ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് സൂര്യ, ജയിലില്‍ പോകേണ്ടത് ആരെല്ലാമെന്ന് പറഞ്ഞ് മല്‍സരാര്‍ത്ഥികള്‍
ബിഗ് ബോസിലെ സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. മൂന്നാം സീസണ്‍ തുടങ്ങി വളരെ കുറച്ച് ദിവസംകൊണ്ട് തന്നെ ഹൗസില്‍ വഴക്കും കൈയ്യാങ്കളിയുമൊക്കെ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പൊതുവേ ഇമോഷണലായി കാണപ്പെട്ട മല്‍സരാര്‍ത്ഥിയായിരുന്നു സൂര്യ. ആദ്യ ആഴ്ചയില്‍ ചെറിയ കാര്യത്തിന് പോലും കരയുന്ന സൂര്യയെ എല്ലാവരും കണ്ടിരുന്നു. പിന്നാലെയാണ് ബിഗ് ബോസിലെ രണ്ടാമത്തെ ക്യാപ്റ്റനായി സൂര്യയെ തിരഞ്ഞെടുത്തത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ക്യാപ്റ്റനായതിന് ശേഷം സൂര്യ കുറച്ചുകൂടി ആക്ടിവായിരുന്നു. പ്രശ്‌നങ്ങളുണ്ടായ സമയത്തെല്ലാം കൃത്യമായ ഇടപെടലുകള്‍ സൂര്യ നടത്തിയിരുന്നു. അതേസമയം തന്നെ ചില പ്രശ്‌നങ്ങള്‍ സൂര്യയ്ക്ക് കൈകാര്യം ചെയ്യാനാകാതെയും വന്നു. സൂര്യയ്ക്ക് ശേഷമാണ് മണിക്കുട്ടന്‍ ബിഗ് ബോസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്.

മണിക്കുട്ടനും നല്ലപോലെയാണ് തന്റെ ക്യാപ്റ്റന്‍ സ്ഥാനം കൊണ്ടുപോവുന്നത്. വീക്ക്ലി ടാസ്‌ക്കായ പൊന്നും വിളയും മണ്ണ് നടക്കുന്ന സമയത്താണ് ക്യാപ്റ്റനോട് പരാതി പറഞ്ഞ് ചില മല്‍സരാര്‍ത്ഥികള്‍ എത്തിയത്. അതേസമയം ബിഗ് ബോസിന്‌റെ ഓരോ ആഴ്ചയിലും നോമിനേഷനും ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പുമെല്ലാം നടക്കാറുണ്ട്. കൂടാതെ ഓരോ ആഴ്ചയിലും ജയിലില്‍ പോകേണ്ട മല്‍സരാര്‍ത്ഥികളെയും തിരഞ്ഞെടുക്കും.

ടാസ്‌ക്കുകളിലെല്ലാം മോശം പ്രകടനം കാഴ്ചവെക്കാറുളളവരാണ് സാധാരണയായി ജയിലില്‍ പോകാറുളളത്. അതേസമയം ബിഗ് ബോസിന്‌റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ ഇത്തവണ ജയിലില്‍ പോകേണ്ടത് ആരാണെന്ന് പറയുകയാണ് മല്‍സരാര്‍ത്ഥികള്‍. ഇതിനിടെ ജയിലില്‍ പോകാന്‍ ഒരു കുഴപ്പവുമില്ലെന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേല്‍ പറയുന്നുണ്ട്.

കാരണം കഞ്ഞി, പയറ്, മാങ്ങാ അച്ചാറ് എല്ലാം ലഭിക്കുമെന്നും മിഷേല്‍ പറഞ്ഞു. പുതിയ പ്രൊമോയില്‍ ആ വാക്ക് മോശമായിപ്പോയി എന്ന് റിതു മന്ത്ര പറയുന്നുണ്ട്. എന്നാല്‍ ആരെ കുറിച്ചാണ് ഇത് പറയുന്നത് എന്ന് ഇന്നത്തെ എപ്പിസോഡിലായിരിക്കും മനസിലാവുക. ഞങ്ങള്‍ മൂന്ന് പേരാണ് ഉടക്കിയതെന്ന് ഫിറോസ് ഖാന്‍ പറയുന്നു.

എനിക്ക് അതിനപ്പുറം ആരെയും പറയാന്‍ പറ്റുന്നില്ലെന്ന് ഭാഗ്യലക്ഷ്മിയും പറയുന്നു,. മാനുഷിക പരിഗണന കാണിക്കണമെന്നാണ് എനിക്ക് പറയാനുളളത് എന്ന് മണിക്കുട്ടനും ബിഗ് ബോസ് വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബിഗ് ബോസില്‍ ഒറ്റപ്പെട്ട് പൊട്ടിക്കരയുന്ന സൂര്യയെ കാണിക്കുന്നത്. സൂര്യ എന്ത് കാരണം കൊണ്ടാണ് കരയുന്നത് എന്നത് വ്യക്തമല്ല. സൂര്യ കരയുമ്പോള്‍ അടുത്ത് പോയി ആശ്വസിപ്പിക്കുന്ന ഡിംപലിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
Recommended Video

അതേസമയം ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പും ഇന്നുണ്ടാകാനാണ് സാധ്യത. നോബി, ഫിറോസ്, അഡോണി തുടങ്ങിയവരാണ് ക്യാപ്റ്റന്‍ ടാസ്‌ക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മല്‍സരാര്‍ത്ഥികളില്‍ കൂടുതല്‍ പേരും പറഞ്ഞത് ഇവരുടെ പേരുകളായിരുന്നു. മണിക്കുട്ടന് ശേഷം ബിഗ് ബോസില്‍ ആര് ക്യാപ്റ്റനാവും എന്നറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications