കിടിലൻ ഫിറോസിന്റെ അടുത്ത ലക്ഷ്യം മണിക്കുട്ടനും ഡിംപലും, പണി തുടങ്ങി കഴിഞ്ഞു...

ബിഗ് ബോസ് സീസൺ 3 അതിന്റെ 63ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. 100 ദിവസം പൂർത്തിയാക്കാൻ ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമാണുള്ളത്. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. ടോപ്പ് ഫൈവ് എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ് മത്സരാർഥികൾ മുന്നോട്ട് പോകുന്നത്.

ബെഡ്റൂം ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

14 പേരുമായി ആരംഭിച്ച് ഷോയിൽ 4 പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയിരുന്നു. ഇവരിൽ രണ്ട് പേർ ആദ്യ ആഴ്ചകളിൽ തന്നെ പുറത്തു പോയിരുന്നു. പിന്നീട് രമ്യയും പുറത്ത് പോയിരുന്നു. പുറത്ത് പോയത് പോലെ 50 ാം ദിവസം ഹൗസിനുള്ളിലേയ്ക്ക് അഞ്ചാമത്തെ വൈൽഡ് കാർഡ് എൻട്രിയായി മടങ്ങി എത്തുകയായിരുന്നു. രമ്യ മടങ്ങി എത്തിയത് പോലെ പ്രേക്ഷകരേയും മത്സരാർഥികളേയും ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു ഫിറോസ് -സജ്ന ദമ്പതിമാരുടെ പുറത്ത് പോക്ക്. ദമ്പതിമാർ പോയതോടെ ഗെയിം ആകം മാറിയിരിക്കുകയാണ്.

കിടിലത്തിന്റെ ലക്ഷ്യം

ഫിറോസ്- സജ്ന ദമ്പതിമാർ പോയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം കിടിലൻ ഫിറോസിനെ ചുറ്റിപ്പറ്റിയാണ്. കിടിലൻ പ്രവചിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നിരിക്കുകയാണ്. കിടിലത്തിന്റെ ഗെയിം പ്ലാൻ പോലെ തന്നെ കാര്യങ്ങൾ നടന്നിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. കിടലൻ മറ്റുള്ളവരിൽ വിഷം കുത്തി വെച്ച് കളിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

മണിക്കുട്ടനും ഡിംപലും

ഫിറോസ് - സജ്നയ്ക്ക് ശേഷം കിടിലൻ ഫിറോസ് ലക്ഷ്യമിടുന്നത് ഡിംപലിനേയും മണിക്കുട്ടനേയുമാണെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം. അതിനായി പഴയതന്ത്രം തന്നെ കിടിലൻ പയറ്റി തുടങ്ങി എന്നും പ്രേക്ഷകർ പറയുന്നു. മറ്റുള്ളവരിൽ നിന്ന് മണിക്കുട്ടനെ എതിരാക്കുക എന്നതാണ് കിടിലത്തിന്റെ തന്ത്രം. ഇത് ഫിറോസ് സജ്നയിൽ പയറ്റിയിരുന്നു. അത് വർക്കാവുകയും ചെയ്തിരുന്നു. ഇനി അടുത്ത ലക്ഷ്യം നടനേയും ഡിംപലിനേയുമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

സൂര്യ -ഫിറോസ്   ചർച്ച

വാരാന്ത്യത്തിന് ശേഷമുള്ള സൂര്യയുടേയും കിടിലത്തിന്റേയും സംഭാഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇത് മണിക്കുട്ടന് നേരെയുള്ള ഒളിയമ്പാണെന്നാണ് പ്രേക്ഷകർ പറയുന്നത്.സൂര്യയോട് ഒറ്റയ്ക്ക് കളിക്കാനാണ് ഫിറോസ് പറയുന്നത്. ഇപ്പോൾ നീ ചെയ്യുന്നത് മണിക്കുട്ടന്റെ പി ആർ വർക്കാണെന്നും നന്നായി കളിച്ചാൽ മാത്രമേ ഫൈനൽ ഫൈവിലേയ്ക്ക് വരാൻ കഴിയുകയുള്ളൂവെന്നും കിടിലൻ ഫിറോസ് സൂര്യയോട് പറയുന്നു. ഇത് സൂര്യയുടെ മനസ്സിലേയ്ക്കുള്ള ഒരു സ്പാർക്കാണെന്നാണ് ആരാധകർ പറയുന്നത്. ഡിംപലിന കുറിച്ചും ഫിറോസ് പറയുന്നുണ്ട്. സെന്റിമെൻസ് കൊണ്ടാണ് ഡിംപൽ നിൽക്കുന്നതെന്നും ഫിറോസ് പറഞ്ഞത്. ഇത് ഡിംപൽ, എംകെ ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കിടിലൻ വിഷമാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ചിലർ ഫിറോസിനോടൊപ്പമാണ്. മറ്റുള്ളവരോട് യാചിച്ചാണ് മണിക്കുട്ടൻ ഇവിടെ നിൽക്കുന്നതെന്നാണ് ഇവർ പറയുന്നത്.

Recommended Video

Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam
ഫിറോസ്  പറഞ്ഞത്

ഫിറോസും സൂര്യയും തമ്മിലുളള ചർച്ച ഇങ്ങനെയായിരുന്നു. ഇപ്പോൾ മണിക്കുട്ടന്റെ പിആർ വാർക്കാണ് സൂര്യ ഹൗസിൽ ചെയ്യുന്നത്. മണി ഇവിടെ യാചിച്ചും മറ്റുള്ളവരുടെ കാല് പിടിച്ചുമാണ് നിൽക്കുന്നത്. മീശമാധവിന് ശേഷം ഒന്നും ചെയ്തിട്ടില്ല. മണി പോയാലും ഗെയിം ചേഞ്ചാവില്ല. സൂര്യ ഇവിടെ മണിയെ ഫോളോ ചെയ്യലാണ് ചെയ്യുന്നത്. മണിയുടെ പി ആര്‍ വര്‍ക്കറാണെന്ന് തോന്നാം, അതിനാൽ അവൻ ഹിറോയായെന്നും കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞത്. ഹൗസിൽ നടക്കുന്ന പലകാര്യങ്ങളും സൂര്യ മണിക്കുട്ടനോട് പറയാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X