പൊളി ഫിറോസിന്റെ ബ്ലഡ് പ്രഷര്‍ കൂട്ടി കിടിലം സ്‌കോര്‍ ചെയ്ത എപ്പിസോഡ്; ഫിറോസുമാരെ കുറിച്ച് ആരാധകരുടെ അഭിപ്രായം
ബിഗ് ബോസ് വിന്നര്‍ ആരാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതുവരെയും വിജയസാധ്യത ആര്‍ക്കാണെന്ന് വ്യക്തമായിട്ടില്ല. ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതിനിടെ രണ്ട് ഫിറോസുമാര്‍ തമ്മില്‍ നടന്ന വാക്കേറ്റം ഏറെ ജനപ്രീതി നേടിയിരിക്കുകയാണ്. ഇതുവരെ എല്ലാവരോടും മയത്തില്‍ മാത്രം സംസാരിക്കാറുള്ള കിടിലം ഫിറോസ് പൊളി ഫിറോസിനെ തകര്‍ത്തിരിക്കുകയാണ്.
മഴയും വെള്ളവുമൊക്കെ കഴിഞ്ഞു, ഇനി ഹോട്ട് ഫോട്ടോഷൂട്ട്, സാക്ഷി അഗർവാളിൻ്റെ കിടിലൻ ഫോട്ടോസ് കാണാം
തന്നെ ക്യാപ്റ്റനാക്കിയാല്‍ ഇവിടെ ആരും പണി എടുക്കാതെ വെറുതേ ഇരിക്കില്ല എന്ന വെല്ലുവിളിയുമായിട്ടാണ് പൊളി ഫിറോസ് എത്തിയത്. എന്നാല്‍ മൂന്ന് അവസരം തന്നിട്ടും ജയിക്കാന്‍ പറ്റാതെ വന്നത് താനല്ലേന്ന് ചോദിച്ചാണ് കിടിലം എത്തിയത്. ഇരുവരും തമ്മിലുള്ള ഈ സംസാരം ആരാധകരും ചര്‍ച്ചയാക്കി. ബിഗ് ബോസ് ഓഫിഷ്യല്‍ ഗ്രൂപ്പില്‍ വന്ന ചില രസകരമായ താരതമ്യങ്ങള്‍ വായിക്കാം...

പൊളി ഫിറോസിന്റെ ബ്ലഡ് പ്രഷര്‍ കൂട്ടി കിടിലം സ്‌കോര്‍ ചെയ്ത എപ്പിസോഡ്. ക്യാപ്റ്റനായാല്‍ ഇവിടെ മറിച്ചിടും എന്നു പറഞ്ഞ ഫിറോസിനോട്, 'അങ്ങനാണേല്‍ നിന്നെ 3 തവണ വിട്ടതല്ലേ? നീ ആയോ? 'പോട്ടെ, ഇത്തവണയും തോറ്റിട്ടു വന്നാല്‍ നീ ഇനി നീ മിണ്ടരുതെന്ന് കിടിലം പറയുന്നു'. കൂള്‍ ആറ്റിട്യൂഡും കൗണ്ടറുകളും കൊണ്ട് കിടിലം നിറഞ്ഞു നിന്നു. ഡെയ്ഞ്ചര്‍ ഇടയ്ക്ക് സായിയോടും ഡിംപലിനോടും കോമാളിത്തരം കാട്ടുന്നതും കണ്ടു. പിന്നെ സ്ഥിരം കാഴ്ച. എല്ലാരെയും പ്രകോപിപ്പിക്കുന്ന ഡെയ്ഞ്ചറിനെ കിടിലം അങ്ങോട്ട്‌കേറി ''ഞോ'ണ്ടുന്നു.

കിടിലം കൂളായി ചിരിച്ചു കളിച്ച് കസേരയില്‍ ഇരിക്കുമ്പോള്‍ ഡെയ്ഞ്ചര്‍ വെടി കൊണ്ട പന്നിയെപ്പോലെ പുകഞ്ഞ്, ബിപി കൂട്ടി, പിച്ചും പേയും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം. എന്തായാലും ഈ സീനോടെ വരുന്ന ക്യാപ്റ്റന്‍സി ടാസ്‌ക് നിര്‍ണായകമാകും. ജയിച്ചാല്‍ ഡെയ്ഞ്ചര്‍ ഫാന്‍സില്‍ ആഘോഷിക്കാം. തോറ്റാല്‍. ഓ... ഒരു മയവുമുണ്ടാകില്ലെടാ ഉവ്വേ..

നേരെ നിന്ന് തര്‍ക്കിക്കാന്‍ അറിയാത്ത ഒരു പാഴാണ് പൊളി ഫിറോസ്. ഇയാള്‍ ഏര്‍പ്പെട്ട തര്‍ക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, കൊഞ്ഞനം കുത്തിയും, വിഷയവുമായി ബന്ധമില്ലാത്തത് പറഞ്ഞും, കൈ കരുത്ത് കാട്ടിയും ഒക്കെയാണ് പിടിച്ചു നില്‍ക്കുന്നത്. ശരിക്കും പറഞ്ഞാല്‍ നിലവാരമില്ലാത്ത, പ്രതിപക്ഷ ബഹുമാനമില്ലാത്ത വൃത്തികെട്ട രീതിയിലുള്ള സംഭാഷണങ്ങള്‍ മാത്രമേ തര്‍ക്കിക്കുന്ന സമയത്ത് ഇയാളുടെ വായില്‍ നിന്നും വരികയുള്ളൂ. അതുകൊണ്ട് തന്നെ ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ പലപ്പോഴും ഇയാളെ പോലെ തരംതാഴാന്‍ നില്‍ക്കാറില്ല.

ചിലപ്പോഴോക്കെ ഇമോഷ്ണലി ബ്രേക്ക്ഡൗണ്‍ ആകാറുമുണ്ട്. പക്ഷെ ഇവന്റെ വിചാരം ഇവന്റെ സംഭാഷണം കേട്ട് ഉത്തരം ഇല്ലാതെ പേടിച്ചിട്ടാണ് എന്നാ. കിടിലം ഫിറോസിനോട് ഇയാള്‍ 3 വട്ടം ഈ രീതിയില്‍ വഴക്ക് കൂടാന്‍ പോയിട്ടുണ്ട്. 3 വട്ടവും എയറില്‍ തന്നെ. ചൊറി ഫിറോസ് പുറത്ത് നല്ല സ്വഭാവം ആണെന്നും അകത്ത് ചൊറിത്തരം കാണിക്കുന്നത് കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയാണ് എന്നും നന്നായി അറിയാവുന്ന ആളാണ് കിടിലം ഫിറോസ്. ഈ കാര്യം പരസ്പരം സംസാരിച്ചു ചൊറി അണ്ണന്‍ സ്‌കൂട്ട് ആയി പോയതൊക്കെ നമ്മള്‍ കണ്ടത് ആണല്ലോ.
Recommended Video

അതുകൊണ്ടു തന്നെ താനുമായി വഴക്കിട്ട് ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ കിടിലം ഇതുവരെ ചൊറിയനെ അനുവദിച്ചിട്ടില്ല. ചൊറിയാന്‍ വരുമ്പോഴേല്ലാം ഇമോഷ്ണലി ബ്രെക്ക് ആകാതെ ചിരിച്ചു കൊണ്ട് ഉപദ്രവിക്കാതെയും ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയാണ് കിടിലം സ്വീകരിച്ചിരുന്നത്. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തിരുന്നു. പതിവ് പോലെ ഇന്നും എയറില്‍ കയറാന്‍ തന്നെ ആണ് ചൊറിയുടെ വിധി.


Click it and Unblock the Notifications