ബിഗ് ബോസ് ഹൗസിൽ ഐശ്വര്യ റായി ആയി സൂര്യ, കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് മണിക്കുട്ടൻ
രസകരമായിട്ടാണ് 54ാം ദിവസം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ വീക്കിലി ടാസ്ക്കിന്റെ പ്രെമോ വീഡിയോ വലിയ ചർച്ചാ വിഷയമായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകjd] എല്ലാവരും വളരെ ആകാംക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരുന്നത്. പ്രേക്ഷകർക്ക് കണേണ്ടിയിരുന്നത് സൂര്യയുടെ പ്രകടനമായിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളള മനോഹരമായ പ്രകടനമായിരുന്നു സൂര്യയുടെ ഭാഗത്ത് നിന്നുണ്ടായത്.
ബെഡ് റൂമിൽ അതീവ ഗ്ലാമറസായി നടി, ചിത്രം നോക്കൂ
ബിഗ് ബേസിൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം ഐശ്വര്യറായിയുമായുള്ള രൂപ സാദ്യശ്യമായിരുന്നു പ്രേക്ഷക ശ്രദ്ധനേടിയത്. ഐശ്വര്യ റായിയോട് രൂപ സാദൃശ്യമുള്ള സൂര്യയുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ ഐശ്വര്യ റായി ബച്ചനായി ചുവട് വയ്ക്കുകയാണ് സൂര്യ. വീക്കിലി ടാസ്ക്കിലായിരുന്നു ഐശ്വര്യയുടെ മനോഹരമായ ചിത്രത്തിലെ ഗാനത്തിന് സൂര്യ ചുവട് വെച്ചത്.

വീക്കിലി ടാസ്ക്കിന്റെ ഭാഗമായി മൂന്ന് പെർഫോമൻസാണ് സൂര്യ കാഴ്ചവെച്ചത്. ആദ്യത്തേത് കഥാപ്രസംഗമായിരുന്നു.കവിതയും നൃത്തവുമായിരുന്നു സൂര്യയുടെ മൂന്ന് പ്രകടനങ്ങൾ. ബിഗ് ബോസ് ഹൗസിൽ കണ്ട സൂര്യയെ ആയിരുന്നില്ല സ്റ്റേജിൽ കണ്ടത്. ഹൗസിൽ കഴിഞ്ഞു പോയ പ്രകടനങ്ങളിൽ മികച്ച ഒന്നായിരുന്നു സൂര്യയുടേത്. ഇതാദ്യമായിട്ടാണ് സൂര്യയുടെ നൃത്തം പ്രേക്ഷകർ കാണുന്നത്. സൂര്യ ഒരു നർത്തികി കൂടിയാണ്.

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ''കണ്ണമൂച്ചി യെനഡ " എന്ന് തുടങ്ങുന്ന ഗാനത്തിനാണ് സൂര്യ ചുവട് വെച്ചത്. ഗാനത്തിലേത് പോലെ തന്നെയാണ് സൂര്യയും ചുവട് വെച്ചത്. എല്ലാവരും വളരെ ആസ്വദിച്ചിരുന്നു. പാട്ടിൽ ഐശ്വര്യ ധരിച്ചരിക്കുന്നത് പോലെയുള്ള വസ്ത്രമായിരുന്നു സൂര്യയും ധരിച്ചത്. ഡാൻസിനെ കൂടാതെ സൂര്യയുടെ കഥാപ്രസംഗവും പ്രേക്ഷകരുടേയും മത്സരാർഥികളുടേയും ഇടയിൽ ശ്രദ്ധനേടി. ബിഗ് ബോസ് ഹൗസിലെ തന്റെ കഥ തന്നെയാണ് സൂര്യ കഥാപ്രസംഗമായ അവതരിപ്പിച്ചത്.

ക്യാപ്റ്റൻ സി സമയത്ത് സൂര്യ പറഞ്ഞ ഇത് എന്റെ വീടല്ല എന്ന പഞ്ച് ഡയലോഗായിരുന്നു കഥയുടെ പേര്. ബിഗ് ബോസിലെ ആള്‍ക്കാരെ കുറിച്ചായിരുന്നു സൂര്യ പറഞ്ഞത്. മണിക്കുട്ടൻ ആയിരുന്നു കഥയിലെ നായകൻ. സൂര്യ ആയിരുന്നു നായിക. മറ്റ് മത്സരാര്‍ഥികളെയും കഥാപ്രസംഗത്തിലെ ഓരോ കഥാപാത്രങ്ങളായിരുന്നു. കടുത്ത ഇഷ്‍ടമാണ്, പ്രണയമാണ്, ആരാധനയാണ്, എന്നെങ്കിലും തന്റെ ഇഷ്‍ടത്തിന്റെ ആത്‍മാര്‍ഥത മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കഥാപ്രസംഗത്തിലൂടെ സൂര്യ പറഞ്ഞു. സൂര്യയുടെ പ്രകടനം മനോഹരം എന്ന് പറഞ്ഞ മണിക്കുട്ടൻ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു.
Recommended Video

സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം എല്ലാവർക്കും അറിയാവുന്നതാണ്. മുൻപ് സൂര്യ തന്നെയാണ് മണിക്കുട്ടനോടുള്ള തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മോഹൻലാലിനോടും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു . ഹൗസിന് പുറത്ത് ഇറങ്ങിയതിന് ശേഷം ആലോചിക്കാം എന്നാണ് മണിക്കുട്ടന്റെ നിലപാട്. ഇപ്പോൾ മത്സരത്തിൽ ശ്രദ്ധ കൊടുക്കണമെന്നും സൂര്യയോട് മണിക്കുട്ടൻ പറഞ്ഞിരുന്നു. പ്രണയിക്കാൻ ഇനി വയ്യെന്നും വിവാഹമാണ് ലക്ഷ്യമെന്നും നടൻ ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു


Click it and Unblock the Notifications