സൂര്യ ആകെ തകർന്നിരിക്കുകയാണ്, അവൾ ഓക്കെ അല്ല, കിടിലൻ ഫിറോസിന്റെ സന്ദേശം വൈറലാകുന്നു
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുളള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ മറ്റുള്ള ഭാഷകളിലും തുടങ്ങുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ മലയാളത്തിൽ ബിഗ് ബോസ് സീസൺ 3 നടക്കുകയാണ്. 8 മത്സരാർഥികളാണ് ഫിനാലെയിലേയ്ക്ക് എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വെച്ചിരിക്കുകയാണ്.
അമിതാഭ് ബച്ചനോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരവും, ചിത്രം വൈറലാകുന്നു
ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു സൂര്യ. ഏറ്റവും ഒടുവിലത്തെ ആഴ്ചയാണ് സൂര്യ ഹൗസിൽ നിന്ന് പുറത്താകുന്നത്. ഫിനാലെയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരാർഥി കൂടിയായിരുന്നു സൂര്യ. ഷോയിൽ നിന്ന് പുറത്തിറങ്ങിയ സൂര്യക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാകുകയാണ്. സൈബർ ബുള്ളിങ്ങിനെതിരെ വിമർശനവുമായി ബിഗ് ബോസ് താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്,

സൂര്യയെ പിന്തുണച്ച് മണിക്കുട്ടൻ, ഋതു, മജ്സിയ തുടങ്ങിയവർ രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയെ പിന്തുണച്ച് കൊണ്ടുള്ള കിടിലൻ ഫിറോസിന്റെ ശബ്ദ സന്ദേശമാണ്. സൂര്യയുടെ നിലവിലെ അവസ്ഥയെ കുറിച്ചാണ് ഫിറോസ് വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യയെ താൻ വിളിച്ചിരുന്നു എന്നും ഓക്കെയല്ലെന്നുമാണ് കിടിലൻ ഫിറോസ് പറയുന്നത്. കൂടാതെ സൂര്യയെ വെറുതെ വിടാനും താരം പറയുന്നുണ്ട്.

കിടിലൻ ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ... സൂര്യയെ പിന്തുണക്കുന്നവരോടും വിമർശിക്കുന്നവരോടും പറയാനുള്ളതാണ്. ഞാൻ സൂര്യയെ വിളിച്ചിരുന്നു. അവൾ ആകെ തകർന്ന അവസ്ഥയിലാണ്. ഇതൊരു ഗെയിം ഷോ ആണെന്ന് മനസ്സിലാക്കിയാൽ പോരേ. നിങ്ങൾക്ക് അറിയില്ലേ, ബിഗ് ബോസ് എന്നതാണ് ഷോ. ഈ ഷോയിൽ ഒരാൾ പങ്കെടുക്കുമ്പോൾ അതിന്റേതായ പോസിറ്റീവും ഉണ്ടാകും നെഗറ്റീവും ഉണ്ടാകും. അതൊരു പെൺകുട്ടിയല്ലേ. അതിനെ സൈബർ അറ്റാക്ക് ചെയ്യണോ. നിങ്ങളൊക്കെ എന്റ പേജിലേയ്ക്ക് വന്ന്, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. ഞാൻ അതിനെ അതിന്റേതായ രീതിയിലെ എടുക്കുള്ളൂ.

സൂര്യ ഒരു പാവം പിടിച്ച കുട്ടിയാണ്. അതിനെ ചുമ്മാതെ ഉപദ്രവിക്കുന്നത് കൊണ്ട് ആർക്കും ഒന്നും കിട്ടാനില്ല. പരമാവധി കൂടെ നിർത്തിയിട്ടേയുള്ളൂ. ഇനിയും അങ്ങനെ തന്നെ ചെയ്യും. ഞാൻ വിളിച്ചിരുന്നു. അവൾ ഓക്കയല്ല. ഓക്കെ ആക്കേണ്ടത് നമ്മൾ എല്ലാവരും കൂടിയാണ്. ഞങ്ങളെല്ലാവരും കൂടെ തന്നെയുണ്ട്. നിങ്ങൾ വിചാരിക്കും പോലെ തങ്ങൾ മത്സരാർഥികൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. സൂര്യയ്ക്ക് ആരോടും പരാതിയും പരിഭവവും ഇല്ല. ആർമി എന്ന് പറയുന്നവർക്ക് മാത്രമേ പ്രശ്നമുള്ളൂ. അത് ഗെയിം ഷോയാണെന്ന് മനസ്സിലാക്കി അവളെ സൈബർ അറ്റക്ക് ചെയ്യാതെ ഇരിക്കുവെന്നും ഫിറോസ് പറയുന്നു.

കിടിലൻ ഫിറോസ് പറഞ്ഞ ഇതേ അഭിപ്രായം തന്നെയാണ് മറ്റ് താരങ്ങളും പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് ഒരു ഗെയിം ഷോയാണെന്നും അതിനെ ഒരു ഷോയായി മാത്രം കാണാനാണ് താരങ്ങൾ പയുന്നത്. അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഹൗസിനുള്ളിൽ വച്ചതിന് ശേഷമാണ് തങ്ങൾ പുറത്തേയ്ക്ക് വന്നത്. എല്ലാവരും അടുത്ത സുഹൃത്തുക്കളാണെന്നും താരങ്ങൾ പറയുന്നുണ്ട്. മണിക്കുട്ടൻ, ഋതു മജ്സിയ എന്നിവരുടെവീഡിയോ വൈറലായിട്ടുണ്ട്. തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സൂര്യ.


Click it and Unblock the Notifications











