For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിന്റെ പിതാവിന്റെ വേര്‍പാട്; താന്‍ കാരണം വേദനിച്ചോന്ന് ആശങ്കപ്പെട്ട് കിടിലം ഫിറോസ്, നല്ല മനസാണെന്ന് ആരാധകർ

  |

  ബിഗ് ബോസ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ഒരു എപ്പിസോഡാണ് കഴിഞ്ഞത്. ഡിംപല്‍ ഭാലിന്റെ പിതാവിന്റെ വേര്‍പാട് താരത്തെ അറിയിച്ച എപ്പിസോഡ് ആയിരുന്നു ഇന്നലെ. പുറത്ത് പോയ മണിക്കുട്ടന്‍ തിരിച്ച് വന്നതിന്റെ വലിയ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായൊരു സങ്കട വാര്‍ത്ത താരത്തെ തേടി എത്തിയത്.

  ചിത്രശലഭത്തെ പോലെ മനോഹരിയായി മൌനി റോയി, നടിയുടെ ഫോട്ടോസ് വൈറലാവുന്നു

  ഡിംപലിന്റെ സഹോദരി പറഞ്ഞ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കാതെ അലമുറയിട്ട് കരയുകയായിരുന്നു ഡിംപല്‍. കണ്‍ഫെഷന്‍ റൂമില്‍ നിന്ന് തന്നെ ഡിംപലിനെ പുറത്തേക്ക് കൊണ്ട് പോയി. മറ്റ് മത്സരാര്‍ഥികളും വാര്‍ത്ത കേട്ട് ഞെട്ടി. എന്നാല്‍ ഏറ്റവും വേദനയുണ്ടാക്കിയത് കിടിലം ഫിറോസിന് ആയിരുന്നു. കഴിഞ്ഞ ആഴ്ച താന്‍ ഡിംപലിനെ കുറിച്ച് പറഞ്ഞത് അവരുടെ പിതാവിനെ ബാധിച്ചിട്ടുണ്ടോ എന്നോര്‍ത്ത് കരയുകയായിരുന്നു ഫിറോസ്. അതേ സമയം സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണയാണ് താരത്തിനിപ്പോള്‍ കിട്ടുന്നത്.

  വളരെ വികാരനിര്‍ഭരമായിരുന്നു ഇന്നത്തെ എപ്പിസോഡ്. ഒന്ന് ഡിംപല്‍ കണ്‍ഫെഷന്‍ റൂമില്‍ പോയപ്പോള്‍ സംഭവിച്ചത്. അതൊരിക്കലും കണ്ണ് നനയാതെ കാണാന്‍ സാധിക്കില്ല. രണ്ട് കിടിലം ഫിറോസ് കണ്‍ഫഷന്‍ റൂമില്‍ പോയപ്പോള്‍ സംഭവിച്ചത്. കിടിലം ഞായറാഴ്ച്ച മോഹന്‍ലാലിനോട് പറഞ്ഞിരുന്നു' താന്‍ ടാസ്‌കില്‍ കയറുന്നതിന് മുന്‍പ് ഡിംപലിന്റെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞതിന് ശേഷമാണ് ചോദ്യങ്ങള്‍ ചോദിച്ചത്' എന്ന്. ആ ഭാഗം ടെലികാസ്റ്റ് ചെയ്യാത്തത് കൊണ്ട് ആരും കണ്ടില്ല, അറിഞ്ഞില്ല. ഇന്ന് അയാളുടെ മനസ്സ് വേദനിച്ചതും ആ കാരണങ്ങള്‍ കൊണ്ട് തന്നെയായിരിക്കും.

  മാനസിക സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ അന്ന് മണിക്കുട്ടന്‍ ബിഗ് ബോസ് വീട് വിട്ട് ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ മാനസിക രോഗിയും പേടിതൊണ്ടനും ആക്കി മുദ്ര കുത്തിയതില്‍ മുന്‍പില്‍ ഉണ്ടായിരുന്ന കിടു ഫാന്‍സ് ഒരുപക്ഷേ വിചാരിച്ചു കാണില്ല ഇതുപോലൊരു അവസ്ഥ തങ്ങളുടെ കിടു അണ്ണനും വരുമെന്ന്. ഇതൊക്കെ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു അവസ്ഥയാണ്. കാരണം, മനസിന്റെ നിയന്ത്രണം ഒരിക്കലും നമ്മളുടെ കന്‍ട്രോളില്‍ അല്ല. അന്ന് കരഞ്ഞ മണിക്കുട്ടന്‍ പേടിതൊണ്ടനും ഇന്ന് കരഞ്ഞ കിടു മഹാനും ആവുന്നത് എങ്ങനെയാണ്.

  കരയുന്നത് ഒരിക്കലും വീക്ക് അല്ല ഫിറോസ് താങ്കള്‍ ഗെയിം സ്ട്രാറ്റര്‍ജിയായി ഒരാളെ അത്രേം നോവിച്ച കാര്യം ഡിംപലിന്റെ അച്ഛനെ വേദനിപ്പിച്ചു കാണുമോ എന്ന ചങ്കില്‍ കൊള്ളുന്ന വിഷമം നിങ്ങള്‍ക്ക് മനുഷ്യത്വം ഉള്ളത് കൊണ്ട് തന്നെ തോന്നിയതാണ്. കരഞ്ഞാല്‍ ഉടനെ വീക്ക് എന്ന് പറയുന്നവര്‍ക്ക് പലരുടെയും മാനസിക സംഘര്‍ഷം മനസിലാക്കാന്‍ പറ്റാത്തത് കൊണ്ടാണ്. മനസിലാക്കിയാലും അതിനെ കളിയാക്കാന്‍ കുറെ എണ്ണം കാണും എന്ന് ഞങ്ങള്‍ പല വട്ടം കണ്ടതാണ്. ഒരു തെറ്റ് ചെയ്തത് സമ്മതിച്ചു കരഞ്ഞ് മനസ്സ് കൊണ്ട് അത് ഏറ്റുപറയുന്നത് പ്രായശ്ചിത്തമാണ്.

  Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

  ഏത് സ്‌ട്രേറ്റേജിക്കും ഗെയിമിനും കൈ വിട്ട കളി കളിക്കരുത്. ഒരുപക്ഷെ ജീവിതത്തില്‍ മായ്ച്ചാല്‍ മായാത്ത വിഷമം അതുണ്ടാക്കി വെക്കും. താങ്കള്‍ അതിനി വളരെ അധികം ശ്രദ്ധിക്കും എന്ന് ഉറപ്പാണ്. ഡിംപല്‍ അവിടെ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് കിടിലവും ഡിംപലും തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇന്നത്തെ വാക്കുകളും അയാളിലെ മനുഷ്യന്‍ കരയുന്നതും കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഒരിക്കലും ഡിംപലിന്റെ മനസ്സില്‍ ഫിറോസിനോട് യാതൊരു ദേഷ്യവുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്യില്ലായിരുന്നു. അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ കിടിലം ഫിറോസ് പുറത്ത് വരുമ്പോള്‍ ഒരാളും ഡിംപലിന്റെ കാര്യം പറഞ്ഞ് അയാളെ വേദനിപ്പിക്കാന്‍ ശ്രമിക്കരുത്. മുന്നോട്ടുള്ള യാത്രയ്ക്ക് കിടിലം ഫിറോസിന് ഡിംപല്‍ ആര്‍മിയുടെ എല്ലാവിധ ആശംസകളും നേരുന്നു.

  English summary
  Bigg Boss Malayalam Season 3: Social Media Support Kidilam Firoz To Dimpal Bhal's Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X