For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നു; റിതു എന്താണ് പ്രണയം അംഗീകരിക്കാത്തത്? ജിയയെ ബ്ലോക്ക് ചെയ്‌തോന്ന് ആരാധകര്‍

  |

  നടിയും മോഡലുമായ റിതു മന്ത്ര ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ചെറിയ കഥാപാത്രങ്ങളിലൂടെ റിതു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിസ് ഇന്ത്യ മത്സരത്തിലടക്കം പങ്കെടുത്തിട്ടുള്ള താരം ഈ സീസണിലെ ബിഗ് ബോസ് ഫൈനലിസ്റ്റ് കൂടിയാണ്. ഗ്രാന്‍ഡ് ഫിനാലെ നടത്തിയിട്ടില്ലെങ്കിലും റിതു വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  പാർട്ടി വെയറിൽ തിളങ്ങി സാറ അലി ഖാൻ, താരപുത്രിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

  റിതു ബിഗ് ബോസില്‍ ആയിരിക്കുന്ന സമയത്താണ് താന്‍ റിതുവിന്റെ കാമുകനാണെന്ന് വെളിപ്പെടുത്തി നടനും മോഡലുമായ ജിയ ഇറാനി രംഗത്ത് വരുന്നത്. റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് ജിയ പുറത്ത് വിടുകയും ചെയ്തു. എന്നാല്‍ റിതു അദ്ദേഹത്തെ പൂര്‍ണമായും അവഗണിക്കുകയാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.

  ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു റിതുവിനൊപ്പമുള്ള ഫോട്ടോസ് ജിയ പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ അടക്കമുള്ള ഫോട്ടോസ് വന്നതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി. വൈകാതെ താന്‍ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്ന് ജിയ വെളിപ്പെടുത്തി. നാല് വര്‍ഷത്തിന് മുകളിലായി റിതുവുമായി പ്രണയത്തിലാണെന്നും കരിയറിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ട് ഉടനെ വിവാഹം ഉണ്ടാവില്ലെന്നും ഒരു അഭിമുഖത്തില്‍ ജിയ തുറന്ന് പറഞ്ഞു.

  ബിഗ് ബോസിന്റെ അവസാന എപ്പിസോഡുകളില്‍ തനിക്കൊരു പ്രണയമുണ്ടെന്ന് റിതുവും പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോഴായിരുന്നിത്. പുറത്തിറങ്ങി ചെല്ലുമ്പോള്‍ അതവിടെ ഉണ്ടാവുമോ എന്ന കാര്യത്തില്‍ തനിക്കൊരു ഉറപ്പുമില്ലെന്ന് റിതു പറഞ്ഞെങ്കിലും ആളാരാണെന്ന് വ്യക്തമാക്കിയില്ല. മാത്രമല്ല ജിയയുമായി അടുപ്പത്തിലാണോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കിയിട്ടുമില്ല. മത്സരശേഷം ജിയയുമായി നേരിട്ട് കണ്ടിട്ടില്ലെന്നാണ് അറിയുന്നത്.

  അതേ സമയം സോഷ്യല്‍ മീഡിയയില്‍ ജിയയെ റിതു ബ്ലോക്ക് ചെയ്തതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മുന്‍പ് അണ്‍ഫോളോ ചെയ്യുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോളത് ബ്ലോക്ക് ചെയ്‌തെന്നുമാണ് അറിയുന്നത്. എന്നാല്‍ റിതുവിന്റെ ഫോട്ടോസ് പിന്നെയും ജിയ പോസ്റ്റ് ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ റിതുവിന്റെ ഫോട്ടോ ബാക്ക്ഗ്രൗണ്ടില്‍ നല്‍കിയൊരു പാട്ടും കൊടുത്താണ് താരം എത്തിയത്.

  പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തിയിട്ടും റിതുവിന്റെ മൗനം എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിഗ് ബോസിന്റെ വോട്ടിങ്ങ് കഴിഞ്ഞ സ്ഥിതിയ്ക്ക് പ്രണയത്തെ കുറിച്ച് മനസ് തുറന്നൂടേ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. 'തല്‍കാലം വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നാണ് ബിഗ് ബോസ് ഷോ തീരുന്നതിന് മുന്‍പ് ജിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  റിതു ആഗ്രഹിച്ചത് പോലെ അവളുടെ കരിയര്‍ ഉയരട്ടെ. അതിന് ശേഷമായിരിക്കും വിവാഹം. അല്ലാതെ തിടുക്കപ്പെട്ട് വിവാഹത്തിലേക്ക് പോകുന്നത് എന്റെ സ്വാര്‍ഥതയാകും. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവള്‍ കല്യാണത്തിന് തയ്യാറാകുമ്പോള്‍ മതി വിവാഹമെന്നാണ് തീരുമാനം. ഞങ്ങള്‍ ജീവിതം പരസ്പരം പങ്കുവെക്കാന്‍ തീരുമാനിച്ചതാണ്. അതില്‍ ഇനി യാതൊരു മാറ്റവും ഉണ്ടാവില്ല. വര്‍ഷങ്ങളായി റിതുവിന് എന്നെയും എനിക്ക് റിതുവിനെ നന്നായി അറിയാം എന്നും മുന്‍പ് ജിയ ഇറാനി സൂചിപ്പിച്ചിരുന്നു.

  English summary
  Bigg Boss Malayalam Season 3: Social Media Find Rithu Manthra Blocked Jiya Irani In Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X