കല്യാണം കഴിച്ചിട്ടില്ല, പ്രായം മുപ്പതിൽ കൂടുതലുണ്ട്, അഡോണിയോട് തന്റെ ജീവിതകഥ പറഞ്ഞ് സൂര്യ
ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരായിരുന്നു സൂര്യ ആർ മേനോൻ. ഐശ്വര്യ റായ് യുടെ ഡ്യൂപ്പ് എന്നാണ് സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ ഡിജെയാണ് സൂര്യ. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന മത്സരാർഥിയായിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായ പ്രകടനമാണ് സൂര്യയുടെ ഭഗത്ത് നിന്ന് ലഭിക്കുന്നത്.
താരപുത്രിയുടെ പുതിയ ചിത്രം വൈറലാകുന്നു
ചെറിയ കാര്യങ്ങൾക്ക് പോലും വളരെ വേഗം ഇമോഷണലാകുന്ന സൂര്യയയാണ് ബിഗ് ബോസ് ഹൗസിൽ കാണുന്നത്. കൂടെയുളളവരെല്ലാം പിന്തുണക്കുന്നുണ്ടെങ്കിലും വേണ്ടവിധം തനിക്ക് പെർഫോം ചെയ്യാൻ കഴിയുന്നില്ലെന്നാണ് സൂര്യ പറയുന്നത്. ചെറിയ കാര്യങ്ങൾപോലും നിറ കണ്ണുമായി നിൽക്കുന്ന സൂര്യയെയാണ് ആദ്യ ദിവസം മുതൽ ബിബി ഹൗസിൽ കാണുന്നത്.

ഇതേകാര്യം സഹമത്സരാർഥിയായ ആർജെ ഫിറോസിനോടും സൂര്യ പറഞ്ഞിരുന്നു. പേരെടുത്തു പറയാതെയായിരുന്ന ലക്ഷ്മിയിൽ നിന്നും നോബിയിൽ നിന്നുമുള്ള പെരുമാറ്റത്ത കുറിച്ച് സൂര്യ ഫിറോസിനോട് പറഞ്ഞത്. തനിക്ക് മറ്റുള്ളവരെ പോലെ തമാശയും മറ്റും പറയാൻ അറിയില്ലെന്നും എല്ലാവരേയും പിന്തുണച്ച് നിൽക്കുന്ന ഒരാളാണ്. ഇവരെ കണ്ടിട്ട് ഞാനും പെരുമാറാൻ തുടങ്ങിയാൽ ഫേക്ക് ആണെന്ന് എല്ലാവർക്കും തോന്നുമെന്നും സൂര്യ പറയുന്നു.കൂടാതെ മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ താൻ താഴെപോകുന്നോ എന്ന് ഭയക്കുന്നുവെന്നും മറ്റുള്ളവരുമായി ചേർന്ന് നിൽക്കുന്നതായി തോന്നുന്നില്ലെന്നും സൂര്യ പറയുന്നു.

എന്നാൽ ഷോയെ കുറിച്ചും ബിഗ് ബോസ് മത്സരത്തെ കുറിച്ചും കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുകയായിരുന്നു. എല്ലാവരും മത്സരിക്കാനായിട്ടാണ് ഇവിടെ എത്തിയതെന്നും രണ്ട് ദിവസം കഴിയുമ്പോൾ എല്ലാവരുടേയും യഥാർഥമുഖം പുറത്തു വരുമെന്നും ഫിറോസ് പറയുന്നു. എന്നാൽ പിന്നീട് സൂര്യ എല്ലാവരുമായി ചേർന്ന് പോകുകയായിരുന്നു. എന്നാൽ പിന്നീട് സായി വിഷ്ണുവിനോട് കരഞ്ഞതിനെ കുറിച്ച് സംസാരിച്ചിരുന്നു.

പിന്നീട് തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് സൂര്യ അഡോണിയോട് മനസ് തുറന്നിരുന്നു. തനിക്ക് ഓർമ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്ന തുറന്നു പറച്ചിൽ നടത്തി. അക്കാലം പലർക്കുമറിയില്ലെന്നും റേഡിയോ ജോക്കി കാലമുണ്ടായിരുന്നുവെന്നും അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്നങ്ങൾ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞു.
Recommended Video

കല്യാണം കഴിച്ചിട്ടില്ല, മുപ്പതിൽ കൂടുതൽ പ്രായമുണ്ട്, കുറെ പ്രശ്നങ്ങളുമായാണ് വന്നിരിക്കുന്നത്. ചുറ്റുപാടുകൾ ഒതുങ്ങിയ ജീവിതത്തിലേക്ക് ഒതുക്കിയെന്നും ഇതൊക്കെയാണ് പ്രശ്നമെന്നും സൂര്യ അഡോണിയോടായി തുറന്ന് പറഞ്ഞു. അതല്ലാതായി ആക്ടീവായി നിൽക്കുമ്പോൾ ഞാനല്ലാതാകുമെന്നും അത് പ്രശ്നമാണെന്ന് തോന്നുന്നുണ്ടെന്നും അത് ഫിറോസിനോട് പറഞ്ഞിട്ടുണ്ടെന്നും സൂര്യ തുറന്ന് പറഞ്ഞു. ഈ പ്രശ്നങ്ങൾ മൂലം തനിക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ എന്നുള്ള തോന്നലാണ് പ്രശ്നമെന്നും സൂര്യ പറയുന്നു. നൂറ് സിനിമകളിൽ അഭിനയിക്കുന്നതിന് തുല്യമാണ് ബിഗ്ബോസിൽ എത്തിയതെന്ന് അഡോനി പറഞ്ഞതിനെ സൂര്യ അടിവരയിട്ടുകൊണ്ട് ആവർത്തിക്കുകയും ചെയ്തു.


Click it and Unblock the Notifications