട്ടന്‍ അഭിനയിച്ച ഹാര്‍ട്ട് ബീറ്റ്‌സ് എന്ന ചിത്രത്തില്‍ സൂര്യയും ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് സ്‌ക്രീനിന് മുന്നില്‍ നില്‍ക്കുന്നൊരു ഫോട്ടോയാണ് തരംഗമാവുന്നത്.2007 ല്‍ റിലീസ് സിനിമയാണിത്. ഇന്ദ്രജിത്ത് സുകുമാരനും സിമ്രാനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 സൂര്യ മണിക്കുട്ടന് കൊടുത്ത കവിത

അതേ സമയം സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള ഇഷ്ടം ബിഗ് ബോസ് വീട്ടിലും പുറത്തും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഒരു അപ്‌സരസിനെ പോലുള്ള പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. അത് സൂര്യയാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മണിക്കുട്ടനെ എങ്ങനെയും പാട്ടിലാക്കാന്‍ സൂര്യയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മിണ്ടാപൂച്ചയെ പോലെയിരുന്ന് ഒരു പ്രണയം ഒപ്പിച്ചെടുക്കാന്‍ സൂര്യയ്ക്ക് സാധിച്ചു.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
 സൂര്യ മണിക്കുട്ടന് കൊടുത്ത കവിത

റിതുവിന്റെ പിന്നാലെ മണിക്കുട്ടന്‍ നടന്നെങ്കിലും അത് നടന്നില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന എഞ്ചലും മണിക്കുട്ടനെ ലക്ഷ്യം വെച്ചെങ്കിലും അതും നടന്നില്ല. ആര്‍ക്കും പിടി കൊടുക്കാതെ നടക്കുകയാണ് അവനെന്ന് റിതുവും സന്ധ്യ മനോജും വെളിപ്പെടുത്തിയിരുന്നു. എന്തായാലും സൂര്യയുടെ കവിത വായിച്ചതിന് ശേഷം മണിക്കുട്ടന്‍ പറയാന്‍ പോവുന്നത് എന്താണെന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X