മണിക്കുട്ടന് വിശ്വസിക്കാന്‍ പറ്റുന്ന നല്ലൊരു സുഹൃത്ത് ഇല്ല, ഉണ്ടായിരുന്ന ഒരാള്‍ പരദൂഷണം മാത്രം പറയുന്നു

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം എന്തുക്കൊണ്ടും ഫൈനലില്‍ എത്താന്‍ യോഗ്യതയുളള മല്‍സരാര്‍ത്ഥിയാണ്. വീക്ക്‌ലി ടാസ്‌ക്കുകളിലായിരുന്നു മണിക്കുട്ടന്‌റെ ശ്രദ്ധേയ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ കണ്ടത്. മറ്റ് മല്‍സരാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ പ്രേക്ഷകരെ ടാസ്‌ക്കിലൂടെ രസിപ്പിക്കാന്‍ എംകെയ്ക്ക് സാധിച്ചിരുന്നു. കൂടാതെ ബിഗ് ബോസ് ഹൗസിലെ സൈലന്റ് ഗെയിമറെന്ന് എല്ലാവരും വിശേഷപ്പിച്ച താരം കൂടിയാണ് മണിക്കുട്ടന്‍.

സല്‍മാന്‍ ഖാന്‌റെ നായിക ദിഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം

റീഎന്‍ട്രിക്ക് ശേഷവും ബിഗ് ബോസില്‍ വീണ്ടും ആക്ടീവായിരുന്നു നടന്‍. എന്നാല്‍ ഫൈനലിലേക്കുളള ആദ്യ അവസരമായ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മണിക്കുട്ടന് സാധിച്ചിരുന്നില്ല. അനൂപ്, റംസാന്‍, ഡിംപല്‍ ഉള്‍പ്പെടെയുളളവരാണ് ഈ ടാസ്‌ക്കില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. പോയിന്‌റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്നതും ഇവര്‍ തന്നെയാണ്.

അതേസമയം കുറച്ച് ദിവസമായി

അതേസമയം കുറച്ച് ദിവസമായി ഒരു സന്തോഷമില്ലായ്മ മണിക്കുട്ടന്റെ മുഖത്ത് കാണാന്‍ ഉണ്ട് എന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ധന ധന എന്ന പ്രേക്ഷകനാണ് കുറിപ്പുമായി എത്തിയത്. മനസിലെ വിഷമങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ മണിക്കുട്ടന് കുറച്ച് ആശ്വാസം ഉണ്ടാകും എന്നും പോസ്റ്റില്‍ പറയുന്നു.

പക്ഷെ, ഇപ്പോള്‍ അവിടെ മണിക്കുട്ടന്

പക്ഷെ, ഇപ്പോള്‍ അവിടെ മണിക്കുട്ടന് വിശ്വസിക്കാന്‍ പറ്റുന്ന നല്ലൊരു സുഹൃത്ത് ഇല്ല, ഉണ്ടായിരുന്ന ഒരാള്‍ ഇപ്പോള്‍ പരദൂഷണം പറയാന്‍ മാത്രം ആണ് അടുത്ത് വരുന്നത്. പ്രതിസന്ധികള്‍ എല്ലാം മാറി ബിഗ്ഗ്ബോസ് വീണ്ടും തുടങ്ങുമ്പോള്‍ മണിക്കുട്ടന്‍ പഴയ പോലെ ചിരിച്ച് കളിച്ച് ടാസ്‌ക് അടിപൊളി ആയി ചെയ്ത് സന്തോഷമായി നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു, എന്നാണ് പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം ഡിംപലിനൊപ്പമാണ്

അതേസമയം ഡിംപലിനൊപ്പമാണ് മണിക്കുട്ടനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടുതല്‍ കണ്ടത്. ഡിംപല്‍ തിരിച്ചെത്തിയ ശേഷം മറ്റാരുടെ ഇടത്തും അധികം സംസാരിക്കാന്‍ മണിക്കുട്ടന്‍ നില്‍ക്കാറില്ല. മറ്റുളളവരെ കുറിച്ചുളള കുറ്റങ്ങള്‍ മുഴുവന്‍ ഡിംപല്‍ പറയുന്നത് മണിക്കുട്ടനോടാണ്. ഡിംപല്‍ പറയുന്നതെല്ലാം കേട്ട് മണിക്കുട്ടന്‍ ഹൗസില്‍ നില്‍ക്കുന്നു.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
അതേസമയം ബിഗ് ബോസ് ഇനി

അതേസമയം ബിഗ് ബോസ് ഇനി ആരംഭിക്കുകയാണെങ്കില്‍ മണിക്കുട്ടന്‍ വീണ്ടും ആക്ടീവാകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. മുന്‍പ് ടാസ്‌ക്കുകളിലെല്ലാം കാഴ്ചവെച്ച പ്രകടനം മണിക്കുട്ടന് ഇനിയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. വോട്ടിന്‌റെ കാര്യത്തില്‍ എല്ലാം മണിക്കുട്ടന്‍ എപ്പോഴും മുന്നില്‍ എത്താറുണ്ട്. പ്രേക്ഷക പിന്തുണയ്‌ക്കൊപ്പം ഷോയിലെ മികച്ച പ്രകടനം കൂടി പരിഗണിച്ചാണ് വിന്നറെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ മണിക്കുട്ടന്‍ ഒന്നാം സ്ഥാനം നേടുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X