മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ പേടിയുണ്ട്, ബിഗ് ബോസിനോട് കാരണം തുറന്നുപറഞ്ഞ് സൂര്യ
ബിഗ് ബോസ് എഴുപത്തിയഞ്ചാം എപ്പിസോഡിന്‌റെ തുടക്കത്തില്‍ തന്നെ മണിക്കുട്ടന്‌റെ തിരിച്ചുവരവാണ് കാണിച്ചത്. ഛോട്ടാ മുംബൈയിലെ തലാ എന്ന പാട്ടിനൊപ്പമാണ് മണിക്കുട്ടന്‍ ഹൗസിലേക്ക് വീണ്ടും എത്തിയത്. ക്യാപ്റ്റനും അടുത്ത സുഹൃത്തുമായ രമ്യയാണ് എംകെയെ ആദ്യം വന്ന് കെട്ടിപ്പിടിച്ചത്. പിന്നാലെ ഡിംപലും കിടിലവും ബാക്കിയുളളവരുമെല്ലാം എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കുട്ടന്‍ പുറത്തുപോയതിന്‌റെ സങ്കടത്തിലായിരുന്നു ബിഗ് ബോസ് വീട്.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
മണിക്കുട്ടന്റെ അടുത്ത സുഹൃത്തായ ഡിംപല്‍ തന്നെയാണ് കൂടുതല്‍ സങ്കടപ്പെട്ടത്. അതേസമയം മണിക്കുട്ടന്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യ ചുമരിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് നില്‍ക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടന്‍ അടുത്തേക്ക് പോവുകയും സൂര്യയെ കെട്ടിപ്പിടിക്കുകയുമായിരുന്നു. പിന്നാലെ സീക്രട്ട് റൂമിലായിരിക്കും മണിക്കുട്ടന്‍ നിന്നതെന്ന് സൂര്യ ഫിറോസിനോട് പറഞ്ഞിരുന്നു.

മൂന്ന് ദിവസമായതുകൊണ്ട് അതാകാനാണ് സാധ്യതയെന്നാണ് തുടര്‍ന്ന് ഫിറോസ് സൂര്യക്ക് നല്‍കിയ മറുപടി. അതേസമയം മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ ബിഗ് ബോസിന് സൂര്യ നന്ദി അറിയിച്ചിരുന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല ബിഗ് ബോസ് എന്ന് പറഞ്ഞാണ് സൂര്യ തുടങ്ങിയത്. ഒരുപാട് നന്ദി. ഞാന്‍ ഒത്തിരി ആഗ്രഹിച്ചതാണ് മണിക്കുട്ടന്‍ തിരിച്ചുവരണമെന്ന്.

ശരിക്കും ഒരുപാട് നന്ദി എന്നാണ് സൂര്യ പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് ക്യാമറ നോക്കി മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ പേടിയുണ്ടെന്നും സൂര്യ പറഞ്ഞു. പാവയ്ക്ക് മണിക്കുട്ടന്‌റെ പേര് നല്‍കിയത് എല്ലാവരും അദ്ദേഹത്തോട് പറഞ്ഞുകൊടുത്തിട്ടുണ്ടാവും എന്ന് ആശങ്കപ്പെട്ടാണ് സൂര്യ ഇത് പറഞ്ഞത്. അത് മണിക്കുട്ടന്‍ ഏത് തരത്തില്‍ എടുത്തിട്ടുണ്ടാകും എന്നതാണ് പേടിയുണ്ടാവാന്‍ കാരണമെന്നും സൂര്യ പറഞ്ഞു.

അതില്‍ നല്ല ടെന്‍ഷനുണ്ട്. നല്ല രീതിയില്‍ തന്നെ ഇക്കാര്യം മണിക്കുട്ടന്‍ അറിഞ്ഞ് കാണും. ഞാന്‍ ആ വ്യക്തിയെ അപമാനിച്ചു എന്ന തരത്തിലാകും അതെന്നും സൂര്യ പറഞ്ഞു. അതേസമയം മണിക്കുട്ടന്‍ പുറത്തുപോയതില്‍ സൂര്യയെ കുറ്റം പറഞ്ഞ് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സൂര്യയുടെ പ്രണയം ഫേക്കാണെന്നാണ് മിക്കവരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടത്.

കൂടാതെ മണിക്കുട്ടന്‍ പുറത്തുപോയ ശേഷം സൂര്യയ്ക്ക് വന്ന മാറ്റങ്ങളും ചര്‍ച്ചയായിരുന്നു. ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ മണിക്കുട്ടനെ പിറകെ നടന്നാണ് സൂര്യ ഗെയിം കളിക്കുന്നത്. സൂര്യ മുന്‍പ് പ്രണയം തുറന്നുപറഞ്ഞ സമയത്ത് തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മണിക്കുട്ടന്‌റെ പുറകെ തന്നെയായിരുന്നു സൂര്യ. മണിക്കുട്ടന്‍ പോയ ശേഷം വീക്ക്‌ലി ടാസ്‌ക്കില്‍ എല്ലാം സൂര്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ തിരിച്ചുവന്ന ശേഷം വീണ്ടും പഴയത് പോലെ ആവുകയായിരുന്നു. സൂര്യ തന്‌റെ നല്ല സുഹൃത്ത് മാത്രമാണെന്ന് മുന്‍പ് പല അവസരങ്ങളിലും മണിക്കുട്ടന്‍ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications