ബിഗ് ബോസില്‍ ഈയാഴ്ച പുറത്തുപോവുക ആര്, എവിക്ഷന്‍ ഉണ്ടാവില്ലെ?, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടതോടെ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. അഞ്ച് പേരാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ പുറത്താവലിന് ശേഷം ബിഗ് ബോസില്‍ വീണ്ടും നോമിനേഷന്‍ നടന്നിരുന്നു. തുടര്‍ന്ന് ഏട്ടാം ആഴ്ചയിലെ നോമിനേഷനെ കുറിച്ച് പിന്നീട് അറിയിക്കാമെന്ന് ബിഗ് ബോസ് പറഞ്ഞത് ഞെട്ടലോടെയാണ് മല്‍സരാര്‍ത്ഥികള്‍ കേട്ടത്. ആദ്യമായാണ് ഇത്തരമൊരു പ്രഖ്യാപനം ബിഗ് ബോസ് നടത്തിയത്.

bigg boss,

അതേസമയം ഇത്തവണ എവിക്ഷന്‍ ലിസ്റ്റിലുളളത് ഋതു മന്ത്ര, സായി വിഷ്ണു, ഫിറോസ് സജ്‌ന, സന്ധ്യ മനോജ്, അഡോണി ജോണ്‍ തുടങ്ങിയവരാണ്. മല്‍സരാര്‍ത്ഥികളെല്ലാം എവിക്ഷനില്‍ ആരൊക്കെയാണ് ഇടംപിടിച്ചതെന്ന് അറിയാതെയാണ് മുന്നോട്ടുപോവുന്നത്. ഇത്തവണ ആരാവും പുറത്താവുകയെന്ന് സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഡോണിയോ സന്ധ്യയോ പൊളി ഫിറോസോ പുറത്താകാനാണ് സാധ്യതയെന്നാണ് ചിലര്‍ പറയുന്നത്.

ഗ്ലാമറസ് ലുക്കില്‍ നടി , ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അതേസമയം ഋതുവിനും സായിക്കും കൂടുതല്‍ പിന്തുണയുളളതുകൊണ്ട് അവര്‍ സേഫാകുമെന്നും ഇവര്‍ പറയുന്നു. ഈ ആഴ്ച ആരും പുറത്തുപോവില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്. എവിക്ഷന്‍ ഇത്തവണ ഉണ്ടാക്കില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച നോമിനേഷന്‍ കഴിഞ്ഞപ്പോള്‍ കാണിച്ച പരസ്യ ചിത്രത്തില്‍ എവിക്ഷന്‍ നോമിനേഷനിലുളളവര്‍ക്ക് വോട്ടുചെയ്യേണ്ട അവസാന ദിവസം എപ്രില്‍ 16വരെയാണെന്ന് കാണിച്ചിരുന്നു. അതിനാല്‍ ഈ ആഴ്ചയില്‍ എവിക്ഷനുണ്ടാവില്ലെന്നാണ് പലരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X