മണിക്കുട്ടന്‍ അന്ന് പിന്മാറിയത് ഞാന്‍ കാരണമല്ല, സത്യാവസ്ഥ തുറന്നുപറഞ്ഞ് സൂര്യ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോഡിയാണ് മണിക്കുട്ടനും സൂര്യയും. മണിക്കുട്ടനോട് സൂര്യ പ്രണയം പറഞ്ഞത് വാര്‍ത്തകളില്‍ ഒന്നടങ്കം നിറഞ്ഞു. എന്നാല്‍ സൂര്യയോട് പ്രണയം ഇല്ലെന്നും ഇഷ്ടവും ബഹുമാനവും മാത്രമാണ് ഉളളതെന്നും മണിക്കുട്ടന്‍ അറിയിച്ചു. മണിക്കുട്ടന്‍ സ്വയം പിന്മാറിയ സമയത്ത്‌ സൂര്യ കാരണമാണ് ഏംകെ പോയതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. നാട്ടുകൂട്ടം ടാസ്‌ക്കിന് ശേഷമാണ് മണിക്കുട്ടന്‍ ഷോയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചത്‌. അന്ന് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന മല്‍സരാര്‍ത്ഥിയാണ് സൂര്യ.

സമാന്തയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

പ്രേമ രോഗിയെന്ന് വിളിച്ച് സൂര്യയെ അധിക്ഷേപിച്ചവരും ഏറെയാണ്. അതേസമയം മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്ന് അന്ന് പിന്മാറിയത് താന്‍ കാരണമല്ലെന്ന് പറയുകയാണ് സൂര്യ. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. 'നാട്ടുകൂട്ടം ടാസ്‌ക്കിന് തൊട്ടുമുന്‍പാണ് മണിക്കുട്ടന്‍ എന്നെ നോമിനേറ്റ് ചെയ്യുന്നത്. അപ്പോ എനിക്കത് ഭയങ്കര വിഷമമുണ്ടാക്കി. കാരണം മണിക്കുട്ടനെ ഞാന്‍ ഇതുവരെ നോമിനേറ്റ് ചെയ്തിട്ടില്ല', സൂര്യ പറയുന്നു.

മണിക്കുട്ടന്‍ പെട്ടെന്ന് നോമിനേറ്റ് ചെയ്തപ്പോള്‍

'ചെറിയൊരു തെറ്റിദ്ധാരണ കാരണമാണ് അങ്ങനെ സംഭവിച്ചത്. ഇഷ്ടമുളള ഒരു വ്യക്തി അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് ദേഷ്യവും സങ്കടവും ഒകെയുണ്ടാവും. നോമിനേഷന്‍ സമയത്ത് ഞാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ ഫിറോസിക്ക പറഞ്ഞു; ഞാന്‍ എന്നെങ്കിലും ഇത് മണിക്കുട്ടനോട് ചോദിക്കുമെന്ന്. അപ്പോ അന്ന് ഞാന്‍ ഒന്നും മിണ്ടിയില്ല. സാധാരണ പോലെ കേട്ടുകൊണ്ടിരുന്നു. എന്നാല്‍ അത് നാട്ടുകൂട്ടം ടാസ്‌ക്കിനിടെയാണ് ഫിറോസിക്ക ചോദിച്ചത്'.

അന്ന് മണിക്കുട്ടന്‍ തെറ്റിദ്ധരിച്ചിരുന്നത് ഞാന്‍

'ഞാന്‍ ഫിറോസിക്കയോട് പറഞ്ഞ് ചോദിപ്പിച്ചു എന്നാണ് അന്ന് മണിക്കുട്ടന്‍ തെറ്റിദ്ധരിച്ചത്. അപ്പോ ആള്‍ക്ക് ദേഷ്യവും സങ്കടവും ഉണ്ടായി. നാട്ടുകൂട്ടം ടാസ്‌ക്ക് കഴിഞ്ഞപ്പോ ഞാന്‍ ഫിറോസിക്കയോട് പറഞ്ഞു. ഫിറോസിക്ക ഈ ടോപ്പിക്ക് നമുക്ക് ഇനി ചോദിക്കേണ്ട. ആളുടെ അച്ഛനും അമ്മയും ഒകെ കാണുന്നതാണ്. മണിക്കുട്ടന് വിഷമം വരും. എന്‌റെ അച്ഛനും അമ്മയും പോലെയാണ് ഞാന്‍ മണിക്കുട്ടന്റെ മാതാപിതാക്കളെയും കാണുന്നത്'., സൂര്യ പറയുന്നു.

ഫിറോസിക്ക പിന്നെ അത് ചോദിച്ചില്ല

'ഫിറോസിക്ക പിന്നെ അത് ചോദിച്ചില്ല. അപ്പോ ആ ഒരു ടൈമില്‍ ഞാനും മണിക്കുട്ടനും രണ്ടുദിവസം മിണ്ടാതെയായി. മിണ്ടാതെ ഇരുന്ന സമയത്താണ് മണിക്കുട്ടന്‍ പിന്മാറുന്നത്. ആ സമയത്ത് തന്നെ വേറൊരു കണ്‍ടസ്റ്റന്‌റ് കണ്‍ഫെഷന്‍ റൂമില്‍ പോയി പറഞ്ഞു; സൂര്യ കാരണമാണ് മണിക്കുട്ടന്‍
പോയതെന്ന്. അതുകൂടി ജനങ്ങളിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ ഉറപ്പിച്ചു സൂര്യ കാരണമാണ് മണിക്കുട്ടന്‍ പോയതെന്ന്', നടി പറഞ്ഞു.

എന്നാല്‍ മണിക്കുട്ടന്‍ തിരിച്ചുവരുമ്പോള്‍

'എന്നാല്‍ മണിക്കുട്ടന്‍ തിരിച്ചുവരുമ്പോള്‍ പറയുന്നുണ്ട്; സൂര്യ കാരണമല്ല പോയതെന്ന്. അത് കാണാകാഴ്ചകളില്‍ പറയുന്നുണ്ട്. അത് ശരിക്കുമുളള എപ്പിസോഡില്‍ വന്നിട്ടില്ല. കാണാകാഴ്ചകളില്‍ പറയുന്നുണ്ട്. വേറൊരു കാരണമാണെന്ന്. സന്ധ്യ ചേച്ചിയുടെ ഒരു റീസണ്‍ കാരണമാണ് പോയത് എന്നുളളത്', സൂര്യ പറയുന്നു. മണിക്കുട്ടനോടുളള എന്‌റെ ഇഷ്ടം സ്ട്രാറ്റജി ആണെന്നാണ് സഹമല്‍സരാര്‍ത്ഥികള്‍ വിചാരിച്ചത്. പേളി-ശ്രീനിഷിന്റെ ട്രാക്ക് പിടിക്കാന്‍ നോക്കുവാണെന്ന സംസാരം വന്നു. എന്നോടുളള ഇഷ്ടം കൊണ്ട് ബാക്കിയുളള പലരും വഴക്ക് പറഞ്ഞിട്ടുണ്ട്; നീ ഗെയിം കളിക്കാനല്ലേ വന്നത്‌, അല്ലാതെ മണിക്കുട്ടന്‌റെ പിആര്‍ വര്‍ക്കര്‍ ആയിട്ട് അല്ലല്ലോ എന്ന്'.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
സ്ട്രാറ്റജി ആയിരുന്നെങ്കില്‍

'സ്ട്രാറ്റജി ആയിരുന്നെങ്കില്‍ ഞാന്‍ മണിക്കുട്ടനെ വിട്ട് മറ്റ് എന്തെങ്കിലും സെന്‌റിമെന്‌റ് ട്രാക്കിലേക്ക് പോവുമായിരുന്നു. എന്നിട്ടും തിരിച്ച് പ്രണയമില്ലെന്ന് പറഞ്ഞപ്പോഴും മണിക്കുട്ടനെ പിന്തുണച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു. അപ്പോഴാണ് പലര്‍ക്കും മനസിലായത്. എന്റെത് സ്ട്രാറ്റജി അല്ലെന്ന്. എന്റെ ട്രൂ ലവ് ആണെന്ന്. ഇറങ്ങുന്ന സമയത്ത് പോലും മണിക്കുട്ടനോട് ജയിച്ചിട്ട് വാ എന്നാണ് പറഞ്ഞത്. ഫേക്ക് ലവായിരുന്നെങ്കില്‍ അങ്ങനെ പറയേണ്ട കാര്യമില്ല', സൂര്യ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X