തന്റെ കല്യാണം നടക്കാത്തത് ഇതുകൊണ്ടാണ്, ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് സൂര്യ...
സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ഒരു മാസം തികയ്ക്കാൻ പോകുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതായണ് സീസൺ 3 യ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. പുതുമയുളള ടാസ്ക്കുകളും മത്സരങ്ങളുമാണ് ഇക്കുറി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മത്സരാർഥികളുടെ തിരഞ്ഞെടുപ്പും ഏറെ പുതുമ സൃഷ്ടിക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്.
അമലാ പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു
ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാണ് സൂര്യ . ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ഐശ്വര്യ റായിയോടുള്ള രൂപ സാദ്യശ്യം സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിരുന്നു. എന്നാൽ സൂര്യയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. എന്നാൽ ഷോയിൽ എത്തിയതോടെയാണ് സൂര്യയുടെ ജീവിത സാഹചര്യം പ്രേക്ഷകർ അറിഞ്ഞത്.

അച്ഛന്റേയും അമ്മയുടേയും ഒരേയൊരു ആശ്രയമാണ് സൂര്യ. അവർക്ക് വേണ്ടിയാണ് താൻ ഷോയിൽ എത്തിയതെന്നു സൂര്യ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിത വിവാഹം വൈകുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ്. സഹമത്സരാർഥികളായ ഭാഗ്യലക്ഷ്മിയോടും എയ്ഞ്ചലിനോടുമാണ് തന്റെ വിവാഹം വൈകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

സാമ്പത്തികമായി കുറച്ച് പ്രശ്‌നങ്ങളുണ്ട്. ഈ പൈസയൊക്കെ കൊണ്ടുപോയിട്ട് വേണം കല്യാണം കഴിക്കാൻ സ്വര്‍ണ്ണമെന്ന് പറയാന്‍ ഈ മാല മാത്രമേ എനിക്കുള്ളൂവെന്നും സൂര്യ പറയുന്നു. പ്രണയത്തെക്കുറിച്ചും അത് വേണ്ടെന്ന് വെച്ചതിനെക്കുറിച്ചും സൂര്യ ഒരു ടാസ്ക്കിനിടെ പറഞ്ഞിരുന്നു. സ്ത്രീധനം ചോദിച്ചതിനെ തുടർന്നാണ് കല്യാണം വരെ എത്തിയ പ്രണയം അവസാനിപ്പിക്കുന്നത്.

കല്യാണം കഴിക്കുമ്പോള്‍ സ്വര്‍ണ്ണം വേണ്ടേ, എല്ലാവരും അങ്ങനെയല്ലേ വരുന്നത്. അങ്ങനെ ചോദിച്ചാണ് വരുന്നത്. അങ്ങനെയുള്ളവരെ വേണ്ടെന്ന് പറഞ്ഞാണ് ഞാന്‍ ഇങ്ങനെ നില്‍ക്കുന്നത്. അച്ഛന്റേയും അമ്മയുടേയും വലിയ ആഗ്രഹമാണ് ഞാന്‍ കല്യാണം കഴിച്ച് കാണണം എന്നുള്ളതെന്ന് സൂര്യ പറയുന്നു. എന്നാൽ സൂര്യയുടെ ഈ അഭിപ്രായത്തെ ഭാഗ്യലക്ഷ്മിയും എയ്ഞ്ചലും എതിർക്കുന്നുണ്ട്.

സ്വർണ്ണം കൊടുത്ത് എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. താൻ ഇവിടെ വന്നതിന് ശേഷം കേട്ട ഒരു കാര്യാമാണ്. കിടിലന്‍ ഫിറോസ് ചേട്ടനൊക്കെ കല്യാണം നടത്തിക്കൊടുക്കുന്നുണ്ട്. അങ്ങനെയൊന്ന് ശ്രമിച്ചൂടെ എന്നും എയ്ഞ്ചൽ ചോദിക്കുന്നുണ്ട്. പബ്ലിസിറ്റിയൊന്നുമില്ലാതെ അത് ചെയ്യാം. അതൊന്നും വലിയ വിഷയമുള്ള കാര്യമല്ലെന്ന് താൻ സഹായിക്കാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Click it and Unblock the Notifications