മണിക്കുട്ടനെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞ് സൂര്യ, പറയാൻ സങ്കടമുണ്ടോ എന്ന് മോഹൻലാൽ
ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളായിരുന്നു മണിക്കുട്ടന്റേയും സൂര്യയുടേയും. ഇവർക്കിടയിലെ സൗഹൃദവും പ്രണയവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വല്ലാതെ ചർച്ച ചെയ്തിരുന്നു. ഇതിന്റെ പേരിൽ താരങ്ങൾക്ക് വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു. ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷം താരങ്ങൾ തങ്ങളുടെ ജോലിയിൽ സജീവമായിരിക്കുകയാണ്.

91ാം ദിവസമാണ് ബിഗ് ബോസ് ഷോയിൽ നിന്ന് സൂര്യ പുറത്ത് പോകുന്നത്. ഫൈനലിൽ ഇടം പിടിക്കുമെന്ന് പ്രേക്ഷകർ വിധിയെഴുതിയ മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസം സൂര്യയ്ക്ക് ബിഗ് ബോസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നിരുന്നു. സൂര്യ പുറത്ത് പോയതിന് പിന്നാലെ തന്നെ ബിഗ് ബോസ് ഷോയും നിർത്തുകയായിരുന്നു,
മണിക്കുട്ടനുമായി അടുത്ത സൗഹൃദമായിരുന്നു സൂര്യയ്ക്ക്. ഇപ്പോഴിത ഫിനാലെ വേദിയിൽ മണിക്കുട്ടനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. അവതാരകനായ മോഹൻലാൽ ആണ് മണിക്കുട്ടനെ കുറിച്ചുള്ള അഭിപ്രായം സൂര്യയോട് ആരാഞ്ഞത്. താരത്തെ ട്രോളി കൊണ്ട് സങ്കടമാണോ പറയാൻ എന്ന് ലാലേട്ടൻ ചോദിക്കുന്നുണ്ട്. എന്നാൽ ഇല്ലെന്നും മണിക്കുട്ടൻ ഇവിടെ നിൽക്കാൻ അനിയോജ്യനാണെന്നാണ് സൂര്യ പറയുന്നത്.
സൂര്യയുടെ വാക്കുകൾ ഇങ്ങനെ... ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് പോയപ്പോൾ തന്നെ മണിക്കുട്ടനെ ആശംസിച്ചിരുന്നു. മികച്ച മത്സരാർഥിയാണ് അദ്ദേഹം. അതിനാൽ ബിഗ് ബോസ് വിജയി ആകാൻ അനിയോജ്യനാണെന്നും സൂര്യ പറഞ്ഞു. സൂര്യയുടെ വാക്കുകൾ ഏറെ പുഞ്ചിരിയോടെയാണ് മണിക്കുട്ടൻ കേട്ട് നിന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ മണിക്കുട്ടനാണ് സീസൺ 3യുടെ ട്രോഫി സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് സായി വിഷ്ണുവാണ്. ഡിംപൽ മൂന്നാം സ്ഥാനത്തിന് അർഹയായി. റംസാന് നാലാം സ്ഥാനവും അനൂപ് അഞ്ചാം സ്ഥാനവുമാണ് സ്വന്തമാക്കി. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി വിജയിയെ കണ്ടെത്തിയത്


Click it and Unblock the Notifications