ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ

സംഭവ ബഹുലമായിട്ടായിരുന്നു ബിഗ് ബോസ് സീസൺ 3 യുടെ ശനിയാഴ്ചത്തെ എപ്പിസോഡ് അവസാനിച്ചത്. എന്നാൽ ഞായറാഴ്ച ഏറെ രസകരമായിട്ടായിരുന്നു ആരംഭിച്ചത് . പിണക്കവും ഇണക്കവും മറന്ന് സന്തോഷത്തോടെയായിരുന്നു മത്സരാർഥികൾ ഞായറാഴ്ച എത്തിയത്. കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ചൊന്നും ബിഗ് ബോസ് ഹൗസിൽ ഞായറാഴ്ച ചർച്ചയായിരുന്നില്ല.

mohanlal-soorya

പ്രണയത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വാരാന്ത്യം എപ്പസോഡ് ആരംഭിച്ചത്. എല്ലാവരോടും തങ്ങളുടെ പ്രണയത്തെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. ഏറ്റവും ആദ്യം അഡോണിയോടും എയ്ഞ്ചലിനോടുമായിരുന്നു ചോദിച്ചത് തങ്ങൾ തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്നും പരസ്പരം പ്രണയമൊന്നും ഇല്ലെന്നും ഇരുവരും പറഞ്ഞു. അഡോണിയെ കൊണ്ട് എയ്ഞ്ചലിനോട് ഐ ലവ് യു പറയിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് മണിക്കുട്ടന്റെ ഊഴമായിരുന്നു. ഋതുവിനെ പറ്റിയായിരുന്നു ചോദിച്ചത്. എന്നാൽ തനിക്ക് ചാൻസ് തരിന്നില്ല എന്ന് രസകരമായ മറുപടിയായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. തങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഇല്ലെന്ന് ഋതുവും പറഞ്ഞു. അടുത്തത് സൂര്യയുടെ ഊഴമായിരുന്നു. ഒരാള്‍ മനസില്‍ ഒരാളെ പ്രണയിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സൂര്യയോട് പ്രണയത്തെ കുറിച്ച് ചോദിച്ചത്.അത് ആരാണെന്നും മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ അത് മനസില്‍ തന്നെയിരിക്കിട്ടെ എന്നായിരുന്നു സൂര്യയുടെ മറുപടി.

പിന്നീട് സൂര്യ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനകത്താണോ എന്ന് മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ നാണം കലര്‍ന്ന ചിരിയായിരുന്നു മറുപടി. അത് ആരാണ് എന്ന് അവര്‍ കണ്ടുപിടിക്കട്ടെയെന്ന് മോഹൻലാല്‍ പറഞ്ഞു. ഇഷ്‍ടം എന്നത് എങ്ങനെ വേണമെങ്കിലും തോന്നാമല്ലോ, തനിക്ക് ബഹുമാനം കാലർന്ന ഇഷ്ടമാണെന്നും സൂര്യ പറഞ്ഞു. എന്നോടാണോ പ്രണയം എന്ന് തമാശയായിട്ടും മോഹൻലാല്‍ പറഞ്ഞു കൊണ്ടാണ പ്രണയ ചർച്ച അവാസനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X