രമ്യയുടെ രണ്ടാം വരവിന് കാരണം സായി വിഷ്ണുവോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിന്റെ അമ്പതാം എപ്പിസോഡില്‍ രമ്യാ പണിക്കരുടെ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. അടുത്തിടെ ഷോയില്‍ നിന്നും പുറത്തായ നടിയുടെ രണ്ടാം വരവ് മിക്കവരിലും ഞെട്ടലും സന്തോഷവും ഉണ്ടാക്കി. രമ്യ എവിടെയും പോയില്ലെന്നും ഇവിടെ തന്നെയുണ്ടായിരുന്നു എന്നുമാണ് മോഹന്‍ലാല്‍ മല്‍സരാര്‍ത്ഥികളോട് പറഞ്ഞത്. അമ്പതാം എപ്പിസോഡില്‍ അതിന്‌റെ കേക്കുമായാണ് രമ്യ ഹൗസില്‍ പ്രവേശിച്ചത്. ബിഗ് ബോസില്‍ നിന്നും നാലാമത്തെ മല്‍സരാര്‍ത്ഥിയായാണ് മുന്‍പ് രമ്യ പുറത്തായത്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യ രണ്ടാഴ്ച മാത്രം ഷോയില്‍ നിന്ന ശേഷമായിരുന്നു പുറത്തായത്. മല്‍സരത്തില്‍ ആക്ടീവായി വരുന്ന സമയത്തായിരുന്നു രമ്യക്ക് അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്തുപോവേണ്ടി വന്നത്.

അതേസമയം ഈസ്റ്റര്‍ എപ്പിസോഡിന്‌റെ

അതേസമയം ഈസ്റ്റര്‍ എപ്പിസോഡിന്‌റെ പ്രൊമോ വീഡിയോ വന്നതിന് പിന്നാലെ ഹൗസില്‍ പ്രവേശിക്കുന്ന മല്‍സരാര്‍ത്ഥി രമ്യ തന്നെയാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. പ്രൊമോ വീഡിയോയുടെ താഴെയാണ് കൂടുതല്‍ പ്രേക്ഷകരും രമ്യയായിരിക്കും വീണ്ടും വരുന്നതെന്ന് പറഞ്ഞത് കമന്റിട്ടത്. ആകാംക്ഷകള്‍ക്കൊടുവില്‍ ഭാഗ്യലക്ഷ്മി പോയതിന് പിന്നാലെ രമ്യ പണിക്കര്‍ വീണ്ടും എത്തുകയായിരുന്നു.

അതേസമയം ബിഗ് ബോസ്

അതേസമയം ബിഗ് ബോസ് എല്ലാം പഠിപ്പിച്ചാണ് രമ്യയെ വിട്ടതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മറ്റ് ചിലര്‍ ഫിറോസ് ഖാനെ ഒതുക്കുന്നതിന് വേണ്ടിയാണോ രമ്യ എത്തിയതെന്ന ചോദ്യങ്ങളുമായി എത്തി. ബിഗ് ബോസ് തന്നെയാണ് ശരിക്കും ഗെയിം കളിക്കുന്നതെന്നാണ് രമ്യയുടെ രണ്ടാം വരവിന് പിന്നാലെ പ്രേക്ഷകര്‍ പറഞ്ഞത്.

നന്നായി കളിക്കുന്നയാള്‍ക്കെതിരെ

നന്നായി കളിക്കുന്നയാള്‍ക്കെതിരെ ഗെയിം പറഞ്ഞ് പഠിപ്പിച്ച് ഒരാളെ വിടാന്‍ ബിഗ് ബോസ് ഇത്തവണയും മറന്നില്ലെന്ന വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നു.
അതേസമയം രമ്യയുടെ രണ്ടാം വരവ് സായിയുടെ നയതന്ത്ര വിജയമാണെന്നാണ് മറ്റുചിലര്‍ പറയുന്നത്. ബിഗ് ബോസിനെയും ക്യാപ്റ്റനെയും വകവെക്കാതെ പോവുന്ന ഫിറോസിനെതിരെ രമ്യയെ പോലെ ഒരാള്‍ വേണമെന്നായിരുന്നു സായി പറഞ്ഞത്. രമ്യയുടെ വരവിന് പിന്നില്‍ സായി തന്നെയാണെന്നാണ് ബിഗ് ബോസ് ആരാധകരുടെ കണ്ടെത്തല്‍.

അതേസമയം രമ്യയുടെ രണ്ടാം വരവ്

അതേസമയം രമ്യയുടെ രണ്ടാം വരവ് രണ്ടുംകല്‍പ്പിച്ചാണെന്നാണ് സൂചന. ബിഗ് ബോസില്‍ മോശം പ്രകടനം കാഴ്ചവെച്ച താരമായിരുന്നില്ല രമ്യ. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും മറ്റും തന്‌റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിരുന്നു താരം. എന്നാല്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും രമ്യയ്ക്ക് പുറത്തുപോവേണ്ടി വരികയായിരുന്നു. ബിഗ് ബോസ് നല്‍കിയ അവസരം ഇത്തവണ നന്നായി രമ്യ വിനിയോഗിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടതോടെ ബിഗ് ബോസില്‍ ഇനി മല്‍സരങ്ങള്‍ കടുക്കുമെന്നാണ് സൂചന. ഷോയിലെ വരാനിരിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X