പുറത്താക്കിയവര്‍ തിരിച്ച് വരുമോ? ഫിറോസ് ഖാനും സജ്‌നയും കേക്കും വാങ്ങി വരുമോ എന്ന ആശങ്കയില്‍ സൂര്യ
ബിഗ് ബോസില്‍ നിന്നും സജ്‌നയും ഫിറോസും പുറത്തായതിന്റെ ബഹളങ്ങളാണ് അകത്തും പുറത്തും നടക്കുന്നത്. സാധാരണ എലിമിനേഷന് പകരം അവതാരകനായ മോഹന്‍ലാല്‍ നേരിട്ടെത്തി ഫിറോസിനെയും സജ്‌നയെയും പുറത്താക്കുകയായിരുന്നു. പണിഷ്‌മെന്റായി പുറത്തിറങ്ങിയ താരങ്ങളെ പിന്തുണച്ചും എതിര്‍പ്പ് പ്രകടപ്പിച്ചുമൊക്കെ പ്രേക്ഷകരും ഒപ്പമുണ്ട്.
ആരെയും മനംമയക്കുന്ന തരത്തിൽ സുന്ദരിയായി രശ്മി ഗൌതം, ഫോട്ടോസ് കാണാം
അതേ സമയം ഫിറോസും സജ്‌നയ്ക്കും ഇനിയൊരു റീ എന്‍ട്രി ഉണ്ടാവുമോ എന്ന സംശയത്തിലാണ് പലരും. പ്രേക്ഷകരും ഇതേ കാര്യം ആവശ്യപ്പെടുന്നുണ്ട്. ബിഗ് ബോസിനുള്ളില്‍ സമാനമായ ആശങ്ക മണിക്കുട്ടനുമായി പങ്കുവെക്കുന്ന സൂര്യയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

സജ്‌നയും ഫിറോസും ഔട്ട് ആയി. പെട്ടെന്ന് നോബി ചേട്ടന്‍ പറഞ്ഞ കാര്യം നമ്മള്‍ ഇനി ആരെ നോമിനേറ്റ് ചെയ്യും എന്നുള്ളതാണ്. പിടികിട്ടിയോ എന്ന് സൂര്യ ചോദിക്കുന്നു. അതേ, അവരെല്ലാം ഇത്രയും നാള്‍ ഇവരെയാണ് ശ്രദ്ധിച്ച് കൊണ്ടിരുന്നത്. അവര്‍ മാറി. ഇനി നിങ്ങള്‍ എന്ത് ചെയ്യുമെന്ന് മണിക്കുട്ടനും പറയുന്നു. ഇനിയിപ്പോള്‍ നമ്മളെ പോലെ സാധാരണയായി നില്‍ക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് സൂര്യ പറയുമ്പോള്‍ തീര്‍ച്ചയായും അവരിപ്പോള്‍ തന്നെ തലപുകഞ്ഞ് ചിന്തിച്ച് കൊണ്ടിരിക്കുയ അല്ലേന്ന് മണിക്കുട്ടനും സൂചിപ്പിച്ചു.

പൊതുവായി ഒരാള്‍ ഉണ്ടായിരുന്നു. അവര്‍ പോയി. നമ്മളെ വെറുപ്പിച്ചതാണ്. അല്ലാതെ അവരെ നമ്മള്‍ വെറുത്തിട്ടില്ല. സംസാരിക്കാന്‍ പോലും സമ്മതിപ്പിക്കാതെ ജനങ്ങളെ തന്നെ വെറുപ്പിച്ചിട്ടുണ്ട്. നോബി ചേട്ടന്‍ പറഞ്ഞത് പോലെ കേക്കുമൊക്കെ വാങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് വരുമോ എന്തോ? എന്ന ആശങ്കയാണ് സൂര്യ പങ്കുവെച്ചത്. അങ്ങനെ വരുമോ എന്ന മണിക്കുട്ടന്റെ സംശയത്തിന് സ്‌ക്രീട്ട് റൂമിലൊക്കെ ഇരുത്തി രമ്യ വന്നത് പോലെ വന്നാലോ എന്നായി സൂര്യ. പക്ഷേ ഫിറോസിക്കയുടെ സ്ത്രീവിരുദ്ധത കാണിച്ചുള്ള വീഡിയോ കണ്ടപ്പോള്‍ അതൊക്കെ എത്ര ഹോറിബിള്‍ ആയിരുന്നു. ജയിലിനുള്ളിലെ അടക്കം സംഭവങ്ങള്‍ വന്നു എന്നും സൂര്യ പറയുന്നു.
Recommended Video

സൂര്യ പറഞ്ഞത് സത്യമാണ്. ഇത്രയും നാള്‍ ഫിറോസ് ആയിരുന്നു എല്ലാവരുടെയും പൊതുശത്രു. ഇനി ആണ് മറ്റുള്ളവര്‍ തമ്മിലുള്ള കളി തുടങ്ങാന്‍ പോവുന്നത്. ഇതുവരെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം ഫിറോസിന്റെ ബഹളത്തില്‍ മുങ്ങി പോയിരുന്നു. സജ്‌നയും ഫിറോസും തിരിച്ച് വരുമെന്ന് ചിന്തിക്കുകയേ വേണ്ട. വോട്ട് ചെയ്ത് പുറത്തായവര്‍ മാത്രമേ റീ-എന്‍ട്രി ആവുകയുള്ളു. മോശം പെരുമാറ്റമായി കണ്ട് പുറത്താക്കിയവരെ ഒരിക്കലും തിരിച്ച് കൊണ്ട് വരില്ല. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ പങ്കുവെക്കുന്നത്.


Click it and Unblock the Notifications











