For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടാസ്ക്കിൽ നിന്ന് ക്വിറ്റ് ചെയ്യാമായിരുന്നു, ലേശം ഉളുപ്പ്...നോബിയ്ക്കെതിരെ വിമർശനം

  |

  ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. നാടകീയവും ആകാംക്ഷഭരിതവുമായ സംഭവങ്ങളാണ് ദിവസേനെ ഹൗസിൽ നടക്കുന്നത്. ഷോ അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ആഴ്ച കൾ മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി 14 ന് പതിനാല് പേരുമായി ആരംഭിച്ച ഷോയിലേയ്ക്ക് പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 മത്സരാർഥികൾ എത്തിയിരുന്നു, ഇപ്പോൾ ബിഗ് ബോസ് അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോൾ 10 പേരാണ് ഹൗസിലുള്ളത്. ഇവർ 10 പേർക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത്.

  വിവാഹ ശേഷം കൂടുതൽ സുന്ദരിയായി രംഭ, ചിത്രങ്ങൾ കാണാം

  ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം നോബി മാർക്കോസിന്റെ ക്യാപ്റ്റൻസിയെ കുറിച്ചാണ്. 14ാം ആഴ്ച നോബിയാണ് ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റൻ. ആരോഗ്യ പ്രശ്നത്താൽ നോബിയ്ക്ക് പകരം അനൂപ് ആയിരുന്നു മത്സരത്തിൽ പങ്കെടുത്തത്. നോബി ടാസ്ക്കുകളിൽ സജീവമല്ലെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിത വീണ്ടും ഇതേ വിഷയത്തിൽ വിമർശനം ഉയരുകയാണ്. ശരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ മത്സരത്തിൽ നിന്ന് പുറത്ത് പോകാമായിരുന്നല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നോബിയെ വിമർശിച്ചു കൊണ്ടുള്ള ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ക്യാപ്റ്റൻ സി ടാസ്ക്കിൽ തനിക്ക് പകരക്കാരനായി അനൂപിനെ മത്സരിപ്പിച്ചതിനെ രൂക്ഷമായിട്ടാണ് വിമർശിച്ചിരിക്കുന്നത്. ഒന്നും ചെയ്യാതെ വെറുതെ നിന്നാൽ മികച്ച പെർഫോമറും ക്യാപ്റ്റനുമൊക്കെ ആകാമെന്നാണ് കുറിപ്പിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റ പൂർണ്ണ രൂപ ഇങ്ങനെ... ഒന്നും ചെയ്യാത വെറുതെ നിന്നാൽ മതി ബെസ്റ്റ് പെർഫോമറും ക്യാപ്റ്റനുമൊക്കെ ആകാം. ലേശം ഉളുപ്പ്...

  അത്രേം കഷ്ടപ്പെട്ട അനൂപിന് ക്യാപ്റ്റൻസി കൊടുക്കാമായിരുന്നു. മനസ്സാക്ഷി എന്നൊന്ന് ഉണ്ടായിരുന്നു എങ്കിൽ ഇപ്രാവശ്യവും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിൽ ടാസ്കിൽ നിന്ന് ക്വിറ്റ് ചെയ്യാമായിരുന്നു. അതു അന്തസ്സ് .ഒന്നും സ്വന്തമായി നേടാൻ വയ്യ.ബിഗ്‌ബോസ്സേ ഒരു വാഴ വച്ചാൽ പോരായിരുന്ന- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു നോബിയെ കുറിച്ചും അദ്ദേഹത്തിന്റെ പുതിയ ക്യാപ്റ്റൻസിക്കുമെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരന്നത്.

  ക്യാപ്റ്റൻസി ടാസ്ക്കിൽ പകരക്കാരനെ ഇറക്കി കളിപ്പിക്കുന്ന രീതി നിർത്തണമെന്നാണ് ആരാധകർ പറയുന്നത്. ഇത് ചോദ്യം ചെയ്യപ്പെടേണ്ട ഒരു കാര്യാണ്. ഫിസിക്കലി ഫിറ്റ് അല്ലാത്ത ഒരാളെ ക്യാപ്റ്റൻസി ടാസ്ക്കിലേയ്ക്ക് നോമിനേറ്റ് ചെയ്യുക. എന്നിട്ട് അയാൾക്ക് പകരം മറ്റൊരാളെ ഉപയോഗിച്ച് കളി ജയിക്കുക.
  അതും ഒന്നില്‍ കൂടുതൽ തവണ. സത്യത്തിൽ ബിഗ് ബോസ് തന്നെ ഇടപെട്ട്നിർത്തിക്കേണ്ട പരിപാടി ആണെന്നും പ്രേക്ഷകർ പറയുന്നു. ഇതൊരു ഗെയിം അല്ലേ എന്നും ഫിസിക്കലി മെന്ഡറെലി ഓക്കെ അല്ലാത്തവരെ എന്തിനാണ് ഷോയിലേയ്ക്ക് കൊണ്ട് വരുന്നതെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ക്യാപ്റ്റൻ സി ടാസ്ക്കിലും നോബിക്ക് പകരം ഋതു ആയിരുന്നു മത്സരിച്ചത്. അതിന് മുൻപ് റംസാൻ ആയിരുന്നു നേബിക്ക് പകരക്കാരനായി ഇറങ്ങിയത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  റംസാൻ, മണിക്കുട്ടൻ എന്നിവരായിരുന്നു നോബിക്കൊപ്പം ക്യാപ്റ്റൻ സിയിൽ മത്സരിച്ചത്. ചെളി നിറഞ്ഞ മൈതാനത്ത് പരസ്‍പരം ബന്ധിക്കപ്പെട്ട് , അനുവദിക്കപ്പെട്ട ബാസ്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബോൾ നിറക്കുക എന്നതായിരുന്നു ടാസ്ക്ക്. വാശിയേറിയ മത്സരമായിരുന്നു മത്സരാർഥികൾ കഴ്ചവെച്ചത്. 632 ബോളുകൾ ശേഖരിച്ച അനൂപായിരുന്നു മത്സരത്തിൽ വിജയിച്ചത്. തുടർന്ന് നോബി പുതിയ ആഴ്ചയിലെ ക്യാപ്റ്റൻ ആകുകയും ചെയ്തു.

  English summary
  Bigg Boss Malayalam Season 3: Social Media Slam Noby For Not Handovering His Captaincy To Anoop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X