പൃഥ്വിരാജിനെ പിന്നിലാക്കി സൂര്യയും മണിക്കുട്ടനും, ബിഗ് ബോസിലെ മികച്ച നിമിഷം,കയ്യടിച്ച് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ സാബു, പേളി മാണി, രഞ്ജിനി ഹരിദാസ് തുടങ്ങിയവരായിരുന്നു ആദ്യ സീസണിൽ എത്തിയത്. ഇന്നും ബിഗ് ബോസ് സീസൺ ഒന്ന് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നിലവിൽ മലയാളത്തിൽ മൂന്ന് സീസണുകൾ പിന്നിട്ടിരിക്കുകയാണ്.

സ്റ്റൈലൻ ലുക്കിൽ മഡോണ, ചിത്രം കാണാം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി14 ന് ആയിരുന്നു ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഈ സീസണിൽ എത്തിയിരുന്നു.കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ കാരണം ഷോ നിർത്തി വെച്ചെങ്കിലും ഫിനാലെ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ് അധികൃതർ. ഇതിന്റെ ഭാഗമായിട്ടുള്ള വോട്ടെടുപ്പും കഴിഞ്ഞിട്ടുണ്ട്. വിജയിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സൂര്യ- മണിക്കുട്ടൻ സൗഹൃദം

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 3ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധലഭിച്ച മത്സരാർഥികളായിരുന്നു സൂര്യയും നടൻ മണിക്കുട്ടനും. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് ഹൗസിലെ മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സൂര്യ. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. ബിഗ് ബോസ് ഹൗസിനുള്ളിൽ പരസ്പരം പിന്തുണച്ചിരുന്ന ഇവർ, പുറത്ത് വന്നതിന് ശേഷം അങ്ങനെ തന്നെയായിരുന്നു. സൂര്യയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായപ്പോൾ താരത്തെ പിന്തുണച്ച് മണിക്കുട്ടൻ എത്തിയിരുന്നു. സൂര്യയ്ക്കെതിരെയുള്ള സൈബർ ആക്രണം നിർത്തണമെന്നും നടൻ പ്രേക്ഷകരോട് അഭ്യർഥിച്ചിരുന്നു.

മണിക്കുട്ടന്റെയും സൂര്യയുടേയും ഡാൻസ്

ബിഗ് ബോസ് സീസൺ 3 ൽ കായികപരവും ബുദ്ധിപരവുമായ ടാസ്ക്കുകൾ മാത്രമല്ല കലാപരമായ ടാസ്ക്കുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു ടാസ്ക്കായിരുന്നു ബിഗ് ബോസ് അവാർഡ് നൈറ്റ്. ടാസ്ക്കിന്റെ ഭാഗമായി മത്സരാർഥികളുടെ ഉഗ്രൻ നൃത്തവും ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സൂര്യയുടേയും മണിക്കുട്ടന്റേയും ഡാൻസായിരുന്നു. പൃഥ്വിരാജ് ചിത്രമായ ഉറുമിയിലെ ''ആരാന്നേ ആരാന്നേ'' എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു ഇരുവരും ചുവട് വെച്ചത്. മികച്ച അഭിപ്രായമായിരുന്നു ഇവരുടെ പ്രകടനത്തിന് ലഭിച്ചത്.

റെക്കോർഡ് നേട്ടം

താരങ്ങളുടെ നൃത്ത വീഡിയോ യുട്യൂബിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. 50 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഈ റെക്കോർഡ് നേട്ടം മണി- സൂര്യ ഫാൻസ് വൻ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ഒർജിനൽ വീഡിയോയ്ക്ക് പോലും യൂട്യബിൽ ഇത്രയും അധികം കാഴ്ചക്കാരില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ സംഗതിയാണ്. 1 മില്യൺ കാഴ്ചക്കാരെ മാത്രമാണ് സിനിമ ഗാനം നേടിയിരിക്കുന്നത്. പൃഥ്വിരാജും പ്രഭുദേവയുമാണ് സിനിമയിൽ ഈ പാട്ടിന് ചുവട് വെച്ചിരിക്കുന്നത്. ഇവരെയാണ് സൂര്യയും മണിക്കുട്ടനും പിന്നിലാക്കിയിരിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, പ്രഭുദേവ , ജെനീലിയ ഡിസൂസ. നിത്യ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Recommended Video

ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam
ലാസ്റ്റ് എവിക്ഷൻ

ബിഗ് ബോസ് ഫൈനലിൽ പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 90ാം ദിവസം സൂര്യ ഷോയിൽ നിന്ന് പുറത്തു പോകുകയായിരുന്നു. സീസൺ 3യുടെ ലാസ്റ്റ് എവിക്ഷനിലായിരുന്നു താരം പുറത്തായത്. ലോക്ക് ഡൗണിനെ തുടർന്ന് 14ാം ആഴ്ചയിലാണ് മത്സരം നിർത്തിവെച്ചത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മത്സരാർഥികളെ നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു. മണിക്കുട്ടൻ ഫൈനൻ 8 ലെ മത്സരാർഥിയാണ്. വിജയിയായി നടന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.

Read more about: bigg boss malayalam 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X