ഉടുതുണി അഴിച്ചിട്ട് സായി വിഷ്ണു; ബിഗ് ബോസിനുള്ളില്‍ നിന്നും മുണ്ട് കാണാതെ പോയതിന് പിന്നിലെ ദൃശ്യങ്ങള്‍ പുറത്ത്

ബിഗ് ബോസില്‍ ഓരോ ആഴ്ചയും രസകരമായ ടാസ്‌കുകളാണ് നല്‍കാറുള്ളത്. ഏറ്റവും കൂടുതല്‍ പ്രശംസ ലഭിക്കുന്നതും വീക്ക്‌ലി ടാസ്‌കിലൂടെയാണ്. ആദ്യ ആഴ്ചകളില്‍ ടാസ്‌കിന്റെ സ്വഭാവം മനസിലാക്കാതെ പലരും കൈയ്യാങ്കളിയില്‍ എത്തിയതോടെ പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അതുപോലെ കൈയ്യങ്കളി മാത്രമുള്ളൊരു ടാസ്‌ക് ആണ് ഇപ്പോള്‍ നടക്കുന്നത്.

എവ്ലിൻ ഷർമ്മ സന്തോഷത്തിലാണ്, ബൾബുകൾക്ക് നടുവിൽ നിന്നുള്ള ഫോട്ടോസ് വൈറലാവുന്നു

ബിഗ് ബോസ് നല്‍കുന്ന മുഷിഞ്ഞ തുണി അലക്കി ഉണക്കി തേച്ച് വൃത്തിയായി തിരികെ കൊടുക്കുകയാണ് വേണ്ടത്. ഇതിനിടെ സായി വിഷ്ണു ഉടുത്തിരുന്ന മുണ്ട് കാണാതെ പോയതായിട്ടൊരു കേസ് വന്നു. ഒടുവില്‍ സായിയുടെ മുണ്ട് എവിടെ പോയെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വീഡിയോ സഹിതം പ്രേക്ഷകര്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

സായിയുടെ മുണ്ട് പോയ കഥ

തന്റെ മുണ്ട് കാണുന്നില്ലെന്ന് പറഞ്ഞ് കിടിലം ഫിറോസ്, അഡോണി, അനൂപ് കൃഷ്ണന്‍ തുടങ്ങിയവരുള്ള എതിര്‍ ടീമിലേക്ക് എത്തിയതായിരുന്നു സായി. ഉണങ്ങാന്‍ ഇട്ടിരുന്ന വസ്ത്രങ്ങളാണെന്ന് പോലും നോക്കാതെ അലക്കിയിട്ട വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ ചവിട്ടിയാണ് സായി എത്തിയത്. അത് മറ്റുള്ളവര്‍ എതിര്‍ക്കുകയും ചെയ്തു. അനൂപിനോടാണ് തന്റെ ഉടുമുണ്ട് നിങ്ങളെടുത്തെന്ന് സായി ആദ്യം പറയുന്നത്. പിന്നാലെ അഡോണിയും കിടിലം ഫിറോസും ഏറ്റുപിടിച്ചു. എനിക്ക് സ്റ്റോര്‍ റൂമില്‍ തിരികെ ഏല്‍പ്പിക്കാനുള്ളതാണെന്ന് തുടങ്ങി നിരവധി ന്യായങ്ങള്‍ നിരത്തിയെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല.

 സായിയുടെ മുണ്ട് പോയ കഥ

നിന്റെ ഉടുമുണ്ട് ആരാ പറിച്ചെടുത്തേ, ഞങ്ങളാണോ എന്ന് ചോദിച്ച് അഡോണിയും ഫിറോസും സായിയെ കളിയാക്കുകയും ചെയ്തു. സത്യത്തില്‍ സായി തന്നെയാണ് ഉടുത്ത മുണ്ട് പറിച്ച് നിലത്ത് ഇടുന്നത്. സ്ലൈഡില്‍ നിന്ന് വരുന്ന തുണിയാണെന്ന് കരുതി അനൂപ് മുണ്ട് കൈയിലെടുക്കുന്നു. എന്നാല്‍ സായിയുടെ ആണെന്ന് പറഞ്ഞതോടെ നിലത്തേക്ക് തന്നെ ഇട്ടു. ഇതൊന്നും ശ്രദ്ധിക്കാതെ തുണി പെറുക്കാന്‍ വന്ന ഭാഗ്യലക്ഷ്മിയാണ് സായിയുടെ മുണ്ട് കൂടി അലക്കാന്‍ കൊണ്ട് പോകുന്നത്.

 സായിയുടെ മുണ്ട് പോയ കഥ

സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാണ്. അവന്‍ തന്നെ ഊരി കളഞ്ഞ സ്ഥിതിയ്ക്ക് തെറ്റ് അവന്റെ ഭാഗത്താണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇങ്ങനെ ഒരു ടാസ്‌ക് നടക്കുന്നത് കൊണ്ട് തന്നെ അവിടെ കിടക്കുന്ന തുണി എടുത്തതില്‍ കുറ്റം പറയാന്‍ പറ്റില്ല. ആ സമയത്ത് സായിയുടെ മുണ്ടാണെന്ന് ആരും ശ്രദ്ധിക്കില്ല. ഉടുക്കാന്‍ കൊടുത്ത സ്വയം മുണ്ട് കളഞ്ഞിട്ട് ബാക്കിയുള്ള തുണി പിടിക്കാന്‍ പോയ സായിയെ കളിയാക്കുകയാണ് പ്രേക്ഷകര്‍.

 സായിയുടെ മുണ്ട് പോയ കഥ

ഭാഗ്യലക്ഷ്മി അറിയാതെ എടുത്തോണ്ട് പോകുന്നതാണെന്ന് വ്യക്തമായി മനസിലാവും. അവന്‍ തന്നെ കളഞ്ഞിട്ടാണോ ആരോ എടുത്തോണ്ട് പോയെന്ന് പറയുന്നത്. ടാസ്‌കിന് ഇടയില്‍ ആട് തോമ കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. ഈ വീഡിയോ വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ വരുന്ന ദിവസം തന്നെ ഒന്ന് കാണിക്കണം. തുടങ്ങി ഒത്തിരി കമന്റുകളാണ് വരുന്നത്. ഇതോടെ ഇനിയുള്ള എപ്പിസോഡില്‍ മത്സരം രസകരമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

 സായിയുടെ മുണ്ട് പോയ കഥ

അതുപോലെ മണിക്കുട്ടന്‍ സ്ലൈഡിന് മുകളില്‍ കയറി സ്വന്തം ടീമിന് തുണി പെറുക്കി കൊടുക്കുന്നതിനിടെ റംസാന്‍ കാണിച്ചതും മോശമായി പോയെന്ന് വീഡിയോയില്‍ കാണിക്കുന്നുണ്ട്. മണിക്കുട്ടന്‍ മാത്രമുണ്ടായിരുന്ന സ്ലൈഡിന് മുകളിലേക്ക് ഓടി കയറിയ റംസാന്‍ മണിയെ തള്ളി താഴേക്ക് ഇടുകയായിരുന്നു. ഇരുവരും ഒരു ടീം ആയിരുന്നിട്ട് കൂടി ടാസ്‌കില്‍ മുന്നിട്ട് നില്‍ക്കാനുള്ള ശ്രമമായിരുന്നിതെന്നാണ് ആരാധകര്‍ പറയുന്നത്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X