മണിക്കുട്ടന് സ്പെഷ്യൽ ലവ് യൂ, സൂര്യ പ്രണയം ഗെയിം അല്ല, പടിയിറങ്ങുമ്പോൾ മണിക്കുട്ടനോട് പറഞ്ഞത്...
ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സംഭവബഹുലവും വികാരഭരിതവുമായ രംഗങ്ങൾക്കാണ് ഹൗസ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സംഭവ ബഹുലമായിരുന്നു കഴിഞ്ഞ ദിവസത്തെ വാരാന്ത്യം എപ്പിസോഡ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വളരെ സീരിയസ് ആയി സംസാരിക്കുന്ന മോഹൻലാലിനെയായിരുന്നു ഇന്നലത്തെ എപ്പിസോഡിൽ കണ്ടത്. കൂടാതെ മത്സരാർഥികൾക്ക് പുറത്തെ ചിത്രം മനസ്സിലാക്കി കൊടുക്കാനും താരം ഇന്നലെ ശ്രമിച്ചിരുന്നു.

തികച്ചും പ്രവചനാതീതമായ സംഭവങ്ങളാണ് ഷോയിൽ ഇപ്പോൾ നടക്കുന്നത്. ബിഗ് ബോസ് സീസൺ 3 അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇക്കുറി രണ്ട് പേരാണ് ഹൗസിനോട് യാത്ര പറയുന്നത്. രമ്യയായിരുന്നു ആദ്യം ഷോയിൽ നിന്ന് പുറത്തു പോയത്. രമ്യയ്ക്ക് ശേഷം മറ്റൊരു മത്സരാർഥി കൂടി ഹൗസിൽ നിന്ന് യാത്ര പറഞ്ഞിരിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം പുതിയ പ്രെമോ വീഡിയോയണ്. രമ്യയ്ക്ക് പിന്നാലെ സൂര്യയും ഹൗസിൽ നിന്ന് യാത്ര പറഞ്ഞിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലാണ് എവിക്ഷൻ നടക്കുന്നത്. ഒടുവിൽ സൂര്യയാണ് പുറത്തേയ്ക്ക് വരേണ്ടതെന്ന് മോഹൻ ലാൽ പറയുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഹൗസ് അംഗങ്ങളോട് യാത്ര പറഞ്ഞ് പോകുന്ന സൂര്യയെ ആണ് പുറത്തു വന്ന വീഡിയോയിൽ കാണിക്കുന്നത്.

പുറത്ത് വരുന്നതിനും മുൻപുള്ള സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. അർഹതപ്പെട്ടവർ ജയിക്കട്ടെ എന്നാണ് പറത്തു പോകുന്നതിന് മുൻപ് എല്ലാവർക്കും ആശംസ നേർന്നു കൊണ്ട് താരം പറഞ്ഞത്. 'എല്ലാവരോടും ലവ് യൂ മണിക്കുട്ടന് സ്പെഷ്യൽ ലവ് യൂ. ഞാൻ കാത്തിരിക്കും', എന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ വീട്ടിന് പുറത്തേയ്ക്ക് പോകുന്നത്. സൂര്യയുടെ പുറത്ത് പോക്ക് എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ഏറെ സങ്കടത്തോടെയാണ് എല്ലവരും സൂര്യയെ യാത്രയാക്കുന്നത്. നിറ കണ്ണുകളുമായി നിൽക്കുന്ന കിടിലൻ ഫിറോസിനെ വീഡിയോയിൽ കാണാൻസാധിക്കുന്നുണ്ട്. ബിബി ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സൂര്യയും കിടിലൻ ഫിറോസും.

സൂര്യയുടെ എവിക്ഷൻ പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എപ്പിസോഡിൽ മാത്രമാണ് പുറത്ത് പോകുന്ന മത്സരാർഥിയെ കാണിക്കുന്നത്. എന്നാൽ ഇത് തുടക്കത്തിലെ കാണിച്ചത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഫാൻസ് പേജിലും ചർച്ചയായിരുന്നു. ഒപ്പം സൂര്യയുടെ 90 ദിവസത്തെ യാത്രയെ പരാമർശിക്കുന്ന പോസ്റ്റുകളും ആർമി ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്

ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു മണിക്കുട്ടൻ സൂര്യ പ്രണയം. സൂര്യ തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യം മോഹൻലാലിനോടും പിന്നീട് ഹൗസ് അംഗങ്ങളോടും സൂര്യ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാൽ മണക്കുട്ടൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. . തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി. ഇന്നത്തെ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications