ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് അഡോണിയുടെ പേര്, നോബിയെ ട്രോളി സോഷ്യല്‍ മീഡിയ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ കഴിഞ്ഞ രണ്ട് വീക്ക്‌ലി ടാസ്‌ക്കുകളിലും മികച്ച പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. മുന്‍പ് അത്ര ആക്ടീവല്ലാത്തവര്‍ ഇത്തവണ നന്നായി ചെയ്തിരുന്നു. മണിക്കുട്ടന്‍ വീണ്ടും ഗംഭീരമാക്കിയപ്പോള്‍ റിതു മന്ത്ര, കിടിലം ഫിറോസ്, ഫിറോസ് സജ്‌ന തുടങ്ങിയവരും നല്ല രീതിയില്‍ ടാസ്‌ക്ക് ചെയ്തു. മലയാള സിനിമയിലെ ജനപ്രിയ കഥാപാത്രങ്ങളെ വീണ്ടും പുനരവതരിപ്പിക്കാനായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തമിഴ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

കഥാപാത്രങ്ങളായി മാറുന്നതിനൊപ്പം അവരുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും വേണം മല്‍സരാര്‍ത്ഥികള്‍. ഇത്തവണയും ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്ക് ശ്രദ്ധേയമായി മാറിയിരുന്നു. അതേസമയം വീക്ക്‌ലി ടാസ്‌ക്കിന് പിന്നാലെ പുതിയ ക്യാപ്റ്റന്‍സി ടാസ്‌ക്കും വരികയാണ്. റംസാനായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഹൗസ്‌ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.

മണിക്കുട്ടന്‍, നോബി, ഭാഗ്യലക്ഷ്മി

മണിക്കുട്ടന്‍, നോബി, ഭാഗ്യലക്ഷ്മി, സൂര്യ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് റംസാനും ക്യാപ്റ്റനായത്. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ അനൂപ്, മണിക്കുട്ടന്‍, കിടിലം ഫിറോസ്, ഫിറോസ് സജ്‌ന തുടങ്ങിയവര്‍ക്കൊപ്പം മല്‍സരിച്ചാണ് റംസാന്‍ ഒന്നാമത് എത്തിയത്. റംസാന്‍ നല്ല രീതിയില്‍ തന്നെ ക്യാപ്റ്റന്‍സി ബിഗ് ബോസ് ഹൗസില്‍ നിര്‍വ്വഹിച്ചിരുന്നു.

അതേസമയം റംസാന് പിന്നാലെ

അതേസമയം റംസാന് പിന്നാലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലാണ്. ഇതിന്‌റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് പേരെയും ആഴ്ചയില്‍ ഉടനീളം മികച്ചുനിന്ന ഒരാളെയും ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് നിര്‍ദ്ദേശിക്കാനാണ് ബിഗ് ബോസ് പറഞ്ഞത്. പിന്നാലെ അഡോണിയുടെ പേരാണ് നോബി പറഞ്ഞത്.

രമ്യ മണിക്കുട്ടന്‌റെയും

രമ്യ മണിക്കുട്ടന്‌റെയും, കിടിലം ഫിറോസ് റിതുവിന്‌റെയും പേര് പറഞ്ഞു. ഫിറോസ്- സജ്‌ന എന്നിവരുടെ പേര് മണിക്കുട്ടനും, അഡോണിയുടെ പേര് റംസാനും പറഞ്ഞു. പൊളി ഫിറോസ് കിടിലം ഫിറോസിനെയും, സന്ധ്യ മണിക്കുട്ടന്‌റെയും പേരാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് പറഞ്ഞത്. അതേസമയം ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് അഡോണിയെ നിര്‍ദ്ദേശിച്ചതിന് നോബിയെ ട്രോളി ബിഗ് ബോസ് ആരാധകര്‍ എത്തിയിരുന്നു.

അഡോണിയേക്കാള്‍ നന്നായി

അഡോണിയേക്കാള്‍ നന്നായി മണിക്കുട്ടന്‍, ഫിറോസ്-സജ്‌ന, റിതു, ഡിംപല്‍ എന്നിവരൊക്കെ ചെയ്തു എന്നാണ് കമന്റുകള്‍ വരുന്നത്. "നോബി അഡോണിയെ വിടുന്ന ലക്ഷണമില്ല, ഇങ്ങേര് പെട്ടെന്ന് വീട്ടില്‍ പോകുന്ന ലക്ഷണം കാണുന്നുണ്ട്" എന്നാണ് ഒരാള്‍ കമന്‌റ് ചെയ്തിരിക്കുന്നത്. "അഡോണി നന്നായി ചെയ്തു..ബട്ട് ക്യാപ്റ്റന്‍സി ടാസ്‌ക് വരെ എത്താന്‍ വേണ്ടി ഒന്നുമില്ല" എന്ന് മറ്റൊരാള്‍ പറയുന്നു.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
നോബി ആരുടെ പേരാണ്

"നോബി ആരുടെ പേരാണ് പറയുന്നത്, അഡോണിയെ എപിസോഡില്‍ ശെരിക്ക് ഒന്നു കണ്ടിട്ടുപോലുമില്ല കഷ്ടം തന്നേ ജഡ്ജ് ചെയ്യുന്നതെങ്കിലും നല്ലപോലെ ചെയ്തുക്കൂടെ എന്നാണ് മറ്റൊരു പ്രേക്ഷകന്‌റെ കമന്‌റ്. 'നോബി ചേട്ടന് അഡോണി ക്യാപ്റ്റന്‍ ആവണം എന്ന് എന്താ ഇത്ര നിര്‍ബന്ധം കഴിഞ്ഞ തവണയും ഇവന്റെ പേരു തന്നെയാണ് പറഞ്ഞത് എന്ത് കണ്ടിട്ടു ആണോ എന്തോ' എന്ന് മറ്റൊരാളും കമന്‌റ് ചെയ്തു. അതേസമയം ബിഗ് ബോസില്‍ ഇത്തവണയും ഗ്രുപ്പിസമുണ്ടെന്നാണ് പലരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X