For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പെൺകുട്ടിയാണോ അനൂപിൻ്റെ ഇഷ? വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നതോടെ സംശയമുന്നയിച്ച് സോഷ്യല്‍ മീഡിയ

  |

  ബിഗ് ബോസിലെ ഏറ്റവും മാന്യനായ മത്സരാര്‍ഥിയായിട്ടാണ് അനൂപ് കൃഷ്ണന്‍ തുടക്കം മുതല്‍ അവസാനം വരെ നിന്നത്. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും വീടിനുള്ളില്‍ കഴിഞ്ഞ അനൂപ് പുറത്ത് ആരാധകരെ ഉണ്ടാക്കിയത് വിമര്‍ശനങ്ങള്‍ കാര്യമായി ഇല്ലാതെയാണ്. തുടക്കം മുതല്‍ തനിക്കൊരു പ്രണയിനി ഉണ്ടെന്ന് അനൂപ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പിറന്നാള്‍ ദിനത്തിലാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

  ഇതെന്ത് ഫോട്ടോഷൂട്ടാണ്, സുരഭി പൌർണിക്കിൻ്റെ കിടിലൻ ചിത്രങ്ങൾ

  ഇഷ എന്നൊരു പെണ്‍കുട്ടി, അനൂപിന് പിറന്നാള്‍ സമ്മാനമൊരുക്കിയതൊക്കെ ബിഗ് ബോസിലൂടെ കാണിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. എന്നാല്‍ അനൂപിന്റെ ഇഷ ഇത് തന്നെയാണോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.

  സീതാകല്യാണം എന്ന സീരിയലിലെ നായകനായി തിളങ്ങിയതോടെയാണ് അനൂപ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ഏറെ ആരാധികമാരുണ്ടായിരുന്നെങ്കിലും ബിഗ് ബോസിലെത്തിയതിന് ശേഷം പ്രണയകഥ നാട്ടില്‍ പാട്ടായി. അന്ന് വരെ ഇഷ എന്ന പേര് മാത്രമേ പുറത്ത് പറഞ്ഞിട്ടുള്ളു. അതുകൊണ്ട് തന്നെ അനൂപിന്റെ പ്രിയതമയെ കാണാനായി കാത്തിരിക്കുകയായിരുന്നു. ഇഷ എന്നാണ് വിളിക്കുന്നതെങ്കിലും ഐശ്വര്യ എന്നാണ് പേര്. വധു ഡോക്ടറാണെന്നും അനൂപ് സൂചിപ്പിച്ചിട്ടുണ്ട്.

  മത്സരശേഷം വിവാഹമെന്നാണെന്ന് അന്വേഷിച്ചവരോട് വൈകാതെ ഉണ്ടാവുമെന്നുള്ള ഉറപ്പ് താരം നല്‍കി. അങ്ങനെ ജൂണ്‍ ഇരുപത്തിമൂന്നിന് വിവാഹനിശ്ചയം നടത്തി. എന്‍ഗേജ്മെന്റ് ചടങ്ങിന്റെ ലൈവ് വീഡിയോ താരത്തിന്റെ പേജിലൂടെ പുറത്ത് വന്നിരുന്നു. പിങ്ക് ആന്‍ഡ് ഗ്രീന്‍ കളറില്‍ കോംപിനേഷനിലുള്ള വസ്ത്രങ്ങളും മറ്റുമായി അനൂപും ഐശ്വര്യയും ചടങ്ങില്‍ തിളങ്ങി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

  വധു, വരന്മാര്‍ വേദിയിലെത്തുന്നതും മോതിരം കൈമാറുന്നതും തുടര്‍ന്ന് കുടുംബങ്ങള്‍ ചുറ്റുമിരുന്ന് സംസാരിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണിച്ചിരുന്നു. ചടങ്ങിന് ശേഷമെടുത്ത ചിത്രങ്ങളും അനൂപ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഇതിനിടെ ആശംസകള്‍ക്കൊപ്പം ചില നെഗറ്റീവ് കമന്റുകള്‍ കൂടി താരങ്ങള്‍ക്കെതിരെ വന്നിരിക്കുകയാണ്.

  മുന്‍പ് ശബ്ദത്തിലൂടെ മാത്രമേ കേട്ടിട്ടുള്ളു എങ്കിലും ഐശ്വര്യയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചത് എന്നാണ് ചിലരുടെ അഭിപ്രായം. സേവ് ദ ഡേറ്റ് വീഡിയോയിലൂടെ കണ്ടതും മറ്റൊരാളെ ആണല്ലോ. അന്നത്തെ വീഡിയോയില്‍ കണ്ട ആളാണോ ഇതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. അനൂപ് ചേട്ടന്‍ സ്നേഹിച്ച കുട്ടിയാണോ ഇത്, ആ കുട്ടി അല്ലല്ലോ ഇത്, ആള്‍ മാറിയോ തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. തടി കുറയ്ക്കൂ ഡോക്ടറെ എന്നിങ്ങനെ കമന്റുകളും വീഡിയോയ്ക്ക് കീഴില്‍ വരികയാണ്.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും അനൂപിനെയോ ഇഷയെയോ ബാധിക്കില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ഥി അനൂപ് ആയിരുന്നു. സഹമത്സരാര്‍ഥികളോട് ഇത്രയും മാന്യമായി പെരുമാറിയ മറ്റൊരാള്‍ ഇല്ല. തുടക്കം മുതല്‍ അവസാനം വരെ സ്വന്തം നിലപാടുകളില്‍ തന്നെയാണ് അനൂപ് നിന്നിട്ടുള്ളത്. നന്നായി പാചകം ചെയ്യാന്‍ അറിയാവുന്ന ആളാണെന്ന് ബിഗ് ബോസിലൂടെ അനൂപ് തെളിയിച്ചിരുന്നു. അതുകൊണ്ട് ഇഷ ഭാഗ്യം ചെയ്ത ആളാണെന്നും ആരാധകര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Social Media Reaction On Anoop Krishnan Fiancee Aishwarya Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X