ഫിറോസ് തല്ലിയതാണോ? സജ്‌നയുടെ മുഖത്തെ പാട് കണ്ട് ആരാധകര്‍, ലൈവില്‍ ചോദിച്ച് സന്ധ്യയും

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സജ്‌ന ഫിറോസ്. ഒറ്റ മല്‍സരാര്‍ത്ഥി ആയിട്ടാണ് ഫിറോസിനൊപ്പം സജ്ന ഷോയില്‍ പങ്കെടുത്തത്. ബിഗ് ബോസില്‍ ഇത്തവണ കൂടുതല്‍ പ്രേക്ഷക പിന്തുണയുളള താരങ്ങള്‍ കൂടിയാണ് ഇവര്‍. ഫിറോസിനെ പോലെ കലാരംഗത്ത് തിളങ്ങിയ താരമാണ് സജ്‌നയും. ബിഗ് ബോസിന് മുന്‍പ് ഒരുമിച്ച് റിയാലിറ്റി ഷോകളില്‍ എല്ലാം പങ്കെടുത്തിട്ടുണ്ട് താരദമ്പതികള്‍. നിലവില്‍ പ്രാങ്ക് കോള്‍ വീഡിയോകളുമായിട്ടാണ് ഫിറോസും സജ്‌നയും ആക്ടീവായിട്ടുളളത്.

സാരി ലുക്കില്‍ തിളങ്ങി നടി ആത്മിക, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഇവരുടെ വീഡിയോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്. അടുത്തിടെ നിരവധി അഭിമുഖങ്ങളും ബിഗ് ബോസ് താരങ്ങളുടെതായി വന്നിട്ടുണ്ട്. അതേസമയം മജ്‌സിയ ഭാനുവിന്‌റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ സന്ധ്യ മനോജിനൊപ്പം സജ്‌നയും എത്തിയിരുന്നു.

അതേസമയം ലൈവില്‍ വന്ന ശേഷം സജ്‌നയുടെ

അതേസമയം ലൈവില്‍ വന്ന ശേഷം സജ്‌നയുടെ മുഖത്തെ പാടിനെ കുറിച്ചാണ് എല്ലാരും ചോദിച്ചത്. സജ്‌നയുടെ മുഖത്തിന് എന്ത് പറ്റിയെന്ന് സന്ധ്യ ചോദിച്ചപ്പോള്‍ മജ്‌സിയയാണ് ആദ്യം മറുപടി നല്‍കിയത്. 'സജ്‌ന സെറ്റായിട്ടുണ്ട്. സജ്‌ന വീണു, മുഖത്ത് പരിക്ക് പറ്റിയിട്ടുണ്ടെന്ന് മജ്‌സിയ പറഞ്ഞു. 'ഇത് കേട്ട് വീണത് തന്നെയാണോ അതോ പ്രാങ്ക് കളിച്ചതാണോ എന്നാണ്' സന്ധ്യ ചോദിച്ചത്.

ഇത് പ്രാങ്കല്ല, ശരിക്കും വീണതാണെന്ന്

'ഇത് പ്രാങ്കല്ല, ശരിക്കും വീണതാണെന്ന്' സജ്‌ന സന്ധ്യയെ അറിയിച്ചു. 'ബിഗ് ബോസില്‍ പ്രാങ്ക് കളിച്ചത് ഓര്‍മ്മയുണ്ടോ എന്നാണ്' പിന്നാലെ സന്ധ്യ വീണ്ടും ചോദിച്ചത്. ഫിറോസ് അടിച്ചെന്നും പറഞ്ഞ് പ്രാങ്ക് കളിച്ചു, സന്ധ്യ പറഞ്ഞു. 'കൈയ്യില്‍ എവിടെയെങ്കിലും ആയിരുന്നേല്‍ കുഴപ്പമില്ലാരുന്നു. ഇത് ഫേസില് ആണെന്ന്' സജ്ന പറഞ്ഞു. ഇത് പക്ഷേ വല്ലാതായിട്ടുണ്ടെന്ന് എന്നാണ് സന്ധ്യയുടെ മറുപടി.

നല്ല മുറിവായിട്ടുണ്ട്.

'നല്ല മുറിവായിട്ടുണ്ട്. പക്ഷേ അത് കണ്ണിലൊന്നും പറ്റാഞ്ഞത് ഭാഗ്യമായി. ഒരു കമ്പിയാണ് മുഖത്ത് ഉരഞ്ഞത്. സജ്‌ന പറഞ്ഞു. 'തുടര്‍ന്ന് ഫിറോസും സജ്‌നയും കുറച്ചുകൂടി നല്ല സ്ഥലത്തേക്ക് മാറുകയാണെന്ന് മജ്‌സിയ അറിയിച്ചു. പിന്നെ അവരുടെ വീടുപണി സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പോ അതിന്‌റെ സന്തോഷത്തിലാണ് വീട് പണി നടക്കുകയാണ്. അപ്പോ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക'.

വീട് എന്ന് പറയുന്നത് എല്ലാവരുടെയും വലിയൊരു

'വീട് എന്ന് പറയുന്നത് എല്ലാവരുടെയും വലിയൊരു സ്വപ്‌നമാണ്. എന്റെ വീട് പണിയും നടന്നുകൊണ്ടിരിക്കുകയാണ്. വയറിംഗിന്‌റെ പണി നടക്കുന്നു. അപ്പോ ഫിറോസും സജ്നയും വാടകവീട്ടിലാണ്', മജ്സിയ പറഞ്ഞു. അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരമാണ് മജ്‌സിയയും. ലൈവ് വീഡിയോകളിലൂടെയാണ് മജ്‌സിയ ഭാനു എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുളളത്. ബിഗ് ബോസ് അനുഭവങ്ങളെല്ലാം മുന്‍പ് മജ്‌സിയ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഡിംപലുമായുളള വിഷയത്തി്‌ന് ശേഷവും മജ്‌സിയ ഭാനു വാര്‍ത്തകളില്‍ നിറഞ്ഞു.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

വീഡിയോ

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X