ഇവിടെ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ വിഷമം ഉണ്ടെന്ന് സൂര്യ, മോഹന്‍ലാലിന് മുന്‍പില്‍ തുറന്നുപറഞ്ഞ് താരം
ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ശക്തമായ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. നാല്‍പതിലധികം ദിവസങ്ങള്‍ പിന്നിട്ടാണ് ഷോ മുന്നേറുന്നത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം തങ്ങളുടെ കഴിവിന്റെ പരാമവധി എല്ലാവരും പുറത്തെടുത്തിരുന്നു. വീക്ക്‌ലി ടാസ്‌ക്കുകളില്‍ അടക്കം ശ്രദ്ധേയ പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. റംസാനും നോബിയുമാണ് ഇത്തവണ ജയിലിലേക്ക് പോയത്. വീക്ക്‌ലി ടാസ്‌ക്കില്‍ പോയിന്റ് നിലയില്‍ പിന്നിലായതുകൊണ്ട് ഞങ്ങള്‍ പോകാമെന്ന് ഇരുവരും സഹമല്‍സരാര്‍ത്ഥികളോട് പറയുകയായിരുന്നു.
സ്വിം സ്യൂട്ടില്‍ ദിലീപിന്റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
എന്നാല്‍ ജയില്‍ നോമിനേഷന്‍ അങ്ങനെ പാടില്ലെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ആദ്യമേ സ്വയം പോകാമെന്ന് പറയരുതെന്നും മറ്റുളളവര്‍ നോമിനേറ്റ് ചെയ്ത ശേഷമാണ് ജയിലിലേക്ക് പോകേണ്ടത് ആരാണെന്ന് തിരഞ്ഞെടുക്കേണ്ടതെന്നും ലാലേട്ടന്‍ പറഞ്ഞു.

അതേസമയം ബിഗ് ബോസില്‍ ഈ ആഴ്ച പുറത്തുപോവുന്നത് ആരാണെന്ന് അറിയാന്‍ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഞായറാഴ്ചകളിലാണ് എവിക്ഷന്‍ പ്രക്രിയ ബിഗ് ബോസില്‍ നടക്കാറുളളത്. അലസന്മാരായി നടന്നവരെല്ലാം ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ ആക്ടീവാകുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ആദ്യ ആഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ഗെയിം മനസിലാക്കിയാണ് പലരും ഷോയില്‍ മുന്നേറുന്നത്.

43ാം ദിവസത്തിലേക്കാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ കടക്കുന്നത്. ഇത്തവണ വോട്ടിംങ് റേറ്റില്‍ സായി വിഷ്ണുവും സൂര്യയുമാണ് എറ്റവും പിന്നില്‍ എത്തിയിരിക്കുന്നതെന്ന് എന്നാണ് റിപ്പോട്ടുകള്‍. സൂര്യയോ സായിയോ ആകും ഇത്തവണ പുറത്താവുകയെന്നാണ് പലരും പ്രവചിക്കുന്നത്. അതേസമയം തന്നെ മജ്‌സിയയോ അനൂപോ പുറത്തുപോവുമെന്ന് മറ്റുചിലരും പറയുന്നു.

ബിഗ് ബോസിന്റെതായി പുറത്തുവന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ പ്രൊമോയില്‍ ലാലേട്ടനോട് സൂര്യ പറയുന്ന വാക്കുകള്‍ ബിഗ് ബോസ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വളരെ സങ്കടകരമായ കാര്യമാണ്. പക്ഷേ പ്രേക്ഷകര്‍ തീരുമാനിക്കുന്ന കാര്യമാണ് ഇതിനകത്തുളളത്. ആരാകും അല്ലെങ്കില്‍ ആരായിരിക്കും എത്രപേരുണ്ടാകും എന്നും ശരിക്കും ആരെയെങ്കിലും മിസ് ചെയ്യും എന്നോര്‍ത്തിട്ടാണോ സങ്കടം ഉണ്ടാകുന്നത് എന്ന ലാലേട്ടന്‌റെ ചോദ്യത്തിന് ഇവിടെ നിന്നിറങ്ങിപോകുമ്പോള്‍ എന്തായാലും ഒരു വിഷമം ഉണ്ടെന്ന് സൂര്യ പറയുന്നു.

തുടര്‍ന്ന് പ്രൊമോയുടെ അവസാനം വളരെ സങ്കടത്തോടെ ഞാന്‍ വിളിക്കുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ ആരാകും പുറത്താവുകയെന്ന് അറിയാന്‍ പുതിയ എപ്പിസോഡ് വരെ കാത്തിരിക്കണം. ബിഗ് ബോസ് മൂന്നാം സീസണില്‍ ഇതുവരെ നാല് മല്‍സരാര്‍ത്ഥികളാണ് പുറത്തായത്. ലക്ഷ്മി ജയന്‍ പുറത്താവുന്ന ആദ്യ മല്‍സരാര്‍ത്ഥിയായപ്പോള്‍ തൊട്ടുപിന്നാലെ മിഷേല്‍, എയ്ഞ്ചല്‍, രമ്യ പണിക്കര്‍ തുടങ്ങിയവരും പുറത്തായി. ഇതില്‍ മൂന്ന് പേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ശേഷമാണ് പുറത്തായത്.


Click it and Unblock the Notifications