മണിക്കുട്ടന്‌റെ കാര്യത്തില്‍ ഞാന്‍ ഇപ്പോഴും കണ്‍ഫ്യൂസ്ഡ് ആണ്, അഡോണിയോട് മനസുതുറന്ന് സൂര്യ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും സൂര്യയും. രണ്ട് പേരും ബിഗ് ബോസ് വീട്ടില്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെയാണ് മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞത്. തനിക്ക് ഈ വീട്ടിലെ ഒരാളോട് ഇഷ്ടമുണ്ടെന്ന് പേര് വെളിപ്പെടുത്താതെയായിരുന്നു ആദ്യം സൂര്യ പറഞ്ഞത്. പിന്നീട് മോഹന്‍ലാല്‍ ഇത് ചോദിച്ചപ്പോള്‍ പ്രണയമല്ലെന്നും ഇഷ്ടം പലവിധം ഉണ്ടെന്നും ബഹുമാനം കലര്‍ന്ന ഇഷ്ടമാണ് എനിക്ക് അദ്ദേഹത്തോടുളളതെന്നും സൂര്യ പറഞ്ഞിരുന്നു.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

പിന്നീടാണ് മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ നേരിട്ട് പറഞ്ഞത്. ഈ വീട്ടില്‍ എനിക്ക് എറ്റവും ബഹുമാനവും ഇഷ്ടവും തോന്നിയ വ്യക്തി മണിക്കുട്ടനാണെന്നായിരുന്നു സൂര്യ പറഞ്ഞത്. നമ്മുടെ കാര്യങ്ങള്‍ കേള്‍ക്കാനുളള മനസാണ് മണിക്കുട്ടനോട് ഇഷ്ടം തോന്നാനുളള കാരണമെന്നും സൂര്യ തുറന്നുപറഞ്ഞിരുന്നു

അതേസമയം മണിക്കുട്ടനെ കുറിച്ച്

അതേസമയം മണിക്കുട്ടനെ കുറിച്ച് അഡോണിയോടും സൂര്യ സംസാരിച്ചിരുന്നു. മണിക്കുട്ടന്റെ കാര്യത്തില്‍ ഞാന്‍ ഇപ്പോഴും കണ്‍ഫ്യൂസ്ഡ് ആണെന്ന് സൂര്യ പറയുന്നു. ഒരു സ്‌ട്രോങ് അഫക്ഷന്‍ തന്നെയാണോ ഇതെന്ന് എനിക്കും അറിയത്തില്ല. ജസ്റ്റ് ഒരു ഇന്‍ഫാക്ചുവേഷന്‍ ആണോയെന്നും എനിക്ക് അറിയില്ല.

കാരണം സ്‌ട്രോങ് ഇഷ്ടം

കാരണം സ്‌ട്രോങ് ഇഷ്ടം ആണെന്ന് അറിയണമെങ്കില്‍ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും പ്രണയിക്കണം. ഇപ്പോ ഞാന്‍ മാത്രം പ്രണയിച്ചുകൊണ്ടേയിരിക്കുവാണ്. എന്റെ മൈന്‍ഡ് മാത്രം തുറന്നുകൊണ്ടേയിരിക്കുവാണ്. പുളളിക്ക് കെയറിംഗ് ഉണ്ട്. ഇല്ലെന്ന് പറയണില്ല. മുഖം വാടിയിരുന്നാല്‍ ഓടിവരികയൊക്കെ ചെയ്യും. പക്ഷേ പുളളി തിരിച്ച് എന്തെങ്കിലും വൈബ് കാണിക്കുമ്പോള്‍ മാത്രമേ എന്റെയുളളില്‍ ഉളളത് സ്‌ട്രോങ് അഫക്ഷന്‍ ആണോയെന്നുളളത് എനിക്ക് തിരിച്ചറിയാന്‍ പറ്റൂളളു.

അത് അറിയാന്‍ പറ്റുന്നില്ല

അത് അറിയാന്‍ പറ്റുന്നില്ല. ഞാനും കണ്‍ഫ്യൂസ്ഡാണ്. മനസിലുളളത് അത് പോലെ നില്‍ക്കട്ടെ. എന്തായാലും ഇവിടെ വന്ന ശേഷം തുടങ്ങിയതല്ല. ഒരു കാര്യമുണ്ട് ഞാന്‍ ആദ്യ ആഴ്ചകളില് എറ്റവും കുറവ് സംസാരിച്ചോണ്ടിരുന്നതും അവന്റെ അടുത്താ. എന്തുക്കൊണ്ടാ, നമുക്ക് മനസിന് ഇഷ്ടമുണ്ടെങ്കില്‍ ഫേസ് ചെയ്യാനും അടുത്ത് പോയി മിണ്ടാനും ചെറിയൊരു മടിയുണ്ടാവും.

എന്നാല്‍ ബാക്കിയുളളവരോടൊക്കെ

എന്നാല്‍ ബാക്കിയുളളവരോടൊക്കെ സാധാരണ മിണ്ടാനൊക്കെ തോന്നും. പക്ഷേ അവന്റെയടുത്ത് പോയിട്ടാണ് അങ്ങനെ അധികം മിണ്ടാന്‍ കഴിയാത്തത്. ശരിക്കും ക്യാപ്റ്റായപ്പോഴാണ് യൂണിവേഴ്‌സ് ഒരു ചാന്‍സ് തന്നത്. അപ്പോ എനിക്ക് ഓരോരുത്തരുടെയും അടുത്ത് പോയിട്ട് സ്‌ട്രോങ്ങ് ആയിട്ട് സംസാരിക്കാം. ഇല്ലെങ്കില്‍ ഇപ്പോഴും മണിക്കുട്ടനുമായി കൂടുതല്‍ അടുപ്പമുളള ഫ്രണ്ട്ഷിപ്പ് ഉണ്ടാവില്ല. ആ ഒറ്റ ക്യാപ്റ്റന്‍സിയിലാണ് ഞങ്ങളടുത്തത്. സൂര്യ അഡോണിയോട് പറഞ്ഞു.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam
അതേസമയം ബിഗ് ബോസില്‍

അതേസമയം ബിഗ് ബോസില്‍ ഇത്തവണത്തെ പ്രണയജോഡികള്‍ ആരാണെന്ന് അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യ സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുണ്ടായ പ്രണയം പോലെ ഇത്തവണയും ആരെങ്കിലും തമ്മില്‍ പ്രണയമുണ്ടാവുമെന്നാണ് എല്ലാവരും കരുതുന്നത്. നേരത്തെ മണിക്കുട്ടനെ ഇഷ്ടമാണോയെന്ന് അനൂപ് റിതു മന്ത്രയോട് ചോദിച്ചപ്പോള്‍ എന്നേക്കാള്‍ നല്ലൊരു കുട്ടിയെ അവന് കിട്ടുമെന്നായിരുന്നു റിതു പറഞ്ഞത്. ദേവാസുരം ടാസ്‌ക്കിന് ശേഷമായിരുന്നു തന്‌റെ അപ്‌സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന്‍ റിതുവിനെ കുറിച്ച് പറഞ്ഞത്. തുടര്‍ന്നാണ് അനൂപിന്‌റെ ചോദ്യത്തിന് റിതു മറുപടി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X